Subpage Banner
Subpage Banner
21
September 2018 - 4:00 pm IST
Flash News
Archives

Kerala

jalandhar-bishop

ഫ്രാങ്കോയെ ഉടൻ അറസ്റ്റ് ചെയ്യണം; കന‍്യാസ്ത്രീയുടെ സഹോദരിയും നിരാഹാരത്തിലേക്ക്

Published:16 September 2018

കൊച്ചിയിലെ സമരപ്പന്തലിന് പുറമെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും കന്യാസ്ത്രീയുടെ മഠം സ്ഥിതിചെയ്യുന്ന കുറുവിലങ്ങാട്ടും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിന് പിന്നാലെ അറസ്റ്റും വേമെന്നാണ് ഇവർ പറയുന്നത്. 

കൊച്ചി: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി നാളെ മുതൽ നിരാഹാര സമരത്തിനിറങ്ങുന്നു. എറണാകുളം ഹൈക്കോർട്ട് ജങ്ഷനിൽ 'സേവ് അവർ സിസ്റ്റേഴ്സ്' സമരം ചെയ്യുന്ന പന്തലിലാണ് ഇവർ നിരാഹാരം അനുഷ്ഠിക്കുന്നത്. ഫ്രാങ്കോയെ ബുധനാഴ്ച അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കെയാണ് സമരം കൂടുതൽ ശക്തി പ്രാപിക്കുന്നത്. കൊച്ചിയിലെ സമരപ്പന്തലിന് പുറമെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും കന്യാസ്ത്രീയുടെ മഠം സ്ഥിതിചെയ്യുന്ന കുറുവിലങ്ങാട്ടും സമരം വ്യാപിപ്പിക്കാനാണ് തീരുമാനം. ഫ്രാങ്കോയെ ചോദ്യം ചെയ്യുന്നതിന് പിന്നാലെ അറസ്റ്റും വേമെന്നാണ് ഇവർ പറയുന്നത്. 

അതേസമയം ബിഷപ്പിന്‍റെ അറസ്റ്റോടെ മാത്രം സമരം തീരില്ലെന്നും സംസ്ഥാനത്തെ വിവിധ കന്യാസ്ത്രീമഠങ്ങളിൽ കുടികിടപ്പുകാരായി തുടരുന്ന 35,000ത്തോളം കന്യാസ്ത്രീകളുടെ കാര്യത്തിൽ കൂടി സന്യാസി സഭയിൽ നിന്നും അനുഭാവപൂർണമായ സമീപനം ഉണ്ടായാലേ സമരം നിർത്താൻ ഉദ്ദേശിക്കുന്നുള്ളൂവെന്നും സംഘാടക സമിതി അംഗങ്ങൾ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ  മദ്ധ്യസ്ഥതയിൽ മാത്രമെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവൂ എന്നും അതിനാൽ സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. നാളെ മുതൽ പ്രൊഫസർ എം.എൻ കാരശേരിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടും സമരം തുടങ്ങും.

അതിനിടെ സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്ക് പിന്തുണയുമായി കെ.ആർ. ഗൗരിയമ്മയും കലാമണ്ഡലം ഗോപിയും രംഗത്തെത്തി. വേദനയോടെയാണ് താൻ കുറിപ്പ് എഴുതുന്നതെന്ന് ഗൗരിയമ്മ പറയുന്നു. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ നേരിട്ട് പങ്കാളിയാകണമെന്നുണ്ടെങ്കിലും ആരോഗ്യം അനുവദിക്കുന്നില്ല. കേരള സർക്കാർ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റവാളി എത്ര ഉന്നതനാണെങ്കിലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ഗൗരിയമ്മ പറഞ്ഞു. സംഭവം ഒരുപാട് മാനസിക വിഷമമുണ്ടാക്കിയെന്നും എത്രയും വേഗം കന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നതിനുള്ള ഇടപെടലുകളുണ്ടാകണമെന്നും കലാമണ്ഡലം ഗോപി കുറിപ്പിലൂടെ പറഞ്ഞു. മതത്തിന്‍റെ പരിശുദ്ധി ആത്മാവിൽ കാത്തുസൂക്ഷിക്കുന്ന കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ നൽകാൻ സന്യാസി സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം നിർദേശിച്ചു. പ്രമുഖ സാമൂഹ‍്യപ്രവർത്തകയായ പി.ഗീതയും നാളെ മുതൽ കന‍്യാസ്ത്രീകൾക്ക് ഐക‍്യദാർഢ‍്യം പ്രഖ‍്യാപിച്ച് സമരപ്പന്തലിലെത്തും. 


വാർത്തകൾ

Sign up for Newsletter



top