Subpage Banner
Subpage Banner
17
November 2018 - 1:35 am IST
Flash News
Archives

Analysis

sunil-gavaskar-asia-cup-2018

ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്ക​ത്തി​നു​ള്ള അ​വ​സ​രം

Published:14 September 2018

# സു​നി​ൽ ഗ​വാ​സ്ക​ർ

ഷാ​ർ​ജ ആ​തി​ഥ്യം വ​ഹി​ച്ച ആ​ദ്യ ഏ​ഷ്യ ക​പ്പ് നേ​ടി​യ യു​വ ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ക്കാ​ൻ എ​നി​ക്ക് ഭാ​ഗ്യ​മു​ണ്ടാ​യി. ഷാ​ർ​ജ​യി​ൽ ഒ​രു മ​ത്സ​ര​വു​മി​ല്ലെ​ന്ന വൈ​ചി​ത്ര​മു​ണ്ടെ​ങ്കി​ലും, യു​എ​ഇ​യി​ലേ​ക്ക് ടൂ​ർ​ണ​മെ​ന്‍റ് മ​ട​ങ്ങി​യെ​ത്തു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്.

മേ​ഖ​ല​യി​ലെ ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ ക​ണ്ണി​ൽ ഏ​ഷ്യ ക​പ്പി​ന്‍റെ തി​ള​ക്കം അ​ൽ​പ്പം ന​ഷ്ട​പ്പെ​ട്ടി​രി​ക്കാം. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ട്ടി​മു​ള​ച്ച ട്വ​ന്‍റി20 ലീ​ഗു​ക​ൾ​ക്ക് ന​ന്ദി. എ​ന്നാ​ൽ ഏ​ഷ്യ​യു​ടെ പെ​രു​മ​യു​ള്ള അ​ധി​കാ​രം സ്വ​ന്ത​മാ​കു​ന്ന മ​നോ​ഹ​ര​മാ​യ കി​രീ​ടം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ടീ​മു​ക​ളി​ലെ ക​ളി​ക്കാ​രെ കു​റി​ച്ച് സ​ന്ദേ​ഹി​ക്ക​രു​ത്. ഷാ​ർ​ജ ആ​തി​ഥ്യം വ​ഹി​ച്ച ആ​ദ്യ ഏ​ഷ്യ ക​പ്പ് നേ​ടി​യ യു​വ ഇ​ന്ത്യ​ൻ ടീ​മി​നെ ന​യി​ക്കാ​ൻ എ​നി​ക്ക് ഭാ​ഗ്യ​മു​ണ്ടാ​യി. ഷാ​ർ​ജ​യി​ൽ ഒ​രു മ​ത്സ​ര​വു​മി​ല്ലെ​ന്ന വൈ​ചി​ത്ര​മു​ണ്ടെ​ങ്കി​ലും, യു​എ​ഇ​യി​ലേ​ക്ക് ടൂ​ർ​ണ​മെ​ന്‍റ് മ​ട​ങ്ങി​യെ​ത്തു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ഷാ​ർ​ജ​യി​ലെ സി​ബി​എ​ഫ്എ​സ്( ക്രി​ക്ക​റ്റേ​ഴ്സ് ബെ​നി​ഫി​റ്റ് ഫ​ണ്ട് സീ​രി​സ്) മ​ത്സ​ര​ങ്ങ​ളാ​ണ് യു​എ​ഇ​യി​ൽ ക്രി​ക്ക​റ്റി​ന് തി​രി​തെ​ളി​ച്ച​ത്. അ​തി​നാ​ൽ​ത്ത​ന്നെ ഷാ​ർ​ജ​യി​ൽ ഒ​രു മ​ത്സ​ര​വും ഇ​ല്ലാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് മ​ന​സി​ലാ​ക്കാ​നാ​കു​ന്നി​ല്ല.  

