23
February 2019 - 11:05 pm IST
Flash News
Archives

National

മഹാരാഷ്ട്രയിൽ ഇടനിലക്കാരെ ഒഴിവാക്കുന്നു; കർഷകർക്ക് നേട്ടമാകും

Published:12 September 2018

കാർഷികവിളകൾ കൃഷിക്കാരിൽ നിന്ന് നേരിട്ട് വാങ്ങുന്നത് ആദായകരമായതിനാൽ സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് ഏറെ ഗുണകരമായ നടപടിയാകും.

മുംബൈ:  ഇടനിലക്കാരുടെ കൊള്ളലാഭത്തിന് തടയിടാനും കർഷകർക്ക് തങ്ങളുടെ വിളകളിൽ നല്ല വില ലഭിക്കാനും സഹായിക്കുന്ന പദ്ധതിയുമായി മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തെ ഹൗസിങ് സൊസൈറ്റികളിൽ കർഷകർക്ക് തങ്ങളുടെ വിളകൾ വിൽക്കാനുള്ള സാഹചര‍്യമൊരുക്കുന്നതാണ് മഹാരാഷ്ട്ര സർക്കാരിന്‍റെ പദ്ധതി. 

കാർഷികവിളകൾ കൃഷിക്കാരിൽ നിന്ന് നേരിട്ട് വാങ്ങുന്നത് ആദായകരമായതിനാൽ സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളവും ഇത് ഏറെ ഗുണകരമായ നടപടിയാകും.  ഇതിനു വേണ്ടിയുള്ള നയരൂപീകരണത്തിന് സർക്കാർ രണ്ടു ദിവസത്തിനുള്ളിൽ പ്രമേയവുമായി മുന്നോട്ടു വരും. 

സംസ്ഥാന സർക്കാർ ഉദ‍്യോഗസ്ഥർ പറയുന്ന പ്രകാരം ഈ പദ്ധതി മൂന്നു വഴികളിലൂടെയാവും നടപ്പിലാവുക. ഒന്ന്, ഹൗസിങ് സൊസൈറ്റികൾ കുറഞ്ഞത് 100 ചതുരശ്ര അടി വിട്ടു നൽകേണ്ടി വരും. അതിൽ സ്വയം സഹായസംഘങ്ങൾ, കാർഷികോത്പാദക സംഘടനകൾ,  മറ്റ് ഉത്പാദകർ എന്നിവർക്ക് പച്ചക്കറികൾ വിതരണം ചെയ്യാനും സൊസൈറ്റികൾ വഴി അവരവരുടെ അംഗങ്ങൾക്കോ അതിന് പുറത്തുള്ളവർക്കോ ഉത്പന്നങ്ങളെ നിയന്ത്രിക്കാനും വിൽക്കാനും സാധിക്കും.

രണ്ടാമത് സൊസൈറ്റി വാടകയ്ക്ക്  സ്ഥലം വിട്ടു കൊടുത്ത് സ്വയം സഹായസംഘങ്ങളെയും കാർഷികോത്പാദക സംഘടനകളെയും പച്ചക്കറി വിൽക്കാൻ അനുവദിക്കുക എന്നതാണ്. മൂന്നാമത് ഹൗസിങ് സൊസൈറ്റികളുടെ ആവശ‍്യത്തിനനുസരിച്ച് സ്വയം സഹായസംഘങ്ങളോ കാർഷികോത്പാദക സംഘടനകളോ നിയന്ത്രിക്കുന്ന ഒരു റീട്ടെയ്ൽ വാൻ അനുവദിക്കുക എന്നതാണ്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top