Subpage Banner
Subpage Banner
17
November 2018 - 1:40 am IST
Flash News
Archives

Analysis

india-vs-pakistan

സ​മ്മ​ർ​ദ​മി​ല്ലാ​ത്ത​വ​ർ ജ​യി​ക്കും

Published:19 September 2018

# സു​നി​ൽ ഗ​വാ​സ്ക​ർ 

ഇ​ന്ത്യ നി​ല​വി​ലെ ചാം​പ്യ​ൻ​മാ​രാ​ണ്. ഫേ​വ​റി​റ്റു​ക​ളാ​യി അ​വ​ർ മ​ത്സ​രം തു​ട​ങ്ങും. എ​ന്നാ​ൽ ഇം​ഗ്ല​ണ്ടി​ൽ സാ​ധാ​ര​ണ പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ച ചി​ല ഇ​ന്ത്യ​ൻ ക​ളി​ക്കാ​ർ എ​ത്ര വേ​ഗം ഫോ​മി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന​ത് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും.

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലെ, ഏ​റെ കാ​ത്തി​രു​ന്ന മ​ത്സ​രം എ​ത്തി​യി​രി​ക്കു​ന്നു. എ​ല്ലാ​യ്പ്പോ​ഴും സം​ഭ​വി​ക്കാ​റു​ള്ള​തു​പോ​ലെ ഇ​ത്ത​രം മ​ത്സ​ര​ങ്ങ​ളി​ൽ ചി​ല​പ്പോ​ൾ അ​നു​ബ​ന്ധ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ചാ​വി​ഷ​യ​മാ​കും. വി​രാ​ട് കോ​ഹ്‌​ലി​യു​ടെ അ​ഭാ​വം, അ​ടു​ത്തി​ടെ സ​മാ​പി​ച്ച ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​ലെ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം,  മ​രു​ഭൂ​മി​യി​ലെ ചൂ​ടും അ​ന്ത​രീ​ക്ഷ​ത്തി​ലെ ഈ​ർ​പ്പ​വും എ​ന്നി​വ​യെ​ല്ലാം വാ​ച​ക​മ​ടി​ക്കാ​രു​ടെ ച​ർ​ച്ചാ വി​ഷ​യ​മാ​യി​ക്ക​ഴി​ഞ്ഞു. 

ഇ​ന്ത്യ നി​ല​വി​ലെ ചാം​പ്യ​ൻ​മാ​രാ​ണ്. ഫേ​വ​റി​റ്റു​ക​ളാ​യി അ​വ​ർ മ​ത്സ​രം തു​ട​ങ്ങും. എ​ന്നാ​ൽ ഇം​ഗ്ല​ണ്ടി​ൽ സാ​ധാ​ര​ണ പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ച ചി​ല ഇ​ന്ത്യ​ൻ ക​ളി​ക്കാ​ർ എ​ത്ര വേ​ഗം ഫോ​മി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന​ത് മ​ത്സ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​കും. രോ​ഹി​ത് ശ​ർ​മ​യെ​യും എം.​എ​സ്. ധോ​ണി​യെ​യും ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ​യും പോ​ലു​ള്ള ചി​ല​ർ കു​റ​ച്ചു നാ​ളാ​യി അ​ന്താ​രാ​ഷ്ട്ര മ​ത്സ​രം ക​ളി​ച്ചി​ട്ട്. അ​തി​നാ​ൽ അ​വ​ർ ഉ​ട​ൻ താ​ള​ത്തി​ലെ​ത്തി​യേ​ക്കി​ല്ല. യു​എ​ഇ​യി​ലെ ചൂ​ടാ​വും ഇ​ന്ത്യ നേ​രി​ടാ​ൻ പോ​കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം. ഇ​ന്ത്യ​ൻ പേ​സ​ർ​മാ​ർ ഇം​ഗ്ല​ണ്ടി​ൽ  ദൈ​ർ​ഘ്യ​മേ​റി​യ സ്പെ​ല്ലു​ക​ൾ എ​റി​ഞ്ഞി​രു​ന്നു. അ​തി​നാ​ൽ​ത്ത​ന്നെ ഇം​ഗ്ല​ണ്ടി​ലെ കാ​ലാ​വ​സ്ഥ​യി​ൽ നി​ന്ന് മ​രു​ഭൂ​മി​യി​ലെ ചൂ​ടി​ലെ​ത്തു​ന്ന​ത് അ​വ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി​ല്ല. ബാ​റ്റ്സ്മാ​ൻ​മാ​രെ സം​ബ​ന്ധി​ച്ച് സിം​ഗി​ളു​ക​ളും ഡ​ബി​ളു​ക​ളും ഓ​ടി​യെ​ടു​ക്കു​ന്ന​ത് ഒ​രു​പാ​ട് ഊ​ർ​ജം ന​ഷ്ട​പ്പെ​ടു​ത്തും. അ​തി​നാ​ൽ ഏ​ഷ്യ ക​പ്പി​ൽ ഡ​ബി​ൾ സെ​ഞ്ച്വ​റി പി​റ​ക്കി​ല്ലെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ക്കാം.

