ISL-2018-219
16
February 2019 - 10:56 pm IST
Flash News
Archives

Other news

Saina-Nehwal-Badminton-Player-marriage

പത്ത് വർഷം നീണ്ട സൈനയുടെ പ്രണയം വിവാഹത്തിലേക്ക്; ബാഡ്‌മിന്‍റൻ താരം കാശ്യപ് വരൻ 

Published:26 September 2018

ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ബാഡ്‌മിന്‍റൺ സ്വർണം നേടിയതോടെ തന്‍റെ ജീവിതത്തിൽ കാശ്യപിനുള്ള പങ്ക് സൈന പൊതുവേദിയിൽ അംഗീകരിച്ചു. ടൂർണമെന്‍റിൽ തന്നെ കാശ്യപ് എത്രത്തോളം പിന്തുണച്ചുവെന്നു സൈന ആദ്യമായി തുറന്നുപറഞ്ഞതും അന്നായിരുന്നു

ബാഡ്‌മിന്‍റൺ കോർട്ടിൽ വിരിഞ്ഞ പ്രണയം വിവാഹത്തിലേക്ക്. ഇന്ത്യൻ ബാഡ്‌മിന്‍റൻ താരങ്ങളായ സൈന നെഹ്‌വാളും പി.കാശ്യപ്പുമാണ് വിവാഹിതരാകുന്നത്. ഡിസംബർ 16ന് ഹൈദരാബാദിലാണ് വിവാഹം. ലളിതമായ ചടങ്ങിലാണ് വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ഏതാണ്ട് നൂറോളം പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. ഡിസംബർ 21ന് ഗംഭീര വിവാഹവിരുന്നും ഒരുക്കുന്നുണ്ട്.

കഴിഞ്ഞ പത്ത് വർഷമായി സൈനയും കാശ്യപ്പും പ്രണയത്തിലായിരുന്നു. എന്നാൽ അധികമാർക്കും ഈ രഹസ്യം അറിയില്ലായിരുന്നു. തങ്ങൾ പ്രണയത്തിലാണെന്ന കാര്യം സൈനയും കാശ്യപ്പും അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്‌തിരുന്നില്ല. 2005ൽ പുല്ലേല്ല ഗോപീചന്ദിന്‍റെ അക്കാഡമിയിൽ പരിശീലനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. സഹതാരങ്ങളായ കിദംബി ശ്രീകാന്ത്, എച്ച്.എസ്. പ്രണോയ്, ഗുരുസായ് ദത്ത് എന്നിവർക്കൊക്കെയും സൈനയുടെയും കാശ്യപിന്‍റെയും പ്രണയകഥ അറിയാമായിരുന്നു. എന്നാൽ ഇവർക്കപ്പുറത്തേക്ക് ഈ പ്രണയകഥ നീണ്ടില്ല. 2012ലെ ലണ്ടൻ ഒളിപിംക്‌സിനിടെയാണ് ഇരുവരുടെയും പ്രണയം ശക്തമാകുന്നത്. 

ഗോൾഡ് കോസ്റ്റിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ബാഡ്‌മിന്‍റൺ സ്വർണം നേടിയതോടെ തന്‍റെ ജീവിതത്തിൽ കാശ്യപിനുള്ള പങ്ക് സൈന പൊതുവേദിയിൽ അംഗീകരിച്ചു. ടൂർണമെന്‍റിൽ തന്നെ കാശ്യപ് എത്രത്തോളം പിന്തുണച്ചുവെന്നു സൈന ആദ്യമായി തുറന്നുപറഞ്ഞതും അന്നായിരുന്നു. 

2014ൽ ഗോപീചന്ദുമായി പിണങ്ങിയതിനെ തുടർന്ന് സൈന ബെംഗളൂരുവിൽ വിമൽ കുമാറിന്‍റെ കീഴിൽ പരിശീലനം ആരംഭിച്ചു. അപ്പോഴും കൃത്യമായ ഇടവേളകളിൽ കാശ്യപ് സൈനയെ കാണാൻ ബെംഗളൂരുവിൽ എത്തിയിരുന്നു. കാശ്യപുമായി ഒന്നിക്കുന്നതിന് വേണ്ടിയാണ് സൈന ഹൈദരാബാദിലേക്ക് മടങ്ങിയതെന്നും വാർത്തകളുണ്ടായിരുന്നു.
 28കാരിയായ സൈന ഇന്ത്യയ്ക്ക് വേണ്ടി 20 പ്രധാന കിരീടങ്ങൾ നേടിയിട്ടുണ്ട്. സൈന ലോകചാംപ്യൻഷിപ്പുകളിൽ വെള്ളി. വെങ്കലം മെഡലുകളും നേടിയിട്ടുണ്ട്. 2014 കോമൺവെൽത്ത് ഗെയിംസിലെ സ്വർണമെഡൽ ജേതാവാണ് 32കാരനായ കശ്യാപ്. 

ഇതാദ്യമായല്ല കായികതാരങ്ങൾ തമ്മിൽ വിവാഹിതരാകുന്നത്. സ്‌ക്വാഷ് താരം ദീപിക പള്ളിക്കൽ- ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്, വോളിബോൾ താരം പ്രതിമ സിങ്- ക്രിക്കറ്റ് താരം ഇഷാന്ത് ശർമ, ഗുസ്‌തിതാരങ്ങളായ ഗീത ഫൊഗാട്ട്-പവൻ കുമാർ ഇങ്ങനെ നീളുന്നു പട്ടിക. 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top