Subpage Banner
Subpage Banner
20
September 2018 - 8:34 pm IST
Flash News
Archives

Kerala

സു​ബ്ഹാ​ൻ..! വീ​ര​സേ​ന​യു​ടെ 'വി​ശു​ദ്ധ​ൻ'

Published:13 September 2018

# കെ.​വി. അ​നി​ൽ

സു​ബ്ഹാ​ൻ എ​ന്ന കു​ഞ്ഞ് ഹീ​റോ എ​ല്ലാ​വ​രു​ടെ​യും ഓ​മ​ന​യാ​യി. സു​ഭാ​ഷ് എ​ന്ന ക​മാ​ൻ​ഡി​ങ് ഓ​ഫീ​സ​റാ​ണ് കു​ഞ്ഞി​ന് 'വി​ശു​ദ്ധ​ൻ ' എ​ന്ന അ​ർ​ത്ഥം വ​രു​ന്ന സു​ബ്ഹാ​ൻ എ​ന്ന പേ​ര് സ​മ്മാ​നി​ച്ച​ത്.

ആ​ലു​വ: സു​ബ്ഹാ​ൻ.. ! അ​തൊ​രു വ​ല്ലാ​ത്ത പി​റ​വി​യാ​ണ്. മ​ഹാ​പ്ര​ള​യം കേ​ര​ള​ത്തെ വി​ഴു​ങ്ങി​യ​പ്പോ​ൾ സു​ബ്ഹാ​ൻ അ​മ്മ​യു​ടെ വ​യ​റ്റി​ൽ സു​ര​ക്ഷി​ത​നാ​യി​രു​ന്നു. പി​ന്നെ, അ​വ​നെ ര​ക്ഷി​ക്കാ​ൻ സൈ​ന്യം വ​ന്നു. സൈ​ന്യം ഇ​ട്ടു കൊ​ടു​ത്ത ര​ക്ഷാ​ച്ച​ര​ടി​ൽ പി​ടി​ച്ച് അ​മ്മ ഉ​യ​ർ​ന്നു പോ​കു​മ്പോ​ൾ സു​ബ്ഹാ​ൻ ആ ​വ​യ​റ്റി​നു​ള്ളി​ൽ സു​ഖ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു.

ആ​ലു​വ ചാ​ലി​ശ്ശേ​രി കൊ​ണ്ടോ​ട്ടി കു​യി​ല​ത്തൂ​ട്ട് വീ​ട്ടി​ൽ സാ​ജി​ദ​യു​ടെ പൊ​ന്നു​മോ​നാ​ണ് ഈ ​പ്ര​ള​യ താ​രം! മ​ഹാ​പ്ര​ള​യ​ത്തി​നു ന​ടു​വി​ൽ നി​ന്ന് സൈ​ന്യം എ​യ​ർ ലി​ഫ്റ്റ് ചെ​യ്ത് നേ​വ​ൽ ബേ​സി​ലെ സൈ​നി​കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​ണ് സാ​ജി​ദ. ആ​ശു​പ​ത്രി​യി​ൽ ഉ​ട​ൻ സു​ഖ​പ്ര​സ​വം. ര​ണ്ടു ജീ​വ​ൻ ര​ക്ഷി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും സൈ​ന്യ​ത്തി​നും.

ആ​ലു​വ​യി​ൽ മൊ​ബൈ​ൽ ഷോ​റൂം ജീ​വ​ന​ക്കാ​ര​നാ​യ ചെ​ങ്ങ​മ​നാ​ട് ക​ള​ത്തി​ങ്ക​ൽ വീ​ട്ടി​ൽ ജ​ബി​ൽ കെ. ​ജ​ലീ​ലി​ന്‍റെ ഭാ​ര്യ​യാ​ണ് സാ​ജി​ദ. പ്ര​സ​വ​ത്തി​നാ​യി ചൊ​വ്വ​ര​യി​ലെ സ്വ​ന്തം വീ​ട്ടി​ൽ എ​ത്തി​യ​താ​ണ്. "ഇ​രു​പ​തി​നാ​യി​രു​ന്നു ഡോ​ക്റ്റ​ർ ഡേ​റ്റ് പ​റ​ഞ്ഞി​രു​ന്ന​ത് '- സാ​ജി​ദ പ​റ​ഞ്ഞു: "പ​ക്ഷേ, പ​തി​ന​ഞ്ചാം തീ​യ​തി സ​ന്ധ്യ ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഇ​വി​ടെ​ല്ലാം വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി. ഈ ​ഭാ​ഗ​ത്തു​ള്ള വീ​ട്ടു​കാ​രെ​ല്ലാം അ​ടു​ത്തു​ള്ള പ​ള്ളി​യി​ലേ​ക്ക് മാ​റി.'

