ISL-2018-219
16
February 2019 - 10:56 pm IST
Flash News
Archives

Offbeat

sue-austin

വീൽച്ചെയറിലിരുന്നു 53കാരിയുടെ അണ്ടർവാട്ടർ സ്‌കൂബ ഡൈവിങ്

Published:23 September 2018

എൻജിനീയർമാരുടെ സഹായത്തോടെ പ്രത്യേകം രൂപമാറ്റം വരുത്തിയ വീൽച്ചെയറാണ് സ്യൂ ഉപയോഗിക്കുന്നത്. ഈ വീൽച്ചെയറിൽ ഘടിപ്പിച്ചിട്ടുള്ള ഹൈഡ്രോപെയ്‌നുകളാണ് ഇതിന് സ്റ്റെബിലിറ്റി നൽകുന്നത്. വീൽച്ചെയറിനു പിന്നിലായി ഓക്‌സിജൻ ടാങ്കും ഘടിപ്പിച്ചിട്ടുണ്ട്. വീൽച്ചെയറിൽ മാത്രമായി സ്യൂവിന്‍റെ ജീവിതം ഒതുങ്ങിപോകുമെന്ന് കരുതിയവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് 53കാരിയായ സ്യൂ

പരിമിതികൾക്കും പ്രതിസന്ധികൾക്കു മുന്നിൽ തളർന്നുപോകുന്ന ജീവിതങ്ങൾ ഏറെയാണ്... ശലഭം പോലെ പാറിനടക്കുന്ന നാളിൽ അവിചാരിതമായെത്തുന്ന രോഗവും അപകടവുമെല്ലാം മനുഷ്യനെ വിഷാദരോഗത്തിലേക്ക് നയിച്ചേക്കും.

എന്നാൽ അത്തരം പ്രതിസന്ധികൾ തളർന്നു പോകാതെ ജീവിതത്തെ വെല്ലുവിളിയായി കാണുന്നവരാണ് വിജയികൾ...വിധിയുടെ ക്രൂരതയിൽ വീണുപോകുന്നവർ ഈ സ്ത്രീയെക്കുറിച്ച് അറിയണം. സങ്കടങ്ങളിലും ഇല്ലായ്മകളിലും വെറുതേ കളയാനുള്ളതല്ല ജീവിതമെന്നു തെളിയിച്ചിരിക്കുകയാണ് ബ്രിട്ടിഷുകാരിയായ സ്യൂ ഓസ്റ്റിൻ.

വീൽച്ചെയറിലിരുന്ന് അണ്ടർ വാട്ടർ സ്കൂബ ഡൈവിങ് നടത്തിയാണിവർ ശ്രദ്ധേയയാകുന്നത്. മുപ്പത്തിയൊന്നാമത്തെ വയസിലാണ് സ്യൂവിന്‍റെ ജീവിതം വീൽച്ചെയറിലേക്കെത്തുന്നത്. അപ്രതീക്ഷിതമായിരുന്നു എല്ലാം... പാറിപറന്ന് നടന്നിരുന്ന ദിവസങ്ങളിൽ നിന്ന് വീൽച്ചെയറിലേക്ക് മാത്രമായി പോകുമ്പോൾ മാനസികമായി ഏറെ തളർന്നിരുന്നു സ്യൂ. നാഡീരോഗം ബാധിച്ചാണ് ശരീരത്തിന്‍റെ ചലനശേഷി നഷ്‌ടപ്പെടുന്നത്. എന്നാൽ വിധിയെക്കുറിച്ചോർത്ത് സങ്കടപ്പെട്ടിരിക്കാൻ ഇവർ തയാറായിരുന്നില്ല. സങ്കടങ്ങളെയെല്ലാം മറന്ന് സ്യൂ പുതുവഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു. 

വീൽ ചെയറിലിരിക്കുന്ന എന്നെ കാണുമ്പോൾ പലർക്കും സങ്കടമായിരുന്നു. എന്‍റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ട തരത്തിലായിരുന്നു ചുറ്റുമുള്ളവരുടെ പെരുമാറ്റം. എന്നാൽ വീൽ ചെയർ എനിക് വലിയ ലോകമാണ് സമ്മാനിക്കുന്നതെന്നു എല്ലാവരെയും അറിയിക്കണമായിരുന്നു. പിന്നീട് അതിനുള്ള ശ്രമങ്ങളായിരുന്നു. അങ്ങനെയാണ് വീൽചെയറിലിരുന്നു കൊണ്ടുള്ള അണ്ടർവാട്ടർ സ്‌കൂബ ഡൈവിങ്ങിന്‍റെ ലോകത്തിലേക്കെത്തുന്നത്.

വീൽച്ചെയറിലിരുന്ന് കൊണ്ട് വെള്ളത്തിലൂടെ സഞ്ചരിക്കുമ്പോൾ വല്ലാത്ത സന്തോഷമാണ് എനിക്ക് അനുഭവപ്പെട്ടത്. കേൾക്കുന്നവർക്ക് എല്ലാം അത്ഭുതമാണ് തോന്നിയത്. ഇതെങ്ങനെ സാധിക്കുമെന്നു പലരും അത്ഭുതപ്പെട്ടത്. കുത്തനെ ഒരു ചെയറിലിരുന്ന് കൊണ്ട് 360 ഡിഗ്രിയിലുള്ള ഒരു ഡൈവിങ്.

എൻജിനീയർമാരുടെ സഹായത്തോടെ പ്രത്യേകം രൂപമാറ്റം വരുത്തിയ വീൽച്ചെയറാണ് സ്യൂ ഉപയോഗിക്കുന്നത്. ഈ വീൽച്ചെയറിൽ ഘടിപ്പിച്ചിട്ടുള്ള ഹൈഡ്രോപെയ്‌നുകളാണ് ഇതിന് സ്റ്റെബിലിറ്റി നൽകുന്നത്. വീൽച്ചെയറിനു പിന്നിലായി ഓക്‌സിജൻ ടാങ്കും ഘടിപ്പിച്ചിട്ടുണ്ട്. വീൽച്ചെയറിൽ മാത്രമായി സ്യൂവിന്‍റെ ജീവിതം ഒതുങ്ങിപോകുമെന്ന് കരുതിയവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് 53കാരിയായ സ്യൂ. 

സ്യൂ ഓസ്റ്റിന്‍റെ വീൽച്ചെയറിലിരുന്നു കൊണ്ടുള്ള സ്‌കൂബ ഡൈവിങ് വിഡിയോ കാണാം:

 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top