17
July 2019 - 6:52 pm IST

Download Our Mobile App

Flash News
Archives

Kollywood

ട്രാൻസ്ഫോമേഷൻ എന്നാൽ ഇതാണ്; സൂരി ഇനി പൊറോട്ടസൂരിയല്ല, 'സിക്സ്പാക്ക് സൂരി'!

Published:12 September 2018

തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'സീമാരാജ'യ്ക്ക് വേണ്ടിയാണ് സൂരിയുടെ ഈ കിടിലൻ ട്രാൻസ്ഫോമേഷൻ. 8 മാസം ജിമ്മിൽ അധ്വാനിച്ചാണ് സൂരി സിക്സ് പാക്ക് ബോഡി സ്വന്തമാക്കിയത്.

വെണ്ണിലാ കബഡിക്കുഴു എന്ന സിനിമയിൽ പൊറോട്ട തീറ്റയിൽ ബെറ്റ് വച്ച് ജയിച്ച് കാശും കൊണ്ട് പോകുന്ന സൂരിയുടെ കഥാപാത്രത്തെ ആർക്കും മറക്കാനാവില്ല. അതിനു ശേഷമാണ് തമിഴിലെ കോമഡി നടനായ സൂരി 'പൊറോട്ട സൂരി' എന്നറിയപ്പെടാൻ തുടങ്ങിയത്. ഹാസ‍്യകഥാപാത്രമായും സ്വഭാവനടനായുമെല്ലാം പത്തൊൻപതു വർഷമായി സൂരി തമിഴകത്തെ രസിപ്പിക്കുന്നു.

പുതുതലമുറ ഹീറോ ആയ ശിവകാർത്തികേയനൊപ്പവും ഈ അടുത്ത കാലത്ത് ധാരാളം ചിത്രങ്ങളിൽ സൂരി പ്രത‍്യക്ഷപ്പെട്ടിട്ടുണ്ട്. ശിവകാർത്തികേയൻ-സൂരി കോംബോ എല്ലാ സിനിമകളിലും തിയേറ്ററുകളെ ഇളക്കി മറിച്ചു കൊണ്ട്  മുന്നേറുകയാണ്.

എന്നാൽ കോളിവുഡിലെ പുതിയ വിശേഷം ഇതൊന്നുമല്ല. കൂട്ടുകാരനായ ശിവകാർത്തികേയൻ ട്വിറ്ററിലും ഫെയ്സ്ബുക്കിലും പങ്കു വച്ച സൂരിയുടെ ഒരു അർദ്ധനഗ്ന ചിത്രമാണ്. ഉളിയാൽ ചെത്തി മിനുക്കിയതു പോലുള്ള തന്‍റെ സിക്സ് പാക്ക് ബോഡി പ്രദർശിപ്പിച്ചുള്ള സൂരിയുടെ ചിത്രമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'സീമാരാജ'യ്ക്ക് വേണ്ടിയാണ് സൂരിയുടെ ഈ കിടിലൻ ട്രാൻസ്ഫോമേഷൻ. 8 മാസം ജിമ്മിൽ അധ്വാനിച്ചാണ് സൂരി സിക്സ് പാക്ക് ബോഡി സ്വന്തമാക്കിയത്. നാളെയാണ് സീമാരാജ റിലീസ് ചെയ്യുന്നത്. ശിവകാർത്തികേയൻ, സൂരി എന്നിവരെക്കൂടാതെ സാമന്ത, നെപ്പോളിയൻ, സിമ്രാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.

 


വാർത്തകൾ

Sign up for Newsletter



top