ISL-2018-219
16
October 2018 - 5:45 am IST
Flash News
Archives

Hollywood

will-smith.jpg

അമ്പതാം പിറന്നാളിന് ഹെല