ISL-2018-219
16
October 2018 - 4:29 am IST
Flash News
Archives

Analysis

rohit-sharma-latest

രോ​ഹി​ത് ലോ​യ്ഡി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു

Published:25 September 2018

# സു​നി​ൽ ഗ​വാ​സ്ക​ർ

വ​ലി​യ പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് മ​ത്സ​ര​ക്ഷ​മ​ത​യു​ള്ള ടീ​മാ​യി മാ​റിയ​തി​ന്‍റെ ക​ഥ, പ്ര​ത്യേ​കി​ച്ച് നി​ശ്ചി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ലു​ണ്ട്. അ​ഫ്ഗാ​ൻ ടീം ​ഇ​പ്പോ​ഴും വൈ​കാ​രി​ക​ത കാ​ട്ടു​ന്ന​വ​രാ​ണ്. അ​വ​രു​ടെ സ​ന്തോ​ഷ​വും നി​രാ​ശ​യു​മെ​ല്ലാം അ​വ​ർ പു​റ​ത്തു​കാ​ട്ടു​ന്നു. മി​ക​ച്ച ടീ​മു​ക​ൾ സം​ഭ​വി​ച്ച പി​ഴ​വ് മ​റ​ന്ന് അ​ടു​ത്ത പ​ന്തി​ലേ​ക്ക് പോ​കും.

അ​വ​സാ​ന ഓ​വ​റു​ക​ളി​ലേ​റ്റ തു​ട​ർ​ച്ച​യാ​യ ര​ണ്ടു പ​രാ​ജ​യ​ങ്ങ​ൾ​ക്കു​ശേ​ഷം, ത​ക​ർ​പ്പ​ൻ ഫോ​മി​ലു​ള്ള ഇ​ന്ത്യ​യ്ക്കെ​തി​രേ അ​വ​സാ​ന പ്ര​ക​ട​ന​ത്തി​ന് സ്വ​യം സ​ജ്ജ​രാ​കാ​ൻ അ​ഫ്ഗാ​നി​സ്ഥാ​ന് ക​ഴി​യു​മോ?. അ​തു അ​വ​ർ​ക്ക് ഫൈ​ന​ലി​ൽ ഇ​ടം ന​ൽ​കി​യേ​ക്കി​ല്ല. പ​ക്ഷേ തീ​ർ​ച്ച​യാ​യും ക്രി​ക്ക​റ്റ് പ്രേ​മി​ക​ളു​ടെ മ​ന​സി​ൽ അ​ഫ്ഗാ​ൻ ടീ​മി​ന് ഇ​ടം നേ​ടി​ക്കൊ​ടു​ക്കും. വ​ലി​യ പ്ര​തി​ബ​ന്ധ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് മ​ത്സ​ര​ക്ഷ​മ​ത​യു​ള്ള ടീ​മാ​യി മാ​റിയ​തി​ന്‍റെ ക​ഥ, പ്ര​ത്യേ​കി​ച്ച് നി​ശ്ചി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ലു​ണ്ട്. അ​ഫ്ഗാ​ൻ ടീം ​ഇ​പ്പോ​ഴും വൈ​കാ​രി​ക​ത കാ​ട്ടു​ന്ന​വ​രാ​ണ്. അ​വ​രു​ടെ സ​ന്തോ​ഷ​വും നി​രാ​ശ​യു​മെ​ല്ലാം അ​വ​ർ പു​റ​ത്തു​കാ​ട്ടു​ന്നു. മി​ക​ച്ച ടീ​മു​ക​ൾ സം​ഭ​വി​ച്ച പി​ഴ​വ് മ​റ​ന്ന് അ​ടു​ത്ത പ​ന്തി​ലേ​ക്ക് പോ​കും.

