Subpage Banner
Subpage Banner
20
September 2018 - 8:49 am IST
Flash News
Archives

Kerala

മ​​യ​​ക്കു​​മ​​രു​​ന്നു ന​ൽ​കി ട്രെ​​യ്‌​നി​ൽ ക​വ​ർ​ച്ച; അ​സം സ്വ​ദേ​ശി അ​​റ​​സ്റ്റി​​ൽ

Published:13 September 2018

# സ്വ​​ന്തം ലേ​​ഖ​​ക​​ൻ

ഇ​​യാ​​ളു​​ടെ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി ദി​​ലീ​​പ് ഡെ​​ക്ക​​യെ (25) എ​​റ​​ണാ​​കു​​ളം നോ​​ർ​​ത്ത് റെ​​യ്ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ ര​​ണ്ടാം ന​​മ്പ​​ർ പ്ലാ​​റ്റ്ഫോ​​മി​​ൽ അ​​വ​​ശ​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​താ​​ണ് അ​​റ​​സ്റ്റി​​ന് വ​​ഴി തെ​​ളി​​ച്ച​​ത്. 11നു ​​വൈ​​കി​​ട്ടു വൈ​​കി​​ട്ടു ഗോ​ഹ​ട്ടി എ​​ക്സ്പ്ര​​സി​​ൽ നാ​​ട്ടി​​ൽ പോ​​കാ​​ൻ എ​​ത്തി​​യ ദി​​ലീ​​പു​​മാ​​യി സൗ​​ഹ‌ൃ​​ദം സ്ഥാ​​പി​​ച്ചാ​​ണു മ​​യ​​ക്കു​​മ​​രു​​ന്നു ന​​ൽ​​കി​​യ​​ത്.

കൊ​​ച്ചി: ഇ​​ത​​ര സം​​സ്ഥാ​​ന​​ക്കാ​​രാ​​യ ട്രെ​​യ്ൻ യാ​​ത്ര​​ക്കാ​​ർ​​ക്കു പ​​ഴ​​ച്ചാ​​റി​​ൽ മ​​യ​​ക്കു മ​​രു​​ന്നു ക​​ല​​ർ​​ത്തി ന​​ൽ​​കി ക​​വ​​ർ​​ച്ച ന​​ട​​ത്തു​​ന്ന അ​​സം സ്വ​​ദേ​​ശി അ​​റ​​സ്റ്റി​​ൽ. കേ​​ര​​ള​​ത്തി​​ലും അ​​സ​​മി​​ലും ഇ​​ത്ത​​രം നാ​​ലു ക​​വ‌​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി​​യ നൗ​​ഗാം മൈ​​നാ​​പ്പൂ​​ര് പ​​ബ് ഉ​​ദാ​​ലി ഹോ​​ജാ​​യി 99ൽ ​​രു​​സ്തം അ​​ലി (23) ആ​​ണു റെ​​യ്ൽ​​വേ സം​​ര​​ക്ഷ​​ണ സേ​​ന​​യു​​ടെ പി​​ടി​​യി​​ലാ​​യ​​ത്. പ​​ഴ​​ച്ചാ​​റി​​ൽ ക​​ല​​ർ​​ത്താ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന അ​​ലോ​​പ്പ​​തി ഗു​​ളി​​ക​​ക​​ളും യാ​​ത്ര​​ക്കാ​​രി​​ൽ നി​​ന്നു ക​​വ​​ർ​​ന്ന മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളും പ​​ണ​​വും പ്ര​​തി​​യി​​ൽ നി​​ന്നു ക​​ണ്ടെ​​ടു​​ത്തു.