അ​ടു​ത്ത​വ​ർ​ഷ​ത്തെ ഐ​സി​സി ലോ​ക​ക​പ്പി​ന് മി​ക​ച്ച മു​ന്നൊ​രു​ക്കം ന​ട​ത്താ​ൻ ടീ​മു​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​ന്ന​തി​നാ​ൽ ഏ​ഷ്യ ക​പ്പി​ന് വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കു​ന്തോ​റും ടീ​മു​ക​ളു​ടെ ത​യാ​റെ​ടു​പ്പ് മെ​ച്ച​പ്പെ​ട്ട​താ​കും. ക​ളി​യി​ൽ പു​രോ​ഗ​തി കൈ​വ​രി​ക്കേ​ണ്ട മേ​ഖ​ല​ക​ളെ​ക്കു​റി​ച്ച് ഒ​രു ധാ​ര​ണ​യും ല​ഭി​ക്കും. ഇം​ഗ്ല​ണ്ടി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ തീ​ർ​ച്ച​യാ​യും യു​എ​ഇ​യി​ലേ​തി​ൽ നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. എ​ന്നാ​ലും ഏ​ഷ്യ ക​പ്പി​ലെ മ​ത്സ​ര​ങ്ങ​ളി​ലൂ​ടെ ടീ​മു​ക​ൾ​ക്ക് സം​ഘ​ടി​ച്ചു തു​ട​ങ്ങാ​ൻ സാ​ധി​ക്കും. സ​മ്മ​ർ​ദം ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​ന്ന ക​ളി​ക്കാ​രെ​യും ടീ​മി​നെ മു​ന്നോ​ട്ടു ന​യി​ക്കാ​നു​ള്ള ഇ​ന്ധ​നം ഇ​ല്ലാ​ത്ത​വ​രെ​യും വേ​ർ​തി​രി​ച്ച​റി​യാ​ൻ ക​ഴി​യും. 

ടീ​മി​ന്‍റെ സം​തു​ല​നാ​വ​സ്ഥ​കൊ​ണ്ടു മാ​ത്ര​മ​ല്ല "ഹോം ​ഗ്രൗ​ണ്ടി'​ൽ ക​ളി​ക്കു​ന്നു​വെ​ന്ന​തും ചാം​പ്യ​ൻ​സ് ട്രോ​ഫി വി​ജ​യി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ഫേ​വ​റി​റ്റു​ക​ളാ​ക്കു​ന്നു. പി​ച്ചു​ക​ളു​മാ​യു​ള്ള ഇ​ണ​ക്ക​വും യു​എ​ഇ​യി​ലെ കാ​ലാ​വ​സ്ഥ​യു​മെ​ല്ലാം പാ​ക്കി​സ്ഥാ​ന് എ​ല്ലാ​യ്പ്പോ​ഴും പ്ല​സ് പോ​യി​ന്‍റാ​ണ്. ട്രോ​ഫി​ക​ളു​ടെ നി​ര​യി​ൽ ഏ​ഷ്യ ക​പ്പ് കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. മു​ൻ ക്യാ​പ്റ്റ​ൻ ഇ​മ്രാ​ൻ ഖാ​ൻ രാ​ജ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തി​നാ​ൽ ത​ന്നെ അ​ദ്ദേ​ഹ​ത്തി​ന് ഏ​ഷ്യ ക​പ്പ് സ​മ്മാ​നി​ക്കാ​ൻ പാ​ക് ടീം ​നി​സം​ശ​യം പ്ര​ചോ​ദി​ത​രാ​കും. ദി​നേ​ശ് ചാ​ന്ദി​മ​ലി​ന്‍റെ അ​ഭാ​വം ശ്രീ​ല​ങ്ക​ൻ ടീ​മി​നെ വൈ​ക​ല്യ​മു​ള്ള​വ​രാ​ക്കു​ന്നു. ഷാ​ക്കി​ബ് അ​ൽ ഹ​സ​നെ സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം ബം​ഗ്ലാ​ദേ​ശി​ന്‍റെ പ്ര​ശ്നം. എ​ങ്കി​ലും കാ​ര്യ​ങ്ങ​ളി​ൽ മാ​റ്റം സൃ​ഷ്ടി​ക്കാ​ൻ ശേ​ഷി​യു​ള്ള പ​രി​ച​യ സ​മ്പ​ന്ന​രാ​യ താ​ര​ങ്ങ​ളു​ടെ​യും യു​വ പ്ര​തി​ഭ​ക​ളു​ടെ​യും സാ​ന്നി​ധ്യം ഇ​രു ടീ​മു​ക​ളി​ലു​മു​ണ്ട്. ബൗ​ള​ർ​മാ​രു​ടെ ന്യൂ​ന​ത പ​രി​ഹ​രി​ക്കാ​ൻ കെ​ൽ​പ്പു​ള്ള വെ​ടി​ക്കെ​ട്ട് ബാ​റ്റ്സ്മാ​ൻ​മാ​രു​ള്ള അ​വ​രെ വി​ല​കു​റ​ച്ച് കാ​ണാ​നാ​വി​ല്ല. യോ​ഗ്യ​ത നേ​ടി​യെ​ത്തി​യ ഹോ​ങ്കോ​ങ്ങി​ന് മി​ക​ച്ച ടീ​മു​ക​ളു​ടെ കൂ​ട്ട​ത്തി​ലാ​ണ് ത​ങ്ങ​ളു​ടെ ഇ​ട​മെ​ന്ന് തെ​ളി​യി​ക്കാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ്. ഭ​യ​ര​ഹി​ത​മാ​യി, എ​തി​രാ​ളി​ക​ളെ അ​മ്പ​ര​പ്പോ​ടെ നോ​ക്കാ​തെ ക​ളി​ച്ചാ​ൽ ഒ​ന്നോ ര​ണ്ടോ അ​ത്ഭു​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ അ​വ​ർ​ക്കു സാ​ധി​ക്കും. ഇ​ന്ത്യ​യെ കു​റി​ച്ച് എ​ന്തു പ​റ​യു​ന്നു ? ഇം​ഗ്ല​ണ്ടി​ലെ അ​പ​മാ​ന​ക​ര​മാ​യ തോ​ൽ​വി​യു​ടെ വേ​ദ​ന​യി​ലാ​ണ് ഇ​ന്ത്യ.

