17
July 2019 - 6:14 pm IST

Download Our Mobile App

Flash News
Archives

Kerala

saritha-nair-is-missing-police

സരിത നായരെ കാണ്മാനില്ലെന്ന് പൊലീസ്

Published:12 September 2018

സാമ്പത്തിക തട്ടിപ്പു കേസിൽ സരിതയ്ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

എന്നാൽ കേസിലെ ഒന്നാം പ്രതിയായ സരിതയെ ഇതുവരെയും കോടതിയിൽ ഹാജരാക്കാൻ പൊലീസിനു സാധിച്ചിട്ടില്ല.

തിരുവനന്തപുരം: സോളാർ വിവാദ നായിക സരിത എസ്. നായരെ കാണ്മാനില്ലെന്ന് പൊലീസ്. സാമ്പത്തിക തട്ടിപ്പു കേസിൽ വലിയതുറ പൊലീസാണ് കോടതിയിൽ ഇക്കാര്യം അറിയിച്ചത്. കേസിൽ സരിതയ്ക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ കേസിലെ ഒന്നാം പ്രതിയായ സരിതയെ ഇതുവരെയും കോടതിയിൽ ഹാജരാക്കാൻ പൊലീസിനു സാധിച്ചിട്ടില്ല. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരം അന്വേഷണം നടത്തിയ വലിയതുറ പൊലീസ്, സരിതയെ കാണാനില്ലെന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്.

തിരുവനന്തപുരം കാട്ടാക്കട സ്വദേശി അശോക് കുമാറിനു കാറ്റാടി യന്ത്രങ്ങളുടെ മൊത്ത വിതരണാവകാശം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നാലരലക്ഷം രൂപ തട്ടിയെന്നാണ് കേസ്. സരിത എസ്. നായർ, ബിജു രാധാകൃഷ്ണൻ, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രൻ എന്നിവരാണ് കേസിലെ പ്രതികൾ. ഇവരുടെ ബാങ്ക് അക്കൗണ്ടിൽ രജിസ്ട്രേഷൻ തുകയായി നിക്ഷേപിച്ച ഇയാൾ, ഇത്തരത്തിലൊരു കമ്പനി നിലവില്ലെന്ന് അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top