Subpage Banner
Subpage Banner
20
September 2018 - 8:21 pm IST
Flash News
Archives

Kerala

വ​രാ​നി​രി​ക്കു​ന്ന വേ​ന​ൽ​ക്കാ​ല​ങ്ങ​ൾ  

Published:13 September 2018

ശു​ദ്ധ​ജ​ലം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന വി​ഭ​വ ദാ​രി​ദ്ര്യ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഓ​രോ വ​ർ​ഷം ക​ഴി​യും​തോ​റും കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന വ​ര​ൾ​ച്ച, അ​തി​രൂ​ക്ഷ​മാ​യ കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്‍റെ പി​ടി​യി​ൽ ന​മ്മു​ടെ നാ​ട് ഞെ​രി​ഞ്ഞ​മ​രു​ന്ന​തി​നെ അ​നു​ദി​നം ഓ​ർ​മ്മി​പ്പി​ക്കു​ന്നു

ദേ​ശീ​യ ശ​രാ​ശ​രി​യി​ലും വ​ള​രെ​യ​ധി​കം മ​ഴ കി​ട്ടു​ന്ന കേ​ര​ളം പോ​ലൊ​രു സ്ഥ​ല​ത്തെ​ന്തേ ഇ​ത്ര​യ​ധി​കം വ​ര​ൾ​ച്ചാ വ​റു​തി​ക​ൾ? മ​ഴ​പെ​യ്‌​തൊ​ഴി​ഞ്ഞ് ഏ​റെ​ക്ക​ഴി​യു​ന്ന​തി​നു മു​ൻ​പേ ത​ന്നെ വ​ര​ൾ​ച്ച​യു​ടെ കെ​ടു​തി​ക​ൾ തു​ട​ങ്ങു​ക​യാ​യി. ഈ ​ദു​രി​ത​ത്തെ അ​തി​ജീ​വി​ക്കാ​ൻ എ​ന്തു​കൊ​ണ്ട് ന​മു​ക്ക് ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളും പ​രി​ഹാ​ര​ങ്ങ​ളും ഉ​ണ്ടാ​കു​ന്നി​ല്ല? ടാ​പ്പു​ക​ളും കി​ണ​റു​ക​ളും വ​റ്റു​മ്പോ​ൾ മാ​ത്രം ഉ​ണ്ടാ​ക്ക​പ്പെ​ടു​ന്ന താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​ക്രി​യ​ക​ൾ എ​ത്ര​മാ​ത്രം, അ​ല്ലെ​ങ്കി​ൽ എ​ത്ര നാ​ള​ത്തേ​ക്ക് ന​മ്മെ ര​ക്ഷി​ക്കും?

ശു​ദ്ധ​ജ​ലം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന വി​ഭ​വ ദാ​രി​ദ്ര്യ​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഓ​രോ വ​ർ​ഷം ക​ഴി​യും​തോ​റും കൂ​ടു​ത​ൽ ശ​ക്ത​മാ​കു​ന്ന വ​ര​ൾ​ച്ച, അ​തി​രൂ​ക്ഷ​മാ​യ കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്‍റെ പി​ടി​യി​ൽ ന​മ്മു​ടെ നാ​ട് ഞെ​രി​ഞ്ഞ​മ​രു​ന്ന​തി​നെ അ​നു​ദി​നം ഓ​ർ​മ്മി​പ്പി​ക്കു​ന്നു.​വ​ൻ അ​ണ​ക്കെ​ട്ടു​ക​ൾ വ​ന്ന​തോ​ടെ കു​ള​ങ്ങ​ൾ​ക്ക് പ​രി​ച​ര​ണം ല​ഭി​യ്ക്കാ​താ​യി. കേ​ര​ള​ത്തി​ൽ മാ​ത്ര​മ​ല്ല, ന​മ്മു​ടെ രാ​ജ്യ​ത്തി​ന്‍റെ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ഴ​ക്കാ​ല​ത്തു ല​ഭി​ക്കു​ന്ന ജ​ലം എ​ത്ര​ത​ന്നെ കു​റ​ച്ചാ​യാ​ലും അ​വ ശേ​ഖ​രി​ച്ച് വി​വി​ധ മാ​ർ​ഗ്ഗ​ങ്ങ​ളി​ൽ​കൂ​ടി ഭൂ​മി​യി​ലേ​ക്ക് കി​നി​ഞ്ഞി​റ​ങ്ങി ഭൂ​ഗ​ർ​ഭ​ജ​ലം സ​മ്പു​ഷ്ട​മാ​ക്കു​വാ​നും, കു​ടി​വെ​ള്ള​ക്ഷാ​മം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന നി​ര​വ​ധി സം​വി​ധാ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. 

