Flash News
Archives

Reviews

mangalyam- thanthunanena

നിമിഷ ഞെട്ടിച്ചു ,ശാന്തികൃഷ്ണയും മാംഗല്യം തന്തു നാനേന ഗംഭീരം

Published:23 September 2018

# റ്റിറ്റോ ജോർജ്

കുഞ്ചാക്കോ ബോബൻ റോയിയായും ക്ലാരയായി നിമിഷ സജയനും എത്തുന്ന ചിത്രം ചെറിയ ഒരു ത്രെഡിനെ മനോഹരമായ രീതിയിൽ വികസിപ്പിച്ചിരിക്കുകയാണ്. കല്യാണത്തിന് പിന്നാലെ ജോലി നഷ്‌ടമായ ഒരു പ്രവാസിയുവാവിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും അയാൾ പിടിച്ച് നിൽക്കാൻ വേണ്ടി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും മനോഹരമായി തന്നെ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്നു.

ദമ്പതികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിരവധി സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. വീണ്ടും ചില വീട്ടുകാര്യങ്ങൾ,കൊച്ചു കൊച്ചുസന്തോഷങ്ങൾ, ഇരട്ടക്കുട്ടികളുടെ അച്ഛൻ, സ്ത്രീധനം തുടങ്ങി ഡസൻ കണക്കിന് സിനിമകളാണ്  ഇത്തരത്തിൽ ഉണ്ടായിരിക്കുന്നത്. സിനിമയുടെ ആരംഭകാലം മുതൽ കുടുംബചിത്രങ്ങൾ സൃഷ്‌ടിക്കുന്നതിൽ ഹോളിവുഡെന്നോ, ബോളിവുഡെന്നോ മോളിവുഡെന്നോ വ്യത്യാസം ഉണ്ടായിട്ടില്ല.

 മെയ്ക്കിങ് രീതി‍യിലും കഥാഘടനയിലും ചെറിയ ചില മാറ്റങ്ങൾ വരുത്തി സംവിധായകർ അവരുടെ കൈയൊപ്പ് കൂടി ചേർക്കുമ്പോൾ മാത്രമാണ് ഓരോ സിനിമയും വ്യത്യസ്ഥമാകുന്നത്. ചിലർ നർമ്മത്തിന്‍റെ മേമ്പൊടി ചേർത്ത് കഥ പറയുമ്പോൾ മറ്റ് ചിലർ അതിവൈകാരികതയിലേക്ക് കടക്കും. 

വൈകാരികതയും നർമ്മവും സമാസമം ചേർത്ത് ഒരു കുടുംബചിത്രവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ് പുതുമുഖ സംവിധായക സൗമ്യ സദാനന്ദൻ. സിനിമയ്ക്ക് മുന്നിലും പിന്നിലും വർഷങ്ങളായി പ്രവർത്തിച്ച സൗ തന്‍റെ ആദ്യചിത്രം നിരാശപ്പെടുത്തിയില്ല.

നവദമ്പതികളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് മാംഗല്യം തന്തു നാനേന  എന്ന  ചിത്രത്തിന്‍റെ പ്രമേയം. നർമ്മത്തിന്‍റെ മേമ്പൊടിയിൽ റോയിച്ചന്‍റെയും ക്ലാരയുടെയും ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ സത്യസന്ധമായി അവതരിപ്പിക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞു.

കുഞ്ചാക്കോ ബോബൻ റോയിയായും ക്ലാരയായി നിമിഷ സജയനും എത്തുന്ന ചിത്രം ചെറിയ ഒരു ത്രെഡിനെ മനോഹരമായ രീതിയിൽ വികസിപ്പിച്ചിരിക്കുകയാണ്. കല്യാണത്തിന് പിന്നാലെ ജോലി നഷ്‌ടമായ ഒരു പ്രവാസി യുവാവിന് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്‌നങ്ങളും അയാൾ പിടിച്ച് നിൽക്കാൻ വേണ്ടി കാട്ടിക്കൂട്ടുന്ന പരാക്രമങ്ങളും മനോഹരമായി തന്നെ പ്രേക്ഷകന് മുന്നിൽ അവതരിപ്പിക്കുന്നു.

 ഓരോ സിനിമയിലും മികച്ച പ്രകടനമാണ് നിമിഷ കാഴ്‌ച വയക്കുന്നത്. മാഗല്യം തന്തു നാനേനാ എന്ന ഈചിത്രത്തിലും നിമിഷ ഞെട്ടിക്കുകയാണ്. വൈകാരികരംഗങ്ങളിൽ മികച്ച പ്രകടനമാണ് നിമിഷ സജയൻ നടത്തിയിരിക്കുന്നത്. അതോടൊപ്പം ശാന്തികൃഷ്ണയും തന്‍റെ ഭാഗം ഗംഭീരമാക്കി.

 റോയിച്ചന്‍റെ ഉറ്റ സുഹൃത്ത് ഷംസുവായി എത്തിയ ഹരീഷ് കണാരനും തകർത്തു. വിജയരാഘവൻ, സലീം കുമാർ, അലൻസിയർ ലോപ്പസ് , സുനിൽ സുഖദ, റോണി, ലിയോണ, കൊച്ചുപ്രമേൻ തുടങ്ങിയവരും തങ്ങളുടെ ഭാഗം മികവുറ്റതാക്കി. ഹരീഷ് കണാരനാണ് ചിത്രത്തിലെ കോമഡിയുടെ മൊത്തവ്യാപാരി. 

പശ്ചാത്തല സംഗീതത്തിനും ഗാനങ്ങൾക്കും പ്രാധാന്യം കൊടുത്തിരിക്കുന്ന ചിത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഗാനരംഗങ്ങളോടെയാണ്. മലയാള സിനിമയ്‌ക്ക് നഷ്‌ടമായിക്കൊണ്ടിരിക്കുന്ന നാട്ടിൻപുറത്തെ കാഴ്‌ചകളും സ്വഭാവികനന്മകളും പങ്ക് വയക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ടോണി മഠത്തിലാണ്. ഡോ. സക്കറിയാ തോമസും , ആൽവിൻ ആന്‍റണിയും, പ്രിൻസ് പോളും ആന്‍ജലീന മേരി ആന്‍റണിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം യുജിഎം എന്‍റർടെയ്മെന്‍റ് ആണ് പ്രദർശനത്തിനെത്തിച്ചത്.

 

അവസാനമായി ഒരു വാക്ക്; പുതുമകളെ മാത്രമാണ് നിങ്ങൾക്കിഷ്‌ടമെങ്കിൽ ഈ ചിത്രത്തിന് കേറേണ്ടതില്ല. മനസറിഞ്ഞ് ചിരിക്കാനും ഒപ്പം ഒരു കുടുംബചിത്രം കാണണമെന്നും ആഗ്രഹമുള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം.


വാർത്തകൾ

Sign up for Newslettertop