ഇ​ന്ത്യ​യു​മാ​യു​ള്ള അ​വ​സാ​ന മു​ഖാ​മു​ഖ​ത്തി​ൽ, ചാം​പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ൽ ജ​യി​ച്ച പാ​ക്കി​സ്ഥാ​ന് മാ​ന​സി​ക​മാ​യ മു​ൻ​തൂ​ക്ക​മു​ണ്ടാ​വാം. പാ​ക്കി​സ്ഥാ​ന്‍റെ ഓ​പ്പ​ണി​ങ് ബാ​റ്റ്സ്മാ​ൻ​മാ​രും ഓ​പ്പ​ണി​ങ് ബൗ​ള​ർ​മാ​രും ഏ​റ്റ​വും മി​ക​ച്ച രീ​തി​യി​ൽ അ​വ​രു​ടെ ജോ​ലി നി​ർ​വ​ഹി​ച്ച ആ ​പ്ര​ക​ട​നം ഉ​ശി​ര​നാ​യി​രു​ന്നു. ഇ​ന്ത്യ​യെ​ക്കാ​ളും യു​എ​ഇ​യി​ലെ പ​രി​ത​സ്ഥി​തി​ക​ൾ അ​റി​യാ​വു​ന്ന പാ​ക്കി​സ്ഥാ​ന് എ​മി​റേ​റ്റ്സ് ഹോം ​ഗ്രൗ​ണ്ട് കൂ​ടി​യാ​ണ്. സ​മീ​പ കാ​ല​ത്ത് പാ​ക് ടീ​മി​ന്‍റെ ഫോം ​വ​ള​രെ മി​ക​ച്ച​താ​യി​രു​ന്നു. യു​വ​ത്വ​ത്തി​ന്‍റെ​യും പ​രി​ച​യ​സ​മ്പ​ത്തി​ന്‍റെ​യും ന​ല്ല സം​യോ​ജ​ന​മാ​ണ് പാ​ക് നി​ര. ഫീ​ൽ​ഡി​ങ് യൂ​ണി​റ്റ് പാ​ക്കി​സ്ഥാ​നെ സം​ബ​ന്ധി​ച്ച് എ​ക്കാ​ല​ത്തേ​യും നി​ല​വാ​ര​മു​ള്ള​തും.

