24
February 2019 - 4:47 am IST
Flash News
Archives

Yoga

യോഗാ പരിശീലനം; മനസിനും ശരീരത്തിനും

Published:22 September 2018

മനസിന്‍റെ പ്രശ്നങ്ങളെ പപരിഹരിക്കാൻ യോഗകൊണ്ടു കഴിയുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. മനസിന്‍റെ ഉള്ളിലുണ്ടാകുന്ന സമാധാനം ശരീരത്തിനും ഊർജം പകരാൻ സഹായിക്കും. കൈ കാലുകൾ നിവർത്തി സ്ട്രെച്ച് ചെയ്യുമ്പോൾ ശരീരത്തിനു അതിന് എത്രത്തോളം വഴങ്ങാനാകുമെന്നു മനസിലാക്കാൻ കഴിയും. കൂടാതെ ശരീരത്തിന്‍റെ പരിധികളെക്കുറിച്ചും ബോധ്യമുണ്ടാകും.

ഇന്നത്തെ തലമുറ ശാരീരികവും മാനസികവുമായ ഒട്ടേറെ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട്. ആ സാഹചര്യങ്ങളെ അതിജീവിക്കാൻ ‌ശരീരത്തിനു പ്രയോജനം ചെയ്യുന്നത് ചിട്ടയായ വ്യായാമവും യോഗയുമാണ്. ഒരു വ്യക്തിയുടെ ശാരീരിക മാനസിക സ്വാസ്ഥ്യം നിലനിർത്തുന്നതിന് അത് അത്യന്താപേക്ഷിതമാണ്. എന്നാൽ കഠിനമായ വ്യായാമ മുറകൾക്കു ശേഷം പേശികൾക്ക് വിശ്രമം അനുവദിക്കാൻ പലരും മറന്നു പോകുന്നു. സമാധാനത്തോടെ വളരെ സമയമെടുത്തു യോഗയും വ്യായാമമുറകളും ചെയ്യുന്ന ഒരാൾക്ക് പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതകൾ കുറവാണ്.

പേശികളുടെ ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴി യോഗയാണെന്നാണ് ദുബായിലെ യോഗാപരിശീലകയായ ലൗറ കനാൽസിന്‍റെ അഭിപ്രായം. ശരീരത്തിന്‍റെ വഴക്കം സാധ്യമാക്കുന്നതിനായി അവർ നിർദേശിക്കുന്ന വഴികൾ ഏറെയാണ്. 

വളരെ ശ്രദ്ധയോടെ പരിശീലിക്കുക

സ്ഥിരമായി, ശ്രദ്ധയോടെ യോഗ പരിശീലിക്കുന്ന ഒരാളുടെ ശരീരത്തിനു വഴക്കമുണ്ടാകുന്നത് സർവ സാധാരണമാണ്. കൈയും കാലും എത്ര നിവർത്തി യോഗ ചെയ്യുന്നുവോ അത്രയും വേഗം ശരീരത്തിനു ഫലം ലഭിക്കും. 

ഒഴുക്കിനൊപ്പം പോകുക

ശരീരത്തിനാകുന്ന വിധമുള്ള യോഗാഭ്യാസങ്ങൾ മാത്രം പരിശീലിക്കുക. ശരീരത്തിനു കഴിയാത്ത കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ അതു ഗുണത്തിലേറെ ദോഷമാകും ചെയ്യുക.  

മനസിനെ സ്വതന്ത്രമാക്കുക

മനസിന്‍റെ പ്രശ്നങ്ങളെ പപരിഹരിക്കാൻ യോഗകൊണ്ടു കഴിയുമെന്നു പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. മനസിന്‍റെ ഉള്ളിലുണ്ടാകുന്ന സമാധാനം ശരീരത്തിനും ഊർജം പകരാൻ സഹായിക്കും. കൈ കാലുകൾ നിവർത്തി സ്ട്രെച്ച് ചെയ്യുമ്പോൾ ശരീരത്തിനു അതിന് എത്രത്തോളം വഴങ്ങാനാകുമെന്നു മനസിലാക്കാൻ കഴിയും. കൂടാതെ ശരീരത്തിന്‍റെ പരിധികളെക്കുറിച്ചും ബോധ്യമുണ്ടാകും.   

ശ്വാസം നിയന്ത്രിക്കുക

വളരെ സാവധാനത്തിലുള്ള ശ്വാസോച്ഛാസത്തിനു എത്ര വലിയ വ്യായാമത്തെക്കാളും ഫലം നൽകാനാകും. അതുകൊണ്ടുതന്നെ സ്ട്രെച്ച് ചെയ്യുമ്പോൾ ശ്വാസത്തെ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. പേശികളെ അയയ്ക്കുന്ന തരത്തിൽ ഒട്ടും മുറുക്കമില്ലാതെ വേണം ഇതു ചെയ്യാൻ. പ്രാണായാമം അത്തരമൊരു യോഗാഭ്യാസമാണ്. പേശികൾക്കിടയിലെ വലിവ് ഇല്ലാതെയാക്കാനും, രക്തയോട്ടം വർധിപ്പിക്കാനും സമ്മർദ്ദം അകറ്റാനും മനസിനു സമാധാനം നൽകാനും ഇത്തരം പരിശീലനങ്ങൾ കൊണ്ടു സാധിക്കും. 

ശരീരത്തെ പരിപോഷിപ്പിക്കാൻ ശ്രമിക്കുക

വ്യായാമം കൊണ്ടുമാത്രം കാര്യമായില്ല. നന്നായി ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്യണം. എങ്കിൽ മാത്രമേ ശരീരത്തിനു ഫലമുണ്ടാകൂ. എപ്പോഴും സമാധാനത്തോടെ ഇരിക്കാൻ ശ്രമിക്കുക. എങ്കിൽ മാത്രമേ ശരീരത്തനും മനസിനും ആരോഗ്യം സിദ്ധിക്കൂ. 15-20 മിനിറ്റു സ്ഥിരമായി ഇക്കാര്യങ്ങളെല്ലാം ചെയ്താൽ ശരീരത്തിനും മനസിനും ആരോഗ്യം ഉറപ്പെന്നാണ് കനാൽസിന്‍റെ അഭിപ്രായം. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top