ISL-2018-219
16
February 2019 - 11:48 pm IST
Flash News
Archives

Reviews

varathan-review

മാസ് ക്ലാസ് വരത്തൻ

Published:20 September 2018

# പീറ്റർ ജയിംസ്

ചില അസാധാരണ ഷോട്ടുകളിലൂടെയും ബാക്ഗ്രൗണ്ട് സ്കോറിലൂടെയും ഒരു ഹൊറൽ മൂഡ് സമ്മാനിക്കുന്നു. നിനച്ചിരിക്കാതെ പ്രേക്ഷക പ്രതീക്ഷയ്ക്കപ്പുറം തകർപ്പൻ സിനിമാന്ത്യത്തിലേക്ക് പോയ അവസാന 25 മിനിറ്റ് തീർത്തും ആകാംക്ഷയുടെ പരകോടിയിലെത്തിച്ചിരിക്കുകയാണ്

അമൽ നീരദ് അങ്ങനെയാണ് ഓരോ ഷോട്ടിലും ആസ്വാദകരെ ‌കോരിത്തരിപ്പിക്കും. ചില ഫ്രെയിമുകൾ ത്രസിപ്പിക്കും, ക്യാമറ കാഴ്ചകൾ കൊതിപ്പിക്കും ഭ്രമിപ്പിക്കും , ആവേശം കൊള്ളിക്കും രോമാഞ്ചം ഉളവാക്കും അതെ, വരത്തൻ അങ്ങനെയൊരു ദൃശ്യാനുഭവമാണ് ആസ്വാദകർക്ക് സമ്മാനിക്കുന്നത്. 

 പതിവ് ശൈലിയിൽ നിന്ന് വിട്ട് നിന്ന് കാലിക പ്രസക്തിയുള്ള ഒരുവിഷയവുമായാണ് അമർ നീരദ് ഇപ്പോൾ എത്തിയിരിക്കുന്നത്. ദുബായിൽ ഐറ്റി ഫീൽഡിൽ ജോലി ചെയ്യുന്ന എബിയുടേയും പ്രിയയുടേയും നാട്ടിൽ എത്തിയതിന് ശേഷമുള്ള കഥയാണിത്. വളരെ സാധാരണ രീതിയിൽ മുന്നേട്ട് പോകുന്ന സിനിമ. 

ചില അസാധാരണ ഷോട്ടുകളിലൂടെയും ബാക്ഗ്രൗണ്ട് സ്കോറിലൂടെയും ഒരു ഹൊറൽ മൂഡ് സമ്മാനിക്കുന്നു. നിനച്ചിരിക്കാതെ പ്രേക്ഷക പ്രതീക്ഷയ്ക്കപ്പുറം തകർപ്പൻ സിനിമാന്ത്യത്തിലേക്ക് പോയ അവസാന 25 മിനിറ്റ് തീർത്തും ആകാംക്ഷയുടെ പരകോടിയിലെത്തിച്ചിരിക്കുകയാണ്. 

അമൽ നീരദ് എന്ന സംവിധായകന്‍റെ മികവും ലിറ്റിൽ സ്വയംമ്പിന്‍റെ ഛായഗ്രഹണവും സുഷിൻ ശ്യാമിന്‍റെ പശ്ചാത്തല സംഗീതം, ഫഹദ് ഫാസിലിന്‍റെ സ്വാഭാവിക അഭിനയവും തീർത്ത ക്ലൈമാകിസിലെ ആ മിനിറ്റുകൾ അത്, അക്ഷരങ്ങളിലൂടെ അവതരിപ്പിക്കാനാകില്ല, കോരിത്തരിച്ചിരുന്ന് കാണണം. 

മഹേഷിന്‍റെ പ്രതികാരം, തൊണ്ടി മുതലും ദൃക്സാക്ഷിയും, കാർബൺ എന്നീ ചിത്രങ്ങൾക്ക് ശേഷം ഫഹദ് ഫാസിലെന്ന നടനിലെ റിയലിസ്റ്റിക് ആക്റ്റർ കൂടുതൽ കരുത്തനായിരിക്കുന്നു. ഫഹദിനോടൊപ്പം മികച്ച അഭിനയവുമായി ഐശ്വര്യ ലക്ഷ്മിയും നിറഞ്ഞു നിന്ന വരത്തനിൽ ആരും മോശമാക്കിയില്ല എന്നുള്ളത് എടുത്ത് പറയേണ്ടതാണ്. തീർത്തും വ്യത്യസ്തമായ ഒരു റോളിലൂടെയുള്ള ഷറഫുദ്ധീന്‍റെ ചുവട് മാറ്റവും ദീലീഷ് പോത്തൻ, അർജുൻ അശോകൻ, വിജിലേഷ് എന്നിവരുടെ പ്രകടനവും എടുത്ത് പറ‍യേണ്ടിയിരിക്കുന്നു. 

ഓരോ ചിത്രങ്ങളിലൂടെയും അദ്ഭുതങ്ങൾ തീർക്കുകയാണ് അമൽ. കണ്ട് മറന്ന സിനിമാ ശീലങ്ങളിലേക്ക് അപ്രതീക്ഷയായി ഇടിച്ച് കയറിയ ഈ " വരത്തൻ " തീർച്ചയായും നിങ്ങളെ നിരാശപ്പെടുത്തില്ല. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top