 ഏ​ക​ദി​ന ക്രി​ക്ക​റ്റാ​ണ് താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന ഫോ​ർ​മാ​റ്റെ​ന്ന് തെ​ളി​യി​ക്കാ​ൻ ശി​ഖ​ർ ധ​വാ​ന്  ഏ​ഷ്യ ക​പ്പ് ഒ​രി​ക്ക​ൽ​ക്കൂ​ടി അ​വ​സ​രം ന​ൽ​കു​ന്നു. വെ​ള്ള പ​ന്തി​ലെ ക്രി​ക്ക​റ്റി​ൽ ധ​വാ​ൻ സ്ഥി​ര​ത പു​ല​ർ​ത്തു​ന്നു. ഇം​ഗ്ല​ണ്ടി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ടെ​സ്റ്റി​ൽ സാ​ധ്യ​ത​ക​ൾ മ​ങ്ങു​ന്ന ധ​വാ​ന് ഏ​ഷ്യ ക​പ്പി​ലെ ഉ​റ​പ്പു​ള്ള പ്ര​ക​ട​ന​ത്തി​ലൂ​ടെ ടീ​മി​ൽ സ്ഥാ​നം ഉ​റ​പ്പി​ക്കേ​ണ്ട​തു​ണ്ട്. ടെ​സ്റ്റ് ടീ​മി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് ത​ന്നെ വേ​ദ​നി​പ്പി​ച്ചെ​ന്ന് തെ​ളി​യി​ക്കാ​ൻ രോ​ഹി​ത് ശ​ർ​മ​യും വെ​മ്പു​ന്നു​ണ്ടാ​വും. ധ​വാ​നും രോ​ഹി​തും ന​ല്ല തു​ട​ക്കം ന​ൽ​കി​യാ​ൽ മു​ന്നൂ​റി​ന് അ​ടു​ത്തൊ​രു സ്കോ​ർ ഇ​ന്ത്യ​യ്ക്ക് ല​ഭി​ക്കു​ന്ന​തി​ന് സാ​ധ്യ​ത തെ​ളി​യും. എ​ന്നാ​ൽ, തീ​ർ​ച്ച​യാ​യും വ​ലം​കൈ​യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ​ക്കെ​തി​രേ ലേ​റ്റ് സ്വി​ങ് എ​ന്ന ആ​യു​ധം പ്ര​യോ​ഗി​ക്കു​ന്ന മു​ഹ​മ്മ​ദ് ആ​മി​ർ പാ​ക് നി​ര​യി​ലു​ണ്ട്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യു​ടെ പാ​ദ ച​ല​ന​ത്തി​ന് വേ​ഗ​മി​ല്ലാ​ത്ത ആ​ദ്യ ഒ​ന്നു ര​ണ്ടു ഓ​വ​റു​ക​ൾ​ക്ക് ഉ​ള്ളി​ൽ ത​ന്നെ അ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കു​ന്ന​തി​ൽ ആ​മി​ർ ക​ണ്ണു​വ​യ്ക്കും. ആ ​സ​മ​യം  ക​ഴി​ഞ്ഞാ​ൽ രോ​ഹി​ത്തി​നെ പി​ടി​ച്ചാ​ൽ കി​ട്ടി​ല്ല. 

ചാം​പ്യ​ൻ​സ് ട്രോ​ഫി ഫൈ​ന​ലി​ലെ സെ​ഞ്ച്വ​റി​ക്കു​ശേ​ഷം പാ​ക് ബാ​റ്റ്സ്മാ​ൻ ഫ​ഖ​ർ സ​മാ​ൻ ഏ​റെ മു​ന്നേ​റി. ഒ​രി​ക്ക​ൽ​ക്കൂ​ടി സ​മാ​ൻ ശ്ര​ദ്ധി​ക്കേ​ണ്ട ക​ളി​ക്കാ​ര​നാ​കു​ന്നു. പാ​ക്കി​സ്ഥാ​ന് ആ​വേ​ശ​ക​ര​മാ​യ ക​ളി​ക്ക് പ്രാ​പ്തി​യു​ള്ള ബാ​റ്റ്സ്മാ​ൻ​മാ​രു​ണ്ട്. അ​വ​രും ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​രും ത​മ്മി​ലെ പോ​രാ​ട്ടം മ​ത്സ​ര​ത്തെ ടി​ക്ക​റ്റ് കാ​ശ് മു​ത​ലാ​കു​ന്ന​താ​ക്കും. എ​ല്ലാ​ത്ത​വ​ണ​ത്തേ​യും പോ​ലെ ഈ ​മ​ത്സ​ര​ത്തെ കു​റി​ച്ചും പ്ര​വ​ചി​ക്കു​ക പ്ര​യാ​സ​ക​രം. അ​ക്ഷോ​ഭ്യ​രാ​യ, ന​ന്നാ​യി ഫീ​ൽ​ഡ് ചെ​യ്യു​ന്ന ടീം ​ജ​യി​ക്കും. 

Professional Management Group / ESP


വാർത്തകൾ

Sign up for Newsletter



top