ISL-2018-219
10
December 2018 - 6:04 pm IST
Flash News
Archives

Gulf

പ്രവാസികൾക്ക് വൻ തിരിച്ചടി, കുവൈറ്റിൽ പണമിടപാടിന് നികുതി ഈടാക്കാൻ ഉത്തരവ്

Published:02 April 2018

പ്രവാസികൾ നടത്തുന്ന 99 ദിനാർ വരെയുള്ള ഇടപാടിന് ഒരു ശതമാനം നികുതിയാണ് നൽകേണ്ടത്. 

100 മുതൽ 299 ദിനാർ വരെയുള്ള ഇടപാടിന് രണ്ടു ശതമാനവും 300 മുതൽ 499 വരെയുള്ള ഇടപാടുകൾക്ക് മൂന്ന് ശതമാനവുമാണ് നികുതി.

കുവൈറ്റ് സിറ്റി: സ്വദേശിവത്കരണത്തിലൂടെ തൊഴിൽ നഷട്മാകുന്നതിനു പിന്നാലെ പ്രവാസികൾക്ക് വൻ തിരിച്ചടിയാകുന്ന മറ്റൊരു തീരുമാനം കൂടി ഇന്ത്യക്കാർ ഏറെയുള്ള കുവൈറ്റിൽ നടപ്പിലാവുന്നു. രാജ്യത്ത് തങ്ങുന്ന പ്രവാസികൾ നടത്തുന്ന പണമിടപാടിന് നികുതി ഈടാക്കുന്നതിന് കുവൈറ്റ് ധനകാര്യ സാമ്പത്തിക വകുപ്പ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു.താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്കും തീരുമാനം ബാധകമാണ്.

പ്രവാസികൾ നടത്തുന്ന 99 ദിനാർ വരെയുള്ള ഇടപാടിന് ഒരു ശതമാനം നികുതിയാണ് നൽകേണ്ടത്.  100 മുതൽ 299 ദിനാർ വരെയുള്ള ഇടപാടിന് രണ്ടു ശതമാനവും 300 മുതൽ 499 വരെയുള്ള ഇടപാടുകൾക്ക് മൂന്ന് ശതമാനവുമാണ് നികുതി. 500ഉം അതിന് മുകളിലുമുള്ള ഇടപാടുകൾക്ക് അഞ്ച് ശതമാനം നികുതിയും ഈടാക്കാനാണ് നിർദേശം. ഇതിലൂടെ 7 കോടി ദിനാർ വരുമാനം സർക്കാരിനു ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ.

നിയമം ലംഘിക്കുന്ന പണമിടപാ ട്, വിദേശനാണ‍യ വിനിമയ സ്ഥാപനങ്ങൾക്കും ബാങ്കുകൾക്കുമെതിരെ കർശന നടപടിയുണ്ടാകും. നിയമം പാലിച്ചില്ലെങ്കിൽ അഞ്ചു വർഷം തട വും ഇടപാട് നടത്തുന്ന പണത്തിന്‍റെ ഇരട്ടി   പിഴയായും ഒടുക്കേണ്ടി വരുമെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഇങ്ങനെ പിരിക്കുന്ന നികുതി സെൻട്രൽ ബാങ്ക് പിരിച്ചെടുത്ത് ധനകാര്യ മന്ത്രാലയത്തിനു കൈമാറണം എന്നാണ് നിർദേശം.  


വാർത്തകൾ

Sign up for Newsletter



top