Subpage Banner
Subpage Banner
20
September 2018 - 9:04 am IST
Flash News
Archives

Football

സാഫ് കപ്പ് ഫുട്ബോൾ: ഇ​ന്ത്യ ഫൈ​ന​ലി​ൽ

Published:13 September 2018

​ൻ​വീ​ർ സി​ങ് ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി ര​ണ്ടു ത​വ​ണ പാ​ക് വ​ല കു​ലു​ക്കി. സു​മി​ത് പാ​സി മ​റ്റൊ​രു സ്കോ​റ​ർ. ര​ണ്ടു ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ മ​ല​യാ​ളി താ​രം ആ​ഷി​ഖ് കു​രു​ണി​യ​നും തി​ള​ങ്ങി. 

ധാ​ക്ക: സാ​ഫ് ക​പ്പ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ ഫൈ​ന​ലി​ൽ. സെ​മി​യി​ൽ നി​താ​ന്ത വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ഒ​ന്നി​നെ​തി​രേ മൂ​ന്നു ഗോ​ളി​ന് തു​ര​ത്തി​ ഇ​ന്ത്യ​യു​ടെ മു​ന്നേ​റ്റം. മ​ൻ​വീ​ർ സി​ങ് ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി ര​ണ്ടു ത​വ​ണ പാ​ക് വ​ല കു​ലു​ക്കി. സു​മി​ത് പാ​സി മ​റ്റൊ​രു സ്കോ​റ​ർ. ര​ണ്ടു ഗോ​ളി​ന് വ​ഴി​യൊ​രു​ക്കി​യ മ​ല​യാ​ളി താ​രം ആ​ഷി​ഖ് കു​രു​ണി​യ​നും തി​ള​ങ്ങി. 

ഗോ​ൾ ര​ഹി​ത​മാ​യ ഒ​ന്നാം പ​കു​തി​ക്കു​ശേ​ഷം 49, 70 മി​നി​റ്റു​ക​ളി​ൽ മ​ൻ​വീ​ർ സി​ങ് ഇ​ന്ത്യ​യ്ക്കു​വേ​ണ്ടി വെ​ടി പൊ​ട്ടി​ച്ചു. തു​ട​ർ​ന്ന് സു​മി​തി (83)​ന്‍റെ ഗോ​ൾ വ​ന്നു. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ഹ​സ​ൻ ബ​ഷീ​ർ പാക് പടയ്ക്ക് ആ​ശ്വാ​സ ഗോ​ളൊ​രു​ക്കി. ഗ്രൂ​പ്പ് ബി​യി​ൽ നി​ന്ന് ര​ണ്ടു ജ​യ​ങ്ങ​ളോ​ടെ​യാ​ണ് ഇ​ന്ത്യ അ​വ​സാ​ന നാ​ലി​ൽ എ​ത്തി​യ​ത്. നേ​പ്പാ​ളി​നെ 3-0ന് ​കീ​ഴ​ട​ക്കി​യ മാ​ലെ​ദ്വീ​പി​നെ ഇ​ന്ത്യ ക​ലാ​ശ​ക്ക​ളി​യി​ൽ നേ​രി​ടും. 


വാർത്തകൾ

Sign up for Newsletter



top