21
July 2019 - 2:09 pm IST

Download Our Mobile App

Flash News
Archives

Mollywood

Jeem Boom Ba_first_look_poster

അസ്‌കർ അലിയുടെ പുതിയ ചിത്രം; ജീംബൂംബയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ

Published:16 September 2018

അസ്‌കർ നായകനായെത്തുന്ന നാലാമത്തെ ചിത്രം ജീംബൂംബായുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പോസ്റ്റര്‍ നടൻ ടൊവിനോ തോമസാണ് സ്വന്തം ഫെയ്‌സ്ബുക്ക്  പേജിലൂടെ പുറത്തുവിട്ടത്

കൊച്ചി: യുവതാരം ആസിഫ് അലിയുടെ സഹോദരനും യുവനടനുമായി അസ്‌കർ അലി നായകനാകുന്ന പുതിയ ചിത്രത്തിനെ പോസ്റ്റർ പുറത്തിറങ്ങി. അസ്‌കർ നായകനായെത്തുന്ന നാലാമത്തെ ചിത്രം ജീംബൂംബായുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് റിലീസ് ചെയ്‌തിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പോസ്റ്റര്‍ നടൻ ടൊവിനോ തോമസാണ് സ്വന്തം ഫെയ്‌സ്ബുക്ക്  പേജിലൂടെ പുറത്തുവിട്ടത്.

നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ത്രില്ലറാണ് ജീംബൂംബ. ബൈജു, അനീഷ് ഗോപാല്‍, നേഹാ സക്‌സേന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഞ്ജു കുര്യന്‍ ആണ് നായികാ വേഷത്തില്‍ എത്തുന്നത്. ബേസില്‍ കഞ്ഞിക്കുഴി എന്ന സംവിധായകന്‍റെ  വേഷത്തിലാണ് അസ്‌കർ അഭിനയിക്കാനെത്തുന്നത്.

ഒരു ന്യൂ ഇയര്‍ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളെയാണ് രസകരമായ രീതിയില്‍ ഈ കോമഡി ത്രില്ലറില്‍ അവതരിപ്പിച്ചിരിക്കുന്നത്. പൂര്‍ണമായും തിരുവനന്തപുരത്താണ് സിനിമയുടെ ചിത്രീകരണ ജോലികൾ നടക്കുന്നത്. മൂന്നു സുഹൃത്തുക്കളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

മിസ്റ്റിക് ഫ്രയിംസിന്‍റെ ബാനറില്‍ സച്ചിനാണ് ചിത്രം നിര്‍മിക്കുന്നത്. സംഗീതമൊരുക്കിയിരിക്കുന്നത് ജുബൈര്‍ മുഹമ്മദാണ്. ഛായാഗ്രഹണം അനൂപ്. ചിത്രം അടുത്ത വര്‍ഷം തിയെറ്ററുകളിലെത്തും. 

 


വാർത്തകൾ

Sign up for Newsletter



top