ഹി​ദാ​യു​ത്തു​ൾ ഇ​സ്‌​ലാം മ​സ്ജി​ദി​ലാ​യി​രു​ന്നു അ​ടി​യ​ന്ത​ര ദു​രി​താ​ശ്വാ​സ ക്യാം​പ്. പ​തി​നാ​റാം തീ​യ​തി ആ​യ​പ്പോ​ഴേ​ക്കും പ്ര​ള​യ​ത്തി​ന്‍റെ​യും മ​ഴ​യു​ടെ​യും ശ​ക്തി കൂ​ടി. ചൊ​വ്വ​ര​യെ​യും ആ​ലു​വ​യെ​യും ചാ​ല​ക്കു​ടി​യെ​യു​മൊ​ക്കെ പ്ര​ള​യം വി​ഴു​ങ്ങി. റോ​ഡി​ൽ ര​ണ്ടാ​ൾ പൊ​ക്ക​ത്തി​ൽ വെ​ള്ളം. വ​ള്ളം പോ​ലും ഇ​റ​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ. അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്ക്.

പ​തി​നാ​റി​ന് അ​ർ​ധ​രാ​ത്രി​യോ​ടെ സാ​ജി​ദ​യ്ക്ക് പ്ര​സ​വ​വേ​ദ​ന ആ​രം​ഭി​ച്ചു. മാ​താ​പി​താ​ക്ക​ളാ​യ സു​ലൈ​മാ​നും റം​ല​യും ഭ​ർ​ത്താ​വ് ജ​ബീ​ലും എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ക​ച്ചു. ചു​റ്റും ക​ന​ത്ത ഇ​രു​ട്ടും അ​ല​റി​യാ​ർ​ക്കു​ന്ന പ്ര​ള​യ​വും. ക്യാം​പി​ലെ എ​ല്ലാ​വ​രും ആ​ശ​ങ്ക​യോ​ടെ ഉ​ണ​ർ​ന്നി​രു​ന്നു. ക്യാം​പി​ലു​ണ്ടാ​യി​രു​ന്ന 'മെ​ഡി ഹെ​വ​ൻ' ആ​ശു​പ​ത്രി​യി​ലെ ന​ഴ്സ് ഉ​ഷ ത​ന്നാ​ലാ​വും വി​ധം സാ​ജി​ദ​യെ പ​രി​ച​രി​ച്ചു. ഒ​രു വി​ധം നേ​രം പു​ല​ർ​ന്നു. അ​പ്പോ​ഴേ​ക്കും വേ​ദ​ന കൊ​ണ്ട് സാ​ജി​ദ​യു​ടെ ശ​രീ​രം ത​ള​ർ​ന്നി​രു​ന്നു. 

ചു​റ്റും ക​ട​ലു​പോ​ലെ പ്ര​ള​യ​ജ​ലം പ​ര​ന്നു കി​ട​ക്കു​മ്പോ​ൾ എ​യ​ർ ലി​ഫ്റ്റി​ങ് അ​ല്ലാ​തെ മ​റ്റൊ​രു ര​ക്ഷാ​മാ​ർ​ഗം മു​ന്നി​ലി​ല്ലാ​യി​രു​ന്നു. സാ​ജി​ദ​യു​ടെ ബ​ന്ധു​വും നേ​വ​ൽ ബേ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ അ​സ്ന ഷ​ഫീ​ർ ആ​ണ് എ​യ​ർ ലി​ഫ്റ്റി​നു വേ​ണ്ടി സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​ത്. ഉ​ട​ൻ നേ​വി ഹെ​ലി​കോ​പ്റ്റ​ർ അ​വി​ടേ​ക്കു പ​റ​ന്നു. പൈ​ല​റ്റ് ഇ​ൻ ക​മാ​ൻ​ഡ​ന്‍റ് വി​ജ​യ് വ​ർ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​സ്ക്യൂ ഓ​പ്പ​റേ​ഷ​ൻ. ഡോ. ​ആ​ർ. മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ ടീ​മും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒ​ൻ​പ​തു മ​ണി​ക്കാ​ണ് സൈ​ന്യ​ത്തി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​തി​ന​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ സേ​ന കൃ​ത്യം സ്ഥ​ലം ക​ണ്ടു​പി​ടി​ച്ചു. 