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ​യും ആ​ഗോ​ള​താ​പ​ന​ത്തി​ന്‍റെ​യും കൂ​ടി പ​ശ്ചാ​ത്ത​ലം ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ട് ഇ​ന്നു​വ​രെ അ​നു​ഭ​വി​ച്ച കു​ടി​വെ​ള്ള ക്ഷാ​മ​ത്തേ​ക്കാ​ൾ അ​തി​രൂ​ക്ഷ​മാ​യ​വ​യാ​ണ് ഇ​നി വ​രാ​നി​രി​യ്ക്കു​ന്ന വേ​ന​ൽ​ക്കാ​ല​ങ്ങ​ൾ എ​ന്ന് ഓ​ർ​ക്ക​ണം. ആ ​വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ ന​മ്മു​ടെ കി​ണ​റു​ക​ൾ, കു​ള​ങ്ങ​ൾ എ​ന്നീ ജ​ല​വി​ഭ​വ​ശേ​ഷി​യു​ടെ വി​കേ​ന്ദ്രീ​കൃ​ത ക​ണ്ണി​ക​ളു​ടെ പ്രാ​ധാ​ന്യം അ​ന​ന്യ​സാ​ധാ​ര​ണ​മെ​ന്ന് തി​രി​ച്ച​റി​യ​ണം. ഇ​ത്ത​രം പൊ​തു ജ​ല​സ്രോ​ത​സ്സു​ക​ളെ സം​ര​ക്ഷി​ക്കു​വാ​നു​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തെ​പ്പ​റ്റി നാം ​ഏ​റെ വാ​ചാ​ല​രാ​കാ​റു​ണ്ടെ​ങ്കി​ലും അ​നു​ദി​നം കേ​ര​ള​മൊ​ട്ടാ​കെ പൊ​തു​കു​ള​ങ്ങ​ൾ കി​ണ​റു​ക​ൾ എ​ന്നി​വ നാ​മാ​വ​ശേ​ഷ​മാ​വു​ക​യാ​ണ്.​മേ​ൽ​ക്കൂ​ര​യി​ൽ​നി​ന്നും മ​ഴ​വെ​ള്ളം ഇ​റ​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ശു​ദ്ധ​ജ​ല​വ​ല​യ​ത്തി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചും ഉ​റ​വ എ​ങ്ങ​നെ അ​തി​നോ​ടു പ്ര​തി​ക​രി​ക്കു​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ചും ന​ട​ത്ത​പ്പെ​ടു​ന്ന ഗ​വേ​ഷ​ണ-​നി​രീ​ക്ഷ​ണ​ഫ​ല​ങ്ങ​ൾ കേ​ര​ള​ത്തി​നു മൊ​ത്ത​മാ​യാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ക.

കു​റേ​ക്കാ​ല​മാ​യി ശ്ര​ദ്ധ​യി​ല്ലാ​തെ കി​ട​ന്ന കു​ള​ങ്ങ​ൾ ചെ​ളി​യ​ടി​ഞ്ഞ്, ജ​ല​സം​ഭ​ര​ണ​ശേ​ഷി തീ​രെ കു​റ​ഞ്ഞ്, ക​യ്യേ​റ്റ​വും അ​ശ്ര​ദ്ധ​യും​മൂ​ലം പാ​രി​സ്ഥി​തി​ക​മാ​യി പ​രി​താ​പ​ക​ര​മാ​വു​ക​യും ചെ​യ്തു. മു​ൻ​പ് ഇ​ത്ത​രം കു​ള​ങ്ങ​ളി​ൽ​നി​ന്നും എ​ല്ലാ വ​ർ​ഷ​വും എ​ടു​ക്കു​ന്ന ചെ​ളി കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യി​രു​ന്നു. രാ​സ​വ​ള​ത്തി​ന്‍റെ അ​തി​പ്ര​സ​ര​വും നെ​ൽ​കൃ​ഷി തീ​രെ കു​റ​ഞ്ഞ​തും കാ​ര​ണം ഇ​ന്ന് കു​ള​ങ്ങ​ളു​ടെ പ​രി​പാ​ല​നം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നി​ല്ല. നാം ​വ​ലി​യ പ്രാ​ധാ​ന്യം ന​ൽ​കാ​ത്ത കി​ണ​റു​ക​ൾ, കു​ള​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് കേ​ര​ള​ത്തി​ലെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്രാ​ദേ​ശി​ക​മാ​യ ജ​ല​സു​ര​ക്ഷ​ക്ക് എ​ന്തു​മാ​ത്രം സം​ഭാ​വ​ന ചെ​യ്യു​വാ​നാ​കും എ​ന്ന​തി​ന്‍റെ തി​രി​ച്ച​റി​വാ​ണി​ത്. 

