ISL-2018-219
20
November 2018 - 1:26 am IST
Flash News
Archives

Kerala

ksu-supports-nun-strike

കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ: കെഎസ്‌യു

Published:16 September 2018

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനനുമായി എം.എന്‍. കാരശേരി കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നാളെ മുതല്‍ കോഴിക്കോട്ട് കുത്തിയിരിപ്പ് സമരം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. മഹിളാമോർച്ച, ആർഎംപി, പശ്ചിമഘട്ട സമരസമിതി, കെ.എം.ഷാജഹാൻ, കീഴാറ്റൂർ സമരസമിതി നേതാക്കൾ, ആലങ്കോട് ലീലാകൃഷ്‌ണൻ, കുരീപ്പുഴ ശ്രീകുമാർ, ഷാനിമോൾ ഉസ്‌മാൻ, നടി രമാദേവി എന്നിവർ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു

കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കെഎസ്‍യു. സർക്കാർ പ്രശ്നത്തിൽ ഇടപെടണമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ.എം.അഭിജിത് ആവശ്യപ്പെട്ടു. കന്യാസ്ത്രീകളുടെ സമരം ഒമ്പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ പിന്തുണയുമായി വിവിധ മേഖലകളില്‍ നിന്ന് കൂടുതല്‍ പേര്‍ രംഗത്തെത്തുന്നുണ്ട്. എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും സിനിമാ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ സമരത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി സേവ് അവര്‍ വുമണ്‍ എന്ന പേരില്‍ മുന്നേറ്റം തുടരാനാണ് സമരസമിതിയുടെ തീരുമാനം. കൂടുതല്‍ സ്ത്രീ പങ്കാളിത്തമാണ് സമരസമിതി ഇതിലൂടെ ഉറപ്പുവരുത്തുന്നത്. ഇതിന്‍റെ ഭാഗമായി വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ നടത്തും.

സമരം തുടങ്ങി ഒമ്പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടികള്‍ കൈക്കൊള്ളാത്തതില്‍ പ്രതിഷേധിച്ചാണ് സമരം വിപുലപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് സമരസമിതി അറിയിച്ചു. സമരപ്പന്തലിൽ നിരാഹാരസമരം തുടരുന്ന സ്റ്റീഫന്‍ മാത്യുവിന്‍റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പകരം സമരസമിതിയിലെ അലോഷ്യ ജോസഫ് നിരാഹാരസമരമേറ്റെടുത്തിട്ടുണ്ട്. 

എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനനുമായി എം.എന്‍. കാരശേരി കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നാളെ മുതല്‍ കോഴിക്കോട്ട് കുത്തിയിരിപ്പ് സമരം തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. മഹിളാമോർച്ച, ആർഎംപി, പശ്ചിമഘട്ട സമരസമിതി, കെ.എം.ഷാജഹാൻ, കീഴാറ്റൂർ സമരസമിതി നേതാക്കൾ, ആലങ്കോട് ലീലാകൃഷ്‌ണൻ, കുരീപ്പുഴ ശ്രീകുമാർ, ഷാനിമോൾ ഉസ്‌മാൻ, നടി രമാദേവി എന്നിവർ സമരപ്പന്തലിലെത്തി പിന്തുണ പ്രഖ്യാപിച്ചു. കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാർഢ്യം അറിയിച്ച കെ.ആർ.ഗൗരിയമ്മയുടെയും കലാമണ്ഡലം ഗോപിയാശാന്‍റെയും സന്ദേശങ്ങൾ സമരപന്തലിൽ വായിച്ചു. 


വാർത്തകൾ

Sign up for Newsletter



top