പ​ള്ളി​യു​ടെ മു​ക​ളി​ലാ​യി​രു​ന്നു സാ​ജി​ദ. മ​ര​ങ്ങ​ൾ ഇ​ട​തി​ങ്ങി നി​ൽ​ക്കു​ന്നി​ട​ത്തു നി​ന്ന് സാ​ജി​ദ​യെ എ​യ​ർ ലി​ഫ്റ്റ് ചെ​യ്യു​ക എ​ന്ന​ത് റെ​സ്ക്യൂ ടീ​മി​ന് വ​ലി​യ വെ​ല്ലു​വി​ളി ആ​യി​രു​ന്നു. "ആ​ദ്യം താ​ഴേ​ക്ക് ഒ​രു ഡോ​ക്റ്റ​റും ക​മാ​ൻ​ഡി​ങ് ഓ​ഫീ​സ​റും വ​ന്നു. എ​ന്നെ പ​രി​ശോ​ധി​ച്ചു. പി​ന്നെ, ബെ​ൽ​റ്റ് ഇ​ട്ടു മു​റു​ക്കി മു​ക​ളി​ലേ​ക്കു​യ​ർ​ത്തി'- സാ​ജി​ദ പ​റ​യു​ന്നു. "ന​ല്ല പേ​ടി​യു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, എ​ന്‍റെ കു​ഞ്ഞി​നെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ലോ​ന്ന് ഓ​ർ​ത്ത​പ്പോ..'

പ​ത്തു മി​നി​റ്റ് കൊ​ണ്ട് സാ​ജി​ദ​യെ​യും കൊ​ണ്ട് ഹെ​ലി​കോ​പ്റ്റ​ർ നേ​വ​ൽ ബേ​സി​ലെ സ​ഞ്ജീ​വ​നി ആ​ശു​പ​ത്രി​യി​ലെ​ത്തി. ഒ​രു മ​ണി​ക്കൂ​റി​ന​കം സു​ഖ​പ്ര​സ​വം. ഒ​ര​പ​ക​ട​വും കൂ​ടാ​തെ സു​ബ്ഹാ​ന്‍റെ ജ​ന​നം. ഡോ. ​ത​മ​ന്ന ഷേ​ണാ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു സാ​ജി​ദ​യെ പ​രി​ച​രി​ച്ച​ത്. പ​ന്ത്ര​ണ്ടു ദി​വ​സം സ​ഞ്ജീ​വ​നി സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സാ​ജി​ദ. സു​ബ്ഹാ​ൻ എ​ന്ന കു​ഞ്ഞ് ഹീ​റോ എ​ല്ലാ​വ​രു​ടെ​യും ഓ​മ​ന​യാ​യി. സു​ഭാ​ഷ് എ​ന്ന ക​മാ​ൻ​ഡി​ങ് ഓ​ഫീ​സ​റാ​ണ് കു​ഞ്ഞി​ന് 'വി​ശു​ദ്ധ​ൻ ' എ​ന്ന അ​ർ​ത്ഥം വ​രു​ന്ന സു​ബ്ഹാ​ൻ എ​ന്ന പേ​ര് സ​മ്മാ​നി​ച്ച​ത്.

ഇ​പ്പോ​ൾ അ​മ്മ​യും കു​ഞ്ഞും ചൊ​വ്വ​ര​യി​ലെ വീ​ട്ടി​ലാ​ണ്. സാ​ജി​ദ​യു​ടെ മൂ​ന്നാ​മ​ത്തെ മ​ക​നാ​ണു സു​ബ്ഹാ​ൻ. പ്ര​ള​യ​ജ​ലം പ​ര​ന്നൊ​ഴു​കി​യ വ​ഴി​ക​ളി​ൽ വെ​യി​ൽ തി​ള​ച്ചൊ​ഴു​കു​ന്നു. സം​സാ​ര​ത്തി​നി​ടെ, അ​മ്മ​യു​ടെ മ​ടി​യി​ൽ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന സു​ബ്ഹാ​ൻ ഒ​ന്നു ക​ണ്ണു​ക​ൾ തു​റ​ന്നു. അ​ടു​ത്ത നി​മി​ഷം വീ​ണ്ടും ക​ണ്ണു​ക​ള​ട​ച്ച് ഉ​ച്ച​മ​യ​ക്ക​ത്തി​ലേ​ക്കു പോ​യി. 'ദ് ​ഒ​ക്കെ... യെ​ന്ത്?!' എ​ന്ന ഭാ​വ​ത്തി​ൽ.


വാർത്തകൾ

Sign up for Newsletter



top