Flash News
Archives

Travel

നൂറുവയസുള്ള മരത്തെ വിവാഹം കഴിച്ചതിന് പിന്നിലെ കാരണം അറിയാം

Published:02 April 2018

 ഫ്ലോറിഡയിലെ ഫോര്‍ട്ട് മയേഴ്സിലെ ഫാമിലി പാര്‍ക്കില്‍ പന്തലിച്ചു നില്‍ക്കുന്ന അത്തിമരത്തിനെ വെട്ടി നശിപ്പിക്കാതിരിക്കുന്നതിനു കാരൺ കൂപ്പര്‍ കണ്ടെത്തിയ ഏക മാർഗം മരത്തെ വിവാഹം കഴിക്കുക എന്നതു മാത്രമായിരുന്നു

ഫോര്‍ട്ട് മയേഴ്സ്: പ്രായം നൂറുണ്ട് ഈ അത്തിമരത്തിന്.. പടർന്ന് പന്തലിച്ച് തണലുവിരിക്കുന്ന അത്തിമരത്തിനോടുള്ള സ്നേഹം കൂടിയാൽ എങ്ങനുണ്ടാകും.. മരത്തിനോടുള്ള സ്നേഹം കൂടി കൂടി ഒരു സ്ത്രീ അതിനെ കല്യാണം കഴിച്ചിരിക്കുന്നു. നൂറു വയസുള്ള അത്തിമരത്തിനെ കല്യാണം കഴിച്ചതിനു പിന്നിൽ ഒരു കാരണം കൂടിയുണ്ട്.. കേട്ടാൽ ആരും ഞെട്ടിപ്പോകുമെന്നു മാത്രം. കാരൺ കൂപ്പർ എന്ന സ്ത്രീയാണ് അത്തിമരത്തിനെ വിവാഹം ചെയ്തത്.


 ഫ്ലോറിഡയിലെ ഫോര്‍ട്ട് മയേഴ്സിലെ ഫാമിലി പാര്‍ക്കില്‍ പന്തലിച്ചു നില്‍ക്കുന്ന അത്തിമരത്തിനെ വെട്ടി നശിപ്പിക്കാതിരിക്കുന്നതിനു കാരൺ കൂപ്പര്‍ കണ്ടെത്തിയ ഏക മാർഗം മരത്തെ വിവാഹം കഴിക്കുക എന്നതു മാത്രമായിരുന്നു. മരത്തിന്‍റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് അറുപതുകാരിയായ കാരൺ കൂപ്പർ നൂറുവയസുള്ള അത്തിമരത്തിനെ വിവാഹം ചെയ്തത്. കഴിഞ്ഞ നാൽപ്പതു വർഷമായി കാരൺ കൂപ്പർ ഫോർട്ട് മയേഴ്സിലാണ് താമസം. 


   8000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന അടിവേരുകളോടു കൂടിയ ഈ അത്തിമര മുത്തശ്ശിയെ മുറിച്ചുമാറ്റുന്നതിനു 13,000 ഡോളര്‍ സിറ്റി പബ്ലിക് വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്‍റ് കരാര്‍ നല്‍കി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടും തീരുമാനത്തില്‍ നിന്നും പുറകോട്ടു പോകാന്‍ അധികൃതര്‍ തയാറാകാതിരുന്നതിനെ തുടര്‍ന്ന് മരത്തിന്‍റെ ജീവൻ രക്ഷിക്കാൻ കാരൻ കണ്ടെത്തിയ മാർഗമാണ് വിവാഹം. മരത്തിനെ വിവാഹം കഴിക്കുമോയെന്ന് കേട്ട് പലരും നെറ്റി ചുളിച്ചു. അത്ഭുതപ്പെടുകയും ചെയ്തു. എന്നാൽ അവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ 27ന് കാരൻ അത്തിയെ വിവാഹം ചെയ്തു. അമ്പതോളം പേരാണിവരുടെ വിവാഹത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്. 


 ഫ്രണ്ട് ബര്‍സല്‍ എന്ന കൗണ്‍സില്‍ അംഗം മാത്രമാണ് വിവാഹ ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുത്തത്. വിവാഹത്തോടെ ഭര്‍ത്താവായി മാറിയ ഫിക്കസു ട്രീ (അത്തിമരം) മുറിച്ചു മാറ്റിയാല്‍ ഞാന്‍ വിധവയായി തീരും എന്നാണ് കാരണ്‍ കൂപ്പര്‍ പറയുന്നത്. ഈ വിവാഹത്തെ തുടര്‍ന്ന് സിറ്റി അധികൃതര്‍ ആകെ അങ്കലാപ്പിലായിരിക്കുകയാണ്. പകല്‍ സമയം കാരണും കൂട്ടുകാരും മരത്തിനു കാവല്‍ നില്‍ക്കുന്നതും ഇവരെ മരം വെട്ടാനെത്തുന്നവരെയും അധികൃതരയെും കുഴപ്പിക്കുന്നുണ്ട്.


വാർത്തകൾ

ലിങ്ക്സ്

Sign up for Newsletter



top