ഏ​ഷ്യ ക​പ്പ് വി​ജ​യ​ത്തി​ലൂ​ടെ ആ​രാ​ധ​ക​രെ തൃ​പ്തി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട് അ​വ​ർ​ക്ക്.  ഇ​ന്ത്യ​യു​ടെ ദൗ​ർ​ബ​ല്യ​ങ്ങ​ളെ​യും  ടീ​മി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​നി​ശ്ചി​ത​ത്വ​ങ്ങ​ളെ​യും കു​റി​ച്ച് അ​റി​യാ​വു​ന്ന മ​റ്റു ടീ​മു​ക​ൾ ആ ​പ്ര​ശ്ന​ങ്ങ​ളെ ഉ​ന്ന​മി​ട്ട് ആ​ക്ര​മി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​ന്ത്യ​യ്ക്ക് ല​ക്ഷ്യം നേ​ടു​ക എ​ളു​പ്പ​മാ​കി​ല്ല. ഏ​ക​ദി​ന​ത്തി​ൽ ഉ​ഗ്ര​ൻ റെ​ക്കോ​ഡു​ള്ള ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ​യെ ഇ​ന്ത്യ ഏ​റെ ആ​ശ്ര​യി​ക്കും. യു​എ​ഇ​യി​ലെ മ​രു​ഭൂ​മി​യു​ടെ ചൂ​ടി​ൽ പോ​ലും  കൂ​ളാ​യി നി​ൽ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​തി​നും മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന​തി​നും ഒ​രേ​യൊ​രു എം.​എ​സ്. ധോ​ണി രോ​ഹി​ത്തി​നൊ​പ്പ​മു​ണ്ട്. ഏ​റ്റ​വും മോ​ശം സ​മ​യ​ത്ത് സ്ഥി​തി​ഗ​തി​ക​ളെ മാ​റ്റി​മ​റി​ക്കു​ക​യാ​ണ് ടീം ​ചെ​യ്യേ​ണ്ട​ത്.  
Professional Management Group / ESP

 


വാർത്തകൾ

Sign up for Newsletter



top