ഇ​​യാ​​ളു​​ടെ ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി ദി​​ലീ​​പ് ഡെ​​ക്ക​​യെ (25) എ​​റ​​ണാ​​കു​​ളം നോ​​ർ​​ത്ത് റെ​​യ്ൽ​​വേ സ്റ്റേ​​ഷ​​നി​​ലെ ര​​ണ്ടാം ന​​മ്പ​​ർ പ്ലാ​​റ്റ്ഫോ​​മി​​ൽ അ​​വ​​ശ​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​താ​​ണ് അ​​റ​​സ്റ്റി​​ന് വ​​ഴി തെ​​ളി​​ച്ച​​ത്. 11നു ​​വൈ​​കി​​ട്ടു വൈ​​കി​​ട്ടു ഗോ​ഹ​ട്ടി എ​​ക്സ്പ്ര​​സി​​ൽ നാ​​ട്ടി​​ൽ പോ​​കാ​​ൻ എ​​ത്തി​​യ ദി​​ലീ​​പു​​മാ​​യി സൗ​​ഹ‌ൃ​​ദം സ്ഥാ​​പി​​ച്ചാ​​ണു മ​​യ​​ക്കു​​മ​​രു​​ന്നു ന​​ൽ​​കി​​യ​​ത്. സ്റ്റേ​​ഷ​​ൻ വ​​ള​​പ്പി​​ലെ ആ​​ൽ​​മ​​ര​​ത്തി​​ന് സ​​മീ​​പ​​ത്തേ​​ക്കു കൂ​​ട്ടി​​ക്കൊ​​ണ്ടു പോ​​യി ആ​​ദ്യം പ​​ഴ​​വും തു​​ട​​ർ​​ന്നു പ​​ഴ​​ച്ചാ​​റി​​ൽ മ​​യ​​ക്കു​​മ​​രു​​ന്നും ക​​ല​​ർ​​ത്തി ന​​ൽ​​കി. തു​​ട​​ർ​​ന്നു ര​​ണ്ടാം ന​​മ്പ​​ർ പ്ലാ​​റ്റ്ഫോ​​മി​​ന്‍റെ തെ​​ക്കു ഭാ​​ഗ​​ത്തു പു​​തി​​യ​​താ​​യി നി​​ർ​​മാ​​ണ​​ത്തി​​ലി​​രി​​ക്കു​​ന്ന ശു​​ചി​​മു​​റി​​ക്ക് സ​​മീ​​പം കൊ​​ണ്ടു പോ​​യി. ഇ​​വി​​ടെ ദി​​ലീ​​പ് മ​​യ​​ങ്ങി വീ​​ണ​​പ്പോ​​ൾ ര​​ണ്ടു മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളും പ​​ണ​​വും കൈ​​ക്ക​​ലാ​​ക്കി സ്ഥ​​ലം വി​​ടു​​ക​​യാ​​യി​​രു​​ന്നു.

രാ​​ത്രി 11.30ഓ​​ടെ പ്ലാ​​റ്റ്ഫോം പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്ന ആ​​ർ​​പി​​എ​​ഫ് നോ​​ർ​​ത്ത് സി​​ഐ സി.​​ഗി​​രീ​​ഷാ​​ണ് അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ യു​​വാ​​വി​​നെ ക​​ണ്ട​​ത്. മ​​റ്റൊ​​രു യു​​വാ​​വി​​നൊ​​പ്പം സ്റ്റേ​​ഷ​​ൻ വ​​ള​​പ്പി​​ൽ ഇ​​യാ​​ളെ ക​​ണ്ട​​താ​​യി പോ​​ർ​​ട്ട​​ർ​​മാ​​ർ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ മ​​യ​​ക്കു​​മ​​രു​​ന്ന് ഉ​​ള്ളി​​ൽ ചെ​​ന്ന​​താ​​യി തി​​രി​​ച്ച​​റി​​ഞ്ഞു. തു​​ട​​ർ​​ന്ന് എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന യു​​വാ​​വി​​നെ പ​​റ്റി കി​​ട്ടി​​യ അ​​ട​​യാ​​ള​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ രാ​​ത്രി ത​​ന്നെ തെ​​ര​​ച്ചി​​ൽ തു​​ട​​ങ്ങി. ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റി​​ന് ചെ​​ന്നൈ-​​തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​യ്‌​ലി​​ൽ പോ​​കാ​​ൻ രു​​സ്തം അ​​ലി സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ കൈ​യോ​​ടെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. 

