ISL-2018-219
20
November 2018 - 1:11 am IST
Flash News
Archives

National

13 പേ​രെ കൊ​ന്ന ന​ര​ഭോ​ജി​ക്ക​ടു​വ​യെ തേ​ടി മഹാരാഷ്‌ട്ര വനംവകുപ്പ്

Published:13 September 2018

ഉ​ന്നം പി​ഴ​ക്കാ​ത്ത ഷാ​ർ​പ് ഷൂ​ട്ട​ർ​മാ​ർ, ഒ​രു ഡ​സ​നോ​ളം ആ​ന...​ഇ​ങ്ങ​നെ സ​ങ്കീ​ർ​ണ​മാ​യ സൈ​നി​ക​ന​ട​പ​ടി​ക്കു സ​മാ​ന​മാ​യ പ​ദ്ധ​തി​യി​ലൂ​ടെ ന​ര​ഭോ​ജി​യാ​യ പെ​ൺ​ക​ടു​വ​യ്ക്കു പു​റ​കേ കൂ​ടി​യി​രി​ക്കു​ക​യാ​ണ് മ​ഹാ​രാ​ഷ്‌ട്ര​യി​ലെ വ​നം വ​കു​പ്പ്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പ​തി​മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ന​ര​ഭോ​ജി​യാ​യ ക​ടു​വ​യെ മ​യ​ക്കു വെ​ടി​വ​ച്ച് മൃ​ഗ​ശാ​ല​യി​ലേ​ക്കു മാ​റ്റാ​നാ​ണ് പ​ദ്ധ​തി. 

പ​ന്താ​ർ‌​ക്ക​വാ​ഡ: ഉ​ന്നം പി​ഴ​ക്കാ​ത്ത ഷാ​ർ​പ് ഷൂ​ട്ട​ർ​മാ​ർ, ഒ​രു ഡ​സ​നോ​ളം ആ​ന...​ഇ​ങ്ങ​നെ സ​ങ്കീ​ർ​ണ​മാ​യ സൈ​നി​ക​ന​ട​പ​ടി​ക്കു സ​മാ​ന​മാ​യ പ​ദ്ധ​തി​യി​ലൂ​ടെ ന​ര​ഭോ​ജി​യാ​യ പെ​ൺ​ക​ടു​വ​യ്ക്കു പു​റ​കേ കൂ​ടി​യി​രി​ക്കു​ക​യാ​ണ് മ​ഹാ​രാ​ഷ്‌ട്ര​യി​ലെ വ​നം വ​കു​പ്പ്. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ പ​തി​മൂ​ന്നു പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ന​ര​ഭോ​ജി​യാ​യ ക​ടു​വ​യെ മ​യ​ക്കു വെ​ടി​വ​ച്ച് മൃ​ഗ​ശാ​ല​യി​ലേ​ക്കു മാ​റ്റാ​നാ​ണ് പ​ദ്ധ​തി. 

ര​ണ്ടു വ​ർ​ഷം മു​ൻ​പ് വൃ​ദ്ധ​യാ​യ സ്ത്രീ​യാ​ണ് ആ​ദ്യം ന​ര​ഭോ​ജി​ക്ക​ടു​വ​യു​ടെ ഇ​ര​യാ​യ​ത്. അ​തി​നു​ശേ​ഷം 12 പേ​രു​ടെ മൃ​ത​ദേ​ഹം പ​ല​യി​ട​ങ്ങ​ളി​ൽ നി​ന്നാ​യി ക​ണ്ടു കി​ട്ടി. എ​ല്ലാ​വ​രു​ടെ​യും ദേ​ഹ​ത്ത് ക​ടു​വ ആ​ക്ര​മി​ച്ച​തി​ന്‍റെ പാ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. ര​ഹ​സ്യ ക്യാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളും, മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ പ​തി​ഞ്ഞ പാ​ടു​ക​ളും, ഡി​എ​ൻ​എ ടെ​സ്റ്റും എ​ല്ലാം ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ  5 വ​യ​സു​ള്ള പെ​ൺ ക​ടു​വ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ഇ​ത്ര​യും അ​ധി​കം പേ​രെ ഒ​റ്റ​യ്ക്കൊ​രു ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ന്ന​ത് അ​സ്വാ​ഭാ​വി​ക​മാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.

പ്ര​ദേ​ശ​ത്ത് ഒ​രു ആ​ൺ​ക​ടു​വ​യു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഇ​വ​ർ മു​ന്നോ​ട്ടു വ​ക്കു​ന്നു. ന​ര​ഭോ​ജി​ക്ക​ടു​വ​യെ കൊ​ല്ല​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു​ണ്ടെ​ങ്കി​ലും അ​തു നി​യ​മ​ലം​ഘ​ന​മാ​യ​തി​നാ​ലാ​ണ് സാ​ഹ​സി​ക​മാ​യി ക​ടു​വ​യെ പി​ടി​കൂ​ടാ​മെ​ന്ന് വ​നം​വ​കു​പ്പ് തീ​രു​മാ​നി​ച്ച​ത്. അ​തു മാ​ത്ര​മ​ല്ല നി​ല​വി​ൽ ടി ​വ​ൺ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ക​ടു​വ​യെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടൊ​രു ഹ​ർ​ജി വ​ന്യ​മൃ​ഗ​സം​ര​ക്ഷ​ക​ൻ അ​ജ​യ് ദു​ബെ സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യി​ട്ടു​മു​ണ്ട്.  ന​ര​ഭോ​ജി​ക്ക​ടു​വ കു​ഞ്ഞാ​യി​രി​ക്കു​മ്പോ​ൾ അ​തി​ന്‍റെ അ​മ്മ​ക്ക​ടു​വ കൃ​ഷി​യി​ട​ങ്ങ​ൾ​ക്കു ചു​റ്റു​മു​ള്ള വേ​ലി​യി​ൽ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് ച​ത്ത​താ​യാ​ണ് വ​നം​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്.

അ​തു മാ​ത്ര​മ​ല്ല ഇ​പ്പോ​ൾ ഈ ​പെ​ൺ​ക​ടു​വ​യ്ക്ക് ര​ണ്ടു കു​ഞ്ഞു​ങ്ങ​ളു​മു​ണ്ടെ​ന്നും മൃ​ഗ​സം​ര​ക്ഷ​ക​ർ പ​റ​യു​ന്നു. ഇ​തി​നു മു​ൻ​പ് നാ​ലു ത​വ​ണ വ​നം വ​കു​പ്പ് ക​ടു​വ​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നു. പ​ക്ഷേ  ഓ​രോ ത​വ​ണ​യും അ​വ​ൾ വി​ദ​ഗ്ധ​മാ​യി ര​ക്ഷ​പ്പെ​ട്ടു. 
 


വാർത്തകൾ

Sign up for Newsletter



top