ടീം ​ഗെ​യി​മി​ൽ പ​തി​നൊ​ന്നു​പേ​ർ​ക്കും വി​ജ​യ​ക​ര​മാ​യി നി​ല​കൊ​ള്ളാ​നാ​വി​ല്ലെ​ന്ന് അ​വ​ർ​ക്ക് അ​റി​യാം. ആ ​പി​ഴ​വി​നെ എ​ങ്ങ​നെ ടീ​മി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കി​മാ​റ്റാ​മെ​ന്ന​താ​ണ് പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം. വെ​സ്റ്റി​ൻ​ഡീ​സി​ന്‍റെ മ​ഹ​ത്താ​യ ടീ​മു​ക​ൾ മു​ൻ​പ് അ​തു  ചെ​യ്തി​ട്ടു​ണ്ട്. അ​വ​രു​ടെ ഉ​ദാ​സീ​ന​നാ​യ നാ​യ​ക​ൻ ക്ലൈ​വ് ലോ​യ്ഡ് ഫീ​ൽ​ഡി​ലെ പി​ഴ​വു​ക​ളി​ൽ ഒ​രു വി​കാ​ര​വും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. തൊ​ണ്ണൂ​റു​ക​ളി​ലെ ഓ​സ്ട്രേ​ലി​യ​ൻ ടീ​മും അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു. പ​ര​സ്പ്പ​രം ന​ല്ല ഒ​ത്തി​ണ​ക്കം കാ​ട്ടി​യ ഓ​സീ​സ് സം​ഘ​ത്തി​ൽ ഒ​രാ​ൾ ഒ​രു ക്യാ​ച്ച് ന​ഷ്ട​പ്പെ​ടു​ത്തി​യാ​ൽ അ​തു കാ​ര്യ​മാ​ക്കാ​തെ അ​വ​ർ ബാ​റ്റ്സ്മാ​നെ ക​ട​ന്നാ​ക്ര​മി​ക്കു​മാ​യി​രു​ന്നു. ചി​രി​ച്ചു​കൊ​ണ്ട് വി​കാ​ര​ങ്ങ​ളെ മ​റ​ച്ച് ഫീ​ൽ​ഡി​ങ് പൊ​സി​ഷ​നി​ലേ​ക്ക് പോ​കു​ന്ന ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ രോ​ഹി​ത് ശ​ർ​മ ക്ലൈ​വ് ലോ​യ്ഡി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്നു. മി​സ്ഫീ​ൽ​ഡ് ചെ​യ്യു​ക​യോ ക്യാ​ച്ച് ന​ഷ്ട​പ്പെ​ടു​ത്തു​ക​യോ ചെ​യ്ത സ​ഹ​താ​ര​ത്തി​ൽ ഒ​രു ത​ര​ത്തി​ലെ സ​മ്മ​ർ​ദ​വും രോ​ഹി​ത് സൃ​ഷ്ടി​ക്കു​ന്നി​ല്ല. കൂ​ടു​ത​ൽ അ​ധ്വാ​നി​ക്കാ​ൻ സ​ഹ​ക​ളി​ക്കാ​രെ അ​തി​ലൂ​ടെ രോ​ഹി​ത് പ്രേ​രി​പ്പി​ക്കു​ന്നു.

രോ​ഹി​തും ധ​വാ​നും ചേ​ർ​ന്ന ഓ​പ്പ​ണി​ങ് സ​ഖ്യം എ​തി​രാ​ളി​ക​ളി​ൽ നി​ന്ന മ​ത്സ​രം ക​വ​ർ​ന്നെ​ടു​ക്കു​ന്നു. അ​വ​ർ ബാ​റ്റ് ചെ​യ്യു​ന്ന രീ​തി കാ​ണു​മ്പോ​ൾ അ​ഞ്ചാം ന​മ്പ​ർ മു​ത​ൽ അ​ങ്ങോ​ട്ടു​ള്ള​വ​ർ പാ​ഡു കെ​ട്ടി കാ​ത്തി​രി​ക്കു​ന്ന​തി​ൽ അ​തി​ശ​യ​മി​ല്ല.  യോ​ർ​ക്ക​റു​ക​ൾ​ക്ക് പ​ക​രം ലെ​ങ് ബോ​ളു​ക​ൾ എ​റി​ഞ്ഞ ഭു​വ​നേ​ശ്വ​ർ  കു​മാ​റി​ന്‍റെ ഒ​രു ഓ​വ​ർ മാ​റ്റി​നി​ർ​ത്തി​യാ​ൽ പ​ന്തേ​റു​കാ​രും ഉ​ശി​ര​നാ​യി​രു​ന്നു. സ​മ്പൂ​ർ​ണ വി​ജ​യ​ത്തോ​ടെ ഫൈ​ന​ൽ ക​ളി​ക്ക​ണ​മെ​ന്ന​തി​നാ​ലും വി​ജ​യ​താ​ളം തു​ട​ര​ണ​മെ​ന്ന​തി​നാ​ലും ഇ​ന്ത്യ​ൻ ടീം ​അ​ട​ങ്ങി​യി​രി​ക്കി​ല്ല.

Professional Management Group / ESP


വാർത്തകൾ

Sign up for Newsletter



top