പ്ര​തി​വ​ർ​ഷം 3000 മി​ല്ലീ​മീ​റ്റ​ർ മ​ഴ, 44 ന​ദി​ക​ൾ, 66 ല​ക്ഷം കി​ണ​റു​ക​ൾ, സ​മൃ​ദ്ധ​മാ​യ വ​ന സ​മ്പ​ത്ത്, കാ​ലാ​വ​സ്ഥ നി​യ​ന്ത്രി​യ്ക്കു​ന്ന പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ കാ​വ​ൽ. എ​ന്നി​ട്ടും കേ​ര​ളം എ​ങ്ങ​നെ​യാ​ണ് ഇ​തു​പോ​ലെ അ​ന്ധാ​ളി​പ്പി​ക്കും​വി​ധം ജ​ല​ദ​രി​ദ്ര​മാ​യ​ത്.

ഇ​ട​വ​പ്പാ​തി​യും കാ​ല​വ​ർ​ഷ​വും കൊ​ണ്ടു​വ​രു​ന്ന മ​ഴ​വെ​ള്ളം സം​ഭ​രി​ച്ചു നി​ർ​ത്തു​ക​യും ഭൂ​ഗ​ർ​ഭ​ജ​ല സ​മ്പ​ത്ത് റീ​ചാ​ർ​ജ്ജ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്ന പ്ര​കൃ​തി​ദ​ത്ത സം​വി​ധാ​ന​ങ്ങ​ളാ​ണ് പു​ഴ​ക​ളും ത​ടാ​ക​ങ്ങ​ളും കു​ള​ങ്ങ​ളും കി​ണ​റു​ക​ളു​മെ​ല്ലാം. ഇ​വ​യെ യാ​തൊ​രു ആ​ലോ​ച​ന​യു​മി​ല്ലാ​തെ ന​ശി​പ്പി​ക്കു​ക​യും മൂ​ടു​ക​യും ചെ​യ്യു​ന്നി​ട​ത്താ​ണ് കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന്‍റെ കാ​ത​ൽ.

കേ​ര​ള​ത്തി​ല്‍ 44 ന​ദി​ക​ളു​ണ്ട്. 16 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള മ​ഞ്ചേ​ശ്വ​ര്‍ ന​ദി മു​ത​ല്‍ 244 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള പെ​രി​യാ​ര്‍ വ​രെ​യു​ള്ള ന​ദി​ക​ളാ​ണ് അ​ല്ലെ​ങ്കി​ല്‍ ന​ദി​ക​ളു​ടെ ഗ​ണ​ത്തി​ല്‍പ്പെ​ടു​ത്താ​വു​ന്ന​വ​യാ​ണ് ന​മു​ക്കു​ള്ള​ത്. ഏ​താ​ണ്ട് സ​മാ​ന​രീ​തി​യി​ലു​ള്ള നി​ല​നി​ല്‍പു ഭീ​ഷ​ണി​യാ​ണ് എ​ല്ലാ ന​ദി​ക​ളും നേ​രി​ടു​ന്ന​ത്.​ഇ​ത്ര​യ​ധി​കം ന​ദി​ക​ള്‍ ഉ​ണ്ടെ​ങ്കി​ലും കാ​ല​വ​ര്‍ഷം പി​ന്നി​ട്ടാ​ല്‍ കേ​ര​ളം കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടും. ന​മ്മു​ടെ ആ​ളോ​ഹ​രി കു​ടി​വെ​ള്ള ല​ഭ്യ​ത രാ​ജ​സ്ഥാ​നി​ലേ​ക്കാ​ള്‍ താ​ഴെ​യാ​ണെ​ന്ന് അ​റി​യു​മ്പോ​ഴാ​ണ് ജ​ല​പ്പെ​രു​മ​യു​ടെ ഇ​ല്ലാ​യ്മ മ​ന​സ്സി​ലാ​വു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top