Flash News
Archives

Reviews

padayottam-movie-review

പടയോട്ടമല്ലിത് 'കണ്ടം വഴി ഓട്ടം'

Published:14 September 2018

# പീറ്റര്‍ ജയിംസ് 

അവിടെ നിന്ന് തൃശൂര്‍ വഴി കാസര്‍ഗോട്ടേക്ക് ബ്രിട്ടോയുടെ സഹായത്തില്‍ എത്തുന്നു. എന്നാല്‍ കാസര്‍കോട്ട് എത്തുമ്പോഴാണ് മംഗലാപുരം വിറപ്പിക്കുന്ന ഗൂണ്ടാ തലവന്‍റെ മകനെ അന്വേഷിച്ചാണ് എത്തുന്നതെന്ന് അറിയുന്നത്. ഇവിടെ നിന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ തമാശയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് നവാഗതനായ റഫീഖ് ഇബ്രാഹിം. 

ഇതൊരു ഗുണ്ടാപടമാണ്, എന്ന് വച്ചാല്‍ അധോലോകം. ഈ അധോലോകം അങ്ങ് മുംബൈയിലും കൊച്ചിയിലും മാത്രമല്ല, കേരളം മുഴുവനുമുണ്ടെന്ന് സത്യത്തില്‍ ഇന്നാണ് മനസിലായത്. ചെങ്കല്‍ രഘുവിനും കൂട്ടുകാര്‍ക്കുമൊപ്പം ശ്രീപദ്മനാഭന്‍റെ മണ്ണില്‍ നിന്ന് അങ്ങ് നുമ്മടെ പഴയ കാദര്‍ഭായിന്‍റെ നാട്ടിലേക്ക് ഒരു യാത്രപോയി... ആ ! കാദര്‍ഭായീന്‍റെ കാസര്‍ഗോട്ടേക്ക്... സംഭവം പടയോട്ടമാണെങ്കിലും രണ്ടര മണിക്കൂര്‍ വെറുതെ ഒന്ന് ഓടിത്തീര്‍ക്കാം. 

 തിരുവനന്തപുരത്തെ ഒരു ലോക്കല്‍ ഗൂണ്ടാ സെറ്റപ്പാണ് സേനന്‍റേത് (ദിലീഷ് പോത്തന്‍) മണ്ടന്മാരായ മൂന്ന് ഗൂണ്ടകളും കൂട്ടിനുണ്ട്. സേനന്‍റെ സംഘത്തിലെ അംഗമായ പിങ്കുവിനിട്ട് (ബേസില്‍ ജോസഫ്) കാസര്‍കോട്ടുകാരന്‍ ചെക്കന്‍ വന്ന് പണിയുന്നു. അവനെ കാസര്‍കോട് പോയി പൊക്കാന്‍ തിരുവന്തോരത്തെ ഗൂണ്ടാതലവന്‍ രഘുവിന്‍റെ (ബിജുമേനോന്‍) സഹായം തേടുന്നു. ഇവര്‍ ഒന്നിച്ച് കാസർഗോഡിലേക്ക് നടത്തുന്ന യാത്രക്കിടയില്‍ സംഭവിക്കുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. 

സംഘം എറണാകുളത്ത് എത്തുമ്പോള്‍ സഹായത്തിന് എത്തുന്നത് ബാബ. എന്നാല്‍ ബാബയുടെ മകള്‍ കല്ല്യാണ രാത്രിയില്‍ ഒളിച്ചോടുന്നു. അവിടെ നിന്ന് തൃശൂര്‍ വഴി കാസര്‍ഗോട്ടേക്ക് ബ്രിട്ടോയുടെ സഹായത്തില്‍ എത്തുന്നു. എന്നാല്‍ കാസര്‍കോട്ട് എത്തുമ്പോഴാണ് മംഗലാപുരം വിറപ്പിക്കുന്ന ഗൂണ്ടാ തലവന്‍റെ മകനെ അന്വേഷിച്ചാണ് എത്തുന്നതെന്ന് അറിയുന്നത്. ഇവിടെ നിന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ തമാശയുടെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചിരിക്കുകയാണ് നവാഗതനായ റഫീഖ് ഇബ്രാഹിം. 

ചിത്രത്തില്‍ കിടിലന്‍ ലുക്കില്‍ എത്തിയിരിക്കുന്ന ബിജു മേനോനെ ഇത്തിരികൂടി മാസായി അവതരിപ്പിക്കാമായിരുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടം മുതല്‍ ഇങ്ങോട്ട് മലയാള സിനിമയുടെ ഭാഗമാണ് ഈ മണ്ടന്മാരായ ഗൂണ്ടകള്‍. ഈ ഗൂണ്ടകള്‍ക്ക് സ്ഥിരമായി സംഭവിക്കാറുള്ള ക്ലീഷേ മണ്ടത്തരങ്ങളും ഒന്ന് മാറ്റിപ്പിടിക്കാമായിരുന്നു. 

 ക്ഷമിക്കണം, നമ്മുടെ തിരുവനന്തപുരത്തുകാരായ ഈ നല്ലവരായ ഗൂണ്ടകള്‍ക്ക് ഭാര്യമാരോ കാമുകിമാരോ ഇല്ലാത്തതുകൊണ്ട് നായികയുടെ അഭാവമുണ്ട്. സേനനായി എത്തുന്ന ദിലീഷ് പോത്തന്‍റെ നിഗൂഢതകള്‍ നിറഞ്ഞ മുഖവും, രഞ്ജുവായി എത്തുന്ന സുധി കോപ്പയുടെ കോമഡികളും, ഭാര്യയെ പേടിക്കുന്ന സൈജു കുറുപ്പിന്‍റെ ശ്രീയും ഇവരില്‍ നിന്ന് തന്നെ നാം പലപ്പോഴും കണ്ടിട്ടുള്ള കഥാപാത്രങ്ങള്‍ തന്നെയാണ്. ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം നല്‍കി ജെയിംസ് താക്കര ആലപിച്ച മേലെ മേലെ എന്ന ഗാനം നേരത്തെ തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. 

 ബിജു മേനോന്‍ നായകനായ മറ്റ് ചിത്രങ്ങള്‍ വച്ച് വിലയിരുത്തിയാല്‍ വലിയ സംഭവമൊന്നുമല്ല ഈ സിനിമ. പ്രതീക്ഷകളൊന്നുമില്ലാതെ വെറുതെ അല്‍പം ചിരിച്ച് സന്തോഷിച്ച് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കും അവിടെ നിന്ന് തിരിച്ചും ഒരു യാത്രപോകാം... അത്ര തന്നെ...


വാർത്തകൾ

Sign up for Newslettertop