പ​ല യാ​​ത്ര​​ക്കാ​​രി​​ൽ‌ നി​​ന്നാ​യി ക​​വ​​ർ​​ന്ന നാ​​ലു മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളും അ​​ഞ്ച് സിം​​കാ​​ർ​​ഡു​​ക​​ളും മൂ​​ന്നു മെ​​മ്മ​റി കാ​​ർ​​ഡു​​ക​​ളും 5,350 രൂ​​പ​​യും ക‌ൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്നു. എ​​റ​​ണാ​​കു​​ളം നോ​​ർ​​ത്ത് സ്റ്റേ​​ഷ​​നി​​ലും ആ​​ലു​​വ​​യി​​ലു​​മാ​​യി ഉ​​ത്ത​​രേ​​ന്ത്യ​​ക്കാ​​രാ​​യ യാ​​ത്ര​​ക്കാ​​ർ​​ക്കു മ​​യ​​ക്കു​​മ​​രു​​ന്നു കൊ​ടു​ത്ത് മൂ​​ന്നു ക​​വ​​ർ​​ച്ച​​ക​​ൾ ന​​ട​​ത്തി​​യ​​താ​​യി ഇ​​യാ​​ൾ സ​​മ്മ​​തി​​ച്ചു. മു​​മ്പു കൊ​​ല്ല​​ത്തു തൊ​​ഴി​​ലാ​​ളി​​യാ​​യി​​രു​​ന്ന ഇ​​യാ​​ൾ അ​​പ​​ക​​ട​​ത്തി​​ൽ പ​​രു​​ക്കേ​​റ്റ​​തി​​നെ തു​​ട​​ർ​​ന്നാ​​ണു പ​​ണ സ​​മ്പാ​​ദ​​ന​​ത്തി​​നാ​​യി ത​​ട്ടി​​പ്പി​​ലേ​​ക്കു തി​​രി​​ഞ്ഞ​​ത്. അ​​സ​​മി​​ൽ സ​​മാ​​ന ക​​വ​​ർ​​ച്ച ന​​ട​​ത്തു​​ന്ന സം​​ഘ​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണു മ​​യ​​ക്കു​​മ​​രു​​ന്നു പ്ര​​യോ​​ഗം അ​​ഭ്യ​​സി​​ച്ച​​ത്. നാ​​ട്ടി​​ലും ട്രെ​​യ്ൻ യാ​​ത്ര​​ക്കാ​​രി​​ൽ നി​​ന്ന് ഇ​​യാ​​ൾ പ​​ണ​​വും മൊ​​ബൈ​​ലു​​ക​​ളും ക​​വ​​ർ​​ന്നു. പി​​ടി​​ക്ക​​പ്പെ​​ടു​​മെ​​ന്നു ഭ​​യ​​ന്നാ​​ണു മ​​ല​​യാ​​ളി യാ​​ത്ര​​ക്കാ​​രെ ല​​ക്ഷ്യ​​മി​​ടാ​​തി​​രു​​ന്ന​​തെ​​ന്നും ഇ​​യാ​​ൾ മൊ​​ഴി ന​​ൽ​​കി.

മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു ന​​ൽ​​കു​​ന്ന അ​​റ്റി​​വാ​​ൻ എ​​ന്ന മ​​യ​​ക്കു​​മ​​രു​​ന്നി​​ന്‍റെ 10 ഗു​​ളി​​ക​​ക​​ൾ ഇ​​യാ​​ളു​​ടെ പ​​ക്ക​​ലു​​ണ്ടാ​​യി​​രു​​ന്നു. മ​​രു​​ന്നു ക​​ല​​ർ​​ത്തി ന​​ൽ​​കി​​യ പ​​ഴ​​ച്ചാ​​റി​​ന്‍റെ കു​​പ്പി​യും ക​​ണ്ടെ​​ടു​​ത്തു. ജ​​ന​​റ​​ൽ ആ​​ശു‌​​പ​​ത്രി​​യി​​ൽ ക​​ഴി​​യു​​ന്ന ദി​​ലീ​​പ് ഡെ​​ക്ക ഇ​​ന്ന​​ലെ വൈ​​കി​​ട്ടോ​​ടെ അ​​പ​​ക​​ട നി​​ല ത​​ര​​ണം ചെ​​യ്തെ​​ങ്കി​​ലും വി​​ശ​​ദ മൊ​​ഴി എ​​ടു​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. 

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ജാം​​ന​​ഗ​​ർ എ​​ക്സ്പ്ര​​സ് ട്രെ​​യ്നി​​ൽ ഹൈ​​ദ​​രാ​​ബാ​​ദി​​ൽ നി​​ന്നു കാ​​യം​​കു​​ള​​ത്തേ‌​​ക്ക് വ​​ന്ന മ​​ല​​യാ​​ളി സ​​ഹോ​​ദ​​രി​​മാ​​ർ​​ക്കു കു​​പ്പി​​വെ​​ള്ള​​ത്തി​​ൽ ഡ​​യ​​സി​​ഫാം മ​​യ​​ക്കു​​മ​​രു​​ന്നു ക​​ല​​ർ​​ത്തി ന​​ൽ​​കി 10 പ​​വ​​ൻ ആ​​ഭ​​ര​​ണ​​ങ്ങ​​ൾ ക​​വ​​ർ​​ന്ന കേ​​സ് ആ​​ർ​​പി​​എ​​ഫും റെ​​യ്ൽ​​വേ പൊ​​ലീ​​സും ചേ​​ർ​​ന്ന് അ​​ന്വേ​​ഷി​​ക്കു​​ക​​യാ​​ണ്. ആ​​ർ​​പി​​എ​​ഫ് സി​​ഐ ഗി​​രീ​​ഷ്, എ​​സ്ഐ​​മാ​​രാ​​യ പി.​​വി.​​ഹ​​രി​​കു​​മാ​​ർ, നി​​ഖി​​ൽ ഗു​​പ്ത, എ​​ച്ച്സി വി.​​എ.​​ജോ​​ർ​​ജ്, വി​​പി​​ൻ എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.


വാർത്തകൾ

Sign up for Newsletter



top