Subpage Banner
Subpage Banner
21
September 2018 - 3:16 pm IST
Flash News
Archives

Kerala

g madhavan nair-nambi_narayanan

ശാസ്‌ത്രജ്ഞർക്കെതിരായ കേസുകൾ നീട്ടി കൊണ്ടുപോകരുത്: ജി. മാധവൻ നായർ

Published:16 September 2018

ആൻട്രിക്‌സ് ദേവാസ് കേസിന്‍റെ വാദം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. നമ്പി നാരായണന് നീതി ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു. വർഷങ്ങളോളം അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെട്ടതു പാഠമാകണമെന്നും മാധവൻ നായർ

തിരുവനന്തപുരം: ശാസ്ത്രജ്ഞർക്കെതിരായ കേസുകൾ അനന്തമായി നീട്ടി കൊണ്ടുപോകരുതെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ജി.മാധവൻ നായർ‌. ഐസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞനായ നമ്പി നാരയണന് സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിച്ചതിനു പിന്നാലെയാണ് ജി.മാധവൻ നായരുടെ പ്രതികരണം. 

ആൻട്രിക്‌സ് ദേവാസ് കേസിന്‍റെ വാദം പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. നമ്പി നാരായണന് നീതി ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു. വർഷങ്ങളോളം അദ്ദേഹത്തിന് നീതി നിഷേധിക്കപ്പെട്ടതു പാഠമാകണമെന്നും മാധവൻ നായർ.

മാധവൻ നായർ ഉൾപ്പെട്ട കേസാണ് ആൻട്രിക്‌സ് ദേവാസ് കേസ്. ഐഎസ്ആര്‍‌ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് ദേവാസ് എന്ന സ്വകാര്യ കമ്പനിയുമായി നടത്തിയ ബാന്‍ഡ് ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.

 


വാർത്തകൾ

Sign up for Newsletter



top