23
February 2019 - 10:20 pm IST
Flash News
Archives

Kerala

oommen-chandy-nun-protest

കന്യാസ്ത്രീ സമരം: ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞു മാറി ഉമ്മൻ ചാണ്ടി

Published:16 September 2018

മാധ്യമപ്രവർത്തകരോട് ഒന്നും മിണ്ടാതെ ചാനൽ മൈക്കുകൾ തള്ളിമാറ്റി അദ്ദേഹം കാറിൽ കയറി പോകുകയായിരുന്നു. നേരത്തെയും സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് സമാന സമീപനം തന്നെയാണ് ഉമ്മൻചാണ്ടി സ്വീകരിച്ചത്

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരത്തെക്കുറിച്ച് പ്രതികരിക്കാതെ ഉമ്മൻ ചാണ്ടി.

കന്യാസ്ത്രീ സമരം സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ നിന്നു ഉമ്മൻ ചാണ്ടി ഒഴിഞ്ഞുമാറുകയായിരുന്നു. കൊച്ചിയിൽ ആശീർഭവനിൽ ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മാധ്യമപ്രവർത്തകർ ഉമ്മൻ ചാണ്ടിയെ സമീപിക്കുന്നത്. എന്നാൽ ഒന്നും മിണ്ടാതെ ചാനൽ മൈക്കുകൾ തള്ളിമാറ്റി അദ്ദേഹം കാറിൽ കയറി പോകുകയായിരുന്നു. നേരത്തെയും സമരത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് സമാന സമീപനം തന്നെയാണ് ഉമ്മൻചാണ്ടി സ്വീകരിച്ചത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top