Subpage Banner
Subpage Banner
20
September 2018 - 8:08 pm IST
Flash News
Archives

Bollywood

hurting-hindu-sentiments-case-salman-khan

ഹിന്ദു വികാരം വ്രണപ്പെടുത്തി, സൽമാൻ ഖാനെതിരെ കേസെടുത്തു

Published:12 September 2018

സൽമാൻ ഖാൻ നിർമിക്കുന്ന 'ലവ് രാത്രി' എന്ന ചിത്രത്തിന്‍റെ പേര് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ കേസെടുത്തു. സൽമാൻ ഉൾപ്പെടെ ചിത്രത്തിലെ എട്ടു താരങ്ങൾക്കെതിരെയും കേസെടുക്കാൻ ബിഹാറിലെ മുസഫർപൂർ കോടതിയാണ് ഉത്തരവിട്ടത്. 

മുംബൈ: ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ വീണ്ടും നിയമക്കുരുക്കിൽ. സൽമാൻ ഖാൻ നിർമിക്കുന്ന 'ലവ് രാത്രി' എന്ന ചിത്രത്തിന്‍റെ പേര് ഹിന്ദു വികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയിൽ കേസെടുത്തു. സൽമാൻ ഉൾപ്പെടെ ചിത്രത്തിലെ എട്ടു താരങ്ങൾക്കെതിരെയും കേസെടുക്കാൻ ബിഹാറിലെ മുസഫർപൂർ കോടതിയാണ് ഉത്തരവിട്ടത്. 

ഹിന്ദു ആഘോഷമായ നവരാത്രിയെ അടിസ്ഥാനമാക്കിയാണ് ലവ് രാത്രി എന്ന പേരിട്ടതെന്നും അതു മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. ഈ വര്‍ഷം ആദ്യം വിശ്വഹിന്ദു പരിഷത്തും സിനിമക്കെതിരെ രംഗത്തു വന്നിരുന്നു. 

സല്‍മാന്‍ ഖാന്‍ ഫിലിംസിന്‍റെ ബാനറിൽ‌ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. സല്‍മാന്‍റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ് ചിത്രത്തിലെ നായകന്‍. സുല്‍ത്താനില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച അഭിരാജ് മിനവാലയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രം ഒക്റ്റോബര്‍ 5നു തിയറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top