ISL-2018-219
20
November 2018 - 1:50 am IST
Flash News
Archives

Football

sacin-chiranjeevi

കേരള ബ്ലാസ്റ്റേഴ്‌സ്: സച്ചിന്‍റെ ഓഹരി വാങ്ങിയത് ലുലു അല്ല രണ്ട് സിനിമാക്കാർ

Published:16 September 2018

ലുലു ഗ്രൂപ്പ് ഒന്നുമല്ല കേരള ബ്ലാസ്റ്റേഴ്‌സ് ഓഹരി നേടിയത്. ടോളിവുഡ് സൂപ്പർസ്റ്റാർ ചിരഞ്ജീവിയും തെലുങ്ക് സിനിമ നിർമാതാവ് അല്ലു അരവിന്ദും ചേർന്നാണ് സച്ചിന്‍റെ ഓഹരികൾ സ്വന്തമാക്കിയത്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിൽ സച്ചിൻ ടെൻഡുൽക്കറുടെ ഓഹരി സ്വന്തമാക്കിയത് തെലുങ്ക് നടൻ ചിരഞ്ജീവിയും നിർമാതാവ് അല്ലു അരവിന്ദും. ഇവർക്കൊപ്പം ഐക്വസ്റ്റ് ഗ്രൂപ്പും കൂടി ചേർന്നാണ് ഓഹരികൾ നേടിയിരിക്കുന്നത്. സച്ചിന്‍റെ ഓഹരികൾ ടീമിനു പുറത്തുനിന്നുള്ള ഗ്രൂപ്പുകൾ വാങ്ങിയെന്നു നേരത്തെ സൂചനകളുണ്ടായിരുന്നു. ലുലു ഗ്രൂപ്പ് ഓഹരി സ്വന്തമാക്കിയെന്നും വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ  ബ്ലാസ്റ്റേഴ്‌സ് മാനെജ്മെന്‍റ് തള്ളി.

2014ൽ ഐഎസ്‌എല്ലിന്‍റെ ആദ്യ സീസൺ കാലം തൊട്ടേ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഉടമകളിലൊരാളായിരുന്നു സച്ചിൻ ടെൻഡുൽക്കർ. ആരംഭഘട്ടത്തിൽ ബ്ലാസ്റ്റേഴ്‌സിൽ 40 ശതമാനമായിരുന്നു സച്ചിന്‍റെ ഓഹരി. പിന്നീട് 20 ശതമാനം ഓഹരി വിൽപ്പന നടത്തി. ബാക്കിയുള്ള 20 ശതമാനം ഓഹരി കൂടിയാണ് സച്ചിൻ കൈമാറിയിരിക്കുന്നത്. പൂർണമായും ഓഹരി ഒഴിവാക്കിയതോടെ സച്ചിനും ബ്ലാസ്റ്റേഴ്‌സും തമ്മിലുള്ള ഔദ്യോഗിക ബന്ധം അവസാനിച്ചു.

സച്ചിൻ ഓഹരി കൈമാറിയതിന്‍റെ കാരണങ്ങളൊന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ സച്ചിന്‍റെ ഓഹരികൾ ഏറ്റെടുക്കുന്നതിന് ടീമിന്‍റെ ഉടമകൾ ഏകകണ്‌ഠേന തീരുമാനിക്കുകയായിരുന്നുവെന്നു മാനെജ്‌മെന്‍റ് പറയുന്നു. അതേസമയം ഓഹരി പൂർണമായും ഒഴിവാക്കിയെങ്കിലും സച്ചിൻ ഇനിയും കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഭാഗമായിരിക്കുമെന്നും മാനെജ്‌മെന്‍റ് അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top