ISL-2018-219
16
February 2019 - 11:53 pm IST
Flash News
Archives

Gulf

saud_arabia_mohhamed_bin_salman

തീവ്രവാദത്തിനെതിരേ കടുത്ത നടപടികൾ സ്വീകരിക്കും: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

Published:23 September 2018

വിഷൻ 2030 പദ്ധതിയുടെ ഭാഗമായി 685 ശതകോടി റിയാലിന്‍റെ വികസന പദ്ധതികളാണ് സൗദിയിൽ കൊണ്ടുവരാനൊരുങ്ങുന്നത്. വാണിജ്യരംഗത്ത് ശക്തമായ ചലനമുണ്ടാക്കുന്ന പത്ത് വൻകിട പദ്ധതികളും നിക്ഷേപസംരംഭങ്ങളും പുതിയതായി ആരംഭിക്കും

റിയാദ്: തീവ്രവാദത്തിനെതിരേ കടുത്ത നടപടികൾ സ്വീകരിക്കുമെന്നു സൗദി കിരീടാവകാശി  മുഹമ്മദ് ബിൻ സൽമാൻ. രാജ്യ സുരക്ഷയ്ക്ക് പ്രധാന്യം നൽകും. സൗദിയുടെ പരമാധികാരത്തിൽ കൈ കടത്താൻ ആരെയും അനുവദിക്കില്ലെന്നും ഇസ്‌ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാകും രാജ്യത്തിന്‍റെ മുന്നോട്ടുള്ള യാത്രയെന്നും മുഹമ്മദ് ബിൻ സൽമാൻ പറയുന്നു. സൗദി അറേബ്യയുടെ 88ാമത് ദേശീയ ദിനത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

വിഷൻ 2030 പദ്ധതിയുടെ ഭാഗമായി 685 ശതകോടി റിയാലിന്‍റെ വികസന പദ്ധതികളാണ് സൗദിയിൽ കൊണ്ടുവരാനൊരുങ്ങുന്നത്. വാണിജ്യരംഗത്ത് ശക്തമായ ചലനമുണ്ടാക്കുന്ന പത്ത് വൻകിട പദ്ധതികളും നിക്ഷേപസംരംഭങ്ങളും പുതിയതായി ആരംഭിക്കും.

സൗദിയുടെ സമഗ്രമായ മുന്നേറ്റം മുന്നിൽ കണ്ട് ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് സൽമാനും രൂപം നൽകി വിഷൻ 2030ന്‍റെ ഭാഗമായാണ് വികസന പദ്ധതികൾക്ക് രൂപം നൽകുന്നത്. ദേശീയ വരുമാന സ്രോതസ്സുകളുടെ വൈവിധ്യവത്ക്കരണം, പാരിസ്ഥിതിക വെല്ലുവിളികളെ നേരിടൽ, നിക്ഷേപം വർധിപ്പിക്കൽ എന്നിവയാണ് വിഷൻ 2030ന്‍റെ ലക്ഷ്യം. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top