Subpage Banner
Subpage Banner
20
September 2018 - 1:58 am IST
Flash News
Archives

Comment

nun-rape-case-bishop-arrest-pinarayi-k-surendran

ബിഷപ്പിനെ തൊടാനുള്ള നട്ടെല്ല് ഇരട്ടച്ചങ്കനില്ലെന്ന് കെ. സുരേന്ദ്രൻ

Published:13 September 2018

ബിഷപ്പിനെ പിടിക്കാൻ ഇതൊന്നും വേണ്ടിവരില്ല. വേണ്ടത് നട്ടെല്ലാണ്. പിണറായി വിജയനില്ലാത്തതും ബി.ജെ.പി മുഖ്യമന്ത്രിമാർക്കുള്ളതും.

കൊച്ചി: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നട്ടെല്ല് മുഖ്യമന്ത്രി പിണറായി വിജയനില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. പണ്ട് സന്തോഷ് മാധവനെന്ന കപട സന്യാസിക്കെതിരേ കേസ് വന്നപ്പോൾ നാട്ടിലെ ഒരു തെറ്റും ചെയ്യാത്ത കാഷായ വസ്ത്രധാരികളെ മുഴുവൻ ആക്രമിച്ച ഡിവൈഎഫ്ഐ നേതാക്കൾ ബിഷപ്പിന്‍റെ കേസു വന്നപ്പോൾ മാളത്തിലൊളിച്ചിരിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പണ്ട് സന്തോഷ് മാധവൻ എന്ന ഒരു കപടസന്യാസിക്കെതിരെ ചില കേസ്സുകൾ വന്നപ്പോൾ നാടെങ്ങും ഒരു തെറ്റും ചെയ്യാത്ത കാഷായവസ്ത്രമുടുത്തവരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയും മഠങ്ങൾ തകർക്കുകയും ചിലരെ ക്ഷൗരം ചെയ്തു വിടുകയും ചെയ്ത വീരശൂരപരാക്രമികളാണ് കേരളത്തിലെ ഡി.വൈ.എഫ്.ഐ നേതാക്കൾ. കന്യാസ്ത്രീകളെ പീഡിപ്പിച്ച ജലന്ധർ ബിഷപ്പിന്‍റെ കേസ്സു വന്നപ്പോൾ എവിടേയും ഒരു പരാക്രമവും കണ്ടില്ലെന്നു മാത്രമല്ല എല്ലാവരും മാളത്തിലൊളിക്കുകയും ചെയ്തു. 

അമൃതാനന്ദമയീ മഠത്തെ അപകീർത്തിപ്പെടുത്താൻ അമേരിക്ക വരെ പോയി സിനിമ പിടിച്ച ഒരു മാധ്യമ പ്രവർത്തകനുണ്ടായിരുന്നു കേരളത്തിൽ. അയാൾക്കിപ്പോ വെറും കുക്കറി ഷോ പെണ്ണുങ്ങളുടെ ഇന്‍റർവ്യൂ നടത്താനേ നേരമുള്ളൂ. അമ്മയുടെ പത്തുകോടി വാങ്ങി ഖജനാവിലിടുമ്പോൾ പഴയ കുത്തിത്തിരുപ്പിന്‍റെ ജാള്യതയൊന്നും മുഖത്തു കണ്ടതുമില്ല. തൊലിക്കട്ടി അപാരം തന്നെ. 

ബിഷപ്പിന്‍റെ ചിത്രത്തിന്‍റെ കൂടെ മൂന്ന് ചിത്രം കൂടി ഡി.വൈ.എഫ്.ഐ നേതാക്കളെ കാണിക്കാൻ വേണ്ടിയാണ് വെച്ചത്. ആസാറാം ബാപ്പു, റാം റഹിം, റാം പാൽ എന്നീ ആധ്യാത്മിക നേതാക്കളുടെ ചിത്രമാണത്. കോടിക്കണക്കിന് ആരാധകരുള്ള കമ്മി ഭാഷയിൽ പറഞ്ഞാൽ ആൾ ദൈവങ്ങൾ. അനുയായികളിൽ മിക്കവരും ബി.ജെ.പിക്കു വോട്ടു ചെയ്യുന്നവർ. സ്ത്രീപീഡനക്കേസ്സു വന്നപ്പോൾ മൂന്നു പേരെയും പിടിച്ച് അകത്തിട്ടത് ബി.ജെ.പി സർക്കാരുകൾ. മൂന്നുപേരെയും സംരക്ഷിച്ചു നിർത്തിയതാവട്ടെ കോൺഗ്രസ്സും. 

മധ്യപ്രദേശ് സർക്കാർ ആസാറാം ബാപ്പുവിനേയും ഹരിയാനാ സർക്കാർ മറ്റുരണ്ടുപേരെയും ബലം പ്രയോഗിച്ചാണ് അകത്താക്കിയത്. ഹരിയാനയിൽ പട്ടാളത്തെ ഇറക്കിയാണ് അക്രമാസക്തരായ അനുയായികളെ അടിച്ചൊതുക്കിയത്. ബിഷപ്പിനെ പിടിക്കാൻ ഇതൊന്നും വേണ്ടിവരില്ല. വേണ്ടത് നട്ടെല്ലാണ്. പിണറായി വിജയനില്ലാത്തതും ബി.ജെ.പി മുഖ്യമന്ത്രിമാർക്കുള്ളതും. ഇരട്ടച്ചങ്കനെന്നൊക്കെ ചുമ്മാ പറഞ്ഞതു കൊണ്ടായില്ല സഖാക്കളെ. പിണറായിക്കു സ്തുതിഗീതം പാടുന്ന ഡിഫി നേതാക്കൾ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കുമാണ് ചരമഗീതം പാടുന്നതെന്നോർക്കുക.


വാർത്തകൾ

Sign up for Newsletter



top