Subpage Banner
Subpage Banner
21
September 2018 - 3:53 pm IST
Flash News
Archives

Fitness

അമിതവണ്ണമുണ്ടെങ്കിൽ ക്യാൻസർ പിടിപ്പെടാം...

Published:30 March 2018

 യുഎസിൽ പൊതുവായി കണ്ടുവരുന്ന 20 ക്യാൻസറുകളിൽ ഒമ്പതെണ്ണം കൂടുതലായും കണ്ടുവരുന്നത് ചെറുപ്പക്കാർക്കിടയിലാണ്. 2016ലെ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ പത്ത് തരം പുതിയ ബ്രസ്റ്റ് ക്യാൻസറും നാലു തരം തൈറോയ്ഡ് ക്യാൻസറും കണ്ടെത്തിയത് 20നും 44നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലാണെന്നതും ശ്രദ്ധേയം. 

ഫാസ്റ്റ് ഫൂഡും ജങ്ക് ഫൂഡുമൊക്കെ കഴിച്ച് അമിതവണ്ണം പിടിക്കൂടുന്നവരുടെ ശ്രദ്ധയ്ക്ക്. അമിതവണ്ണമുള്ള ചെറുപ്പക്കാർക്ക് ക്യാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നു പറയുന്നു പുതിയ പഠനങ്ങൾ. അമിതവണ്ണമുള്ള ചെറുപ്പക്കാർക്ക് ബാധിക്കാൻ സാധ്യതയുള്ള 13 വ്യത്യസ്ത ക്യാൻസറുകളെക്കുറിച്ചും ഗവേഷകർ വ്യക്തമാക്കുന്നുണ്ട്. 


 പൊണ്ണത്തടിയുള്ളവരിൽ ക്യാൻസർ എങ്ങനെ പിടികൂടുമെന്നു ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഏത് ഭാഗത്തെയാണ് പിടിക്കൂടുന്നതെന്നും അവർ പറയുന്നു. നൂറുക്കണക്കിന് ആളുകളിലാണ് ഗവേഷണം നടത്തിയത്. ബോഡി മാക്സ് ഇൻഡക്സിൽ 30ൽ കൂടുതലുള്ള ചെറുപ്പക്കാർക്കാണ് ക്യാൻസർ പിടിക്കാനുള്ള സാധ്യത കൂടുതലെന്നു വെസ്റ്റേൺ റിസർവ് യൂനിവേഴ്സിറ്റിയിലെ പഠനത്തിന് നേതൃത്വം നൽകുന്ന പ്രൊഫസർ നെതാൻ എ ബർഗർ പറയുന്നു. ചെറുപ്പക്കാരായ ഒരാളിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് പൊണ്ണത്തടി. പൊണ്ണത്തടിയുള്ള ചെറുപ്പക്കാരനാണെങ്കിൽ ക്യാൻസർ പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്.

ഇനി അയാൾ വണ്ണം കുറച്ചാലും ക്യാൻസറിനുള്ള സാധ്യത കുറയുന്നില്ല. പക്ഷേ ക്യാൻസർ വരാനുള്ള റിസ്ക് കുറയും. പക്ഷേ ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു. അമിതവണ്ണം ഒരാളുടെ ഡിഎൻഎ ഘടനയിൽ തന്നെ മാറ്റം വരുത്തുന്നു. ഇത് പാരമ്പര്യഘടകങ്ങളെയെല്ലാം മാറ്റിമറിക്കുന്നു. ഇതുകൊണ്ടാണ് ചെറുപ്രായത്തിലേ അമിതവണ്ണം ക്യാൻസറിന് കാരണമാകുന്നുവെന്ന് പറയുന്നത്. ഗവേഷകർ പറയുന്നു.


 യുഎസിൽ പൊതുവായി കണ്ടുവരുന്ന 20 ക്യാൻസറുകളിൽ ഒമ്പതെണ്ണം കൂടുതലായും കണ്ടുവരുന്നത് ചെറുപ്പക്കാർക്കിടയിലാണ്. 2016ലെ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ പത്ത് തരം പുതിയ ബ്രസ്റ്റ് ക്യാൻസറും നാലു തരം തൈറോയ്ഡ് ക്യാൻസറും കണ്ടെത്തിയത് 20നും 44നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിലാണെന്നതും ശ്രദ്ധേയം. 


വാർത്തകൾ

Sign up for Newsletter



top