23
February 2019 - 10:20 pm IST
Flash News
Archives

Mollywood

jude-new-movie

മഹാപ്രളയം അഭ്രപാളിയിലേക്ക്; സംവിധാനം ജൂഡ് ആന്‍റണി 

Published:16 September 2018

ഓ ശാന്തി ഒശാന എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച സംവിധായകനെന്നു തെളിയിച്ച മലയാളികളുടെ പ്രിയ നടൻ കൂടിയായ ജൂഡ് ആന്‍റണി എന്ന ജൂഡ് അന്തോണി ജോസഫാണ് മഹാപ്രളയം അഭ്രപാളിയിലേക്കെത്തിക്കുന്നത്. സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജൂഡ് പ്രളയം സിനിമയാക്കുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്

കൃത്യം ഒരു മാസം മുൻപ്... കേരളത്തെ പിടിച്ചുലക്കിയ പ്രളയം.. ശക്തമായി പെയ്‌തു കൊണ്ടിരുന്ന മഴയും ഡാം തുറന്നതുമെല്ലാം മലയാളികൾ ഇതുവരെ കാണാത്ത ദുരിതക്കാഴ്‌ചകളിലേക്കാണ് എത്തിച്ചത്. മലയാളികൾ ഒരിക്കലും മറക്കില്ല ആ ദിനങ്ങളെ.. ജീവനും സ്വത്തുമെല്ലാം നഷ്‌ടപ്പെട്ട് എത്രയെത്ര ആളുകളാണ് പ്രളയക്കെടുതിയിൽ നനഞ്ഞുകൊണ്ടിരുന്നത്. ആ പ്രളയകാലം ഇനി വെള്ളിത്തിരയിൽ കാണാം.

 ഓ ശാന്തി ഒശാന എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച സംവിധായകനെന്നു തെളിയിച്ച മലയാളികളുടെ പ്രിയ നടൻ കൂടിയായ ജൂഡ് ആന്‍റണി എന്ന ജൂഡ് അന്തോണി ജോസഫാണ് മഹാപ്രളയം അഭ്രപാളിയിലേക്കെത്തിക്കുന്നത്. സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ജൂഡ് പ്രളയം സിനിമയാക്കുന്ന കാര്യം പുറംലോകത്തെ അറിയിച്ചത്. 

പ്രളയത്തിൽ ജീവൻ രക്ഷിച്ചവരുടെയും ദുരിതകയം താണ്ടിയവരുടെയും വാർത്തകൾ റിപ്പോർട്ട് ചെയ്തവരുടെയുമെല്ലാം ജീവിതമാണ് ജൂഡ് സിനിമയാക്കുന്നത്. അപ്രതീക്ഷിത താരങ്ങൾക്കായി കൃതജ്ഞത എന്നാണ് സംവിധായകൻ പറയുന്നത്. നമ്മുടെ അതിജീവനത്തിന്‍റെ കഥ 2403 ഫീറ്റ് എന്ന പേരിലാണ് സിനിമയാക്കുന്നത്. അന്‍റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്.

മഹേഷ് നാരായണൻ എഡിറ്റിങ്ങ്, ജോമോൻ ടി ജോൺ ക്യാമറ കൈകാര്യം ചെയ്യും. ഷാൻ റഹ്‌മാനാണ് ചിത്രത്തിലെ പാട്ടുകളൊരുക്കുന്നത്. ജൂഡ് ആന്‍റണിയും ജോൺ മന്ത്രിക്കലും ചേർന്നാണ് സിനിമയുടെ കഥയെഴുതുന്നത്. ചിത്രം അടുത്ത വർഷം തിയെറ്ററുകളിലെത്തും.  

കേരളം അഭിമുഖീകരിച്ച മറ്റൊരു ദുരന്തമായ നിപ്പ വൈറസിനെക്കുറിച്ചും സിനിമയൊരുങ്ങുന്നുണ്ട്. ആഷിഖ് അബുവാണ് നിപ്പ വൈറസ് എന്ന പേരിൽ സിനിമയൊരുക്കുന്നത്. റിമ കല്ലിങ്കൽ, പാർവതി, രമ്യ നമ്പീശൻ, ടൊവിനോ തോമസ്, ആസിഫ് അലി, രേവതി, കാളിദാസ് ജയറാം തുടങ്ങി വൻതാര നിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

പ്രളയത്തില്‍ എന്‍റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്‌. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ ,ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ..

അതെ നമ്മുടെ അതി ജീവനത്തിന്‍റെ കഥ.

A tribute to the unexpected heroes!!!!

 

 

 


വാർത്തകൾ

Sign up for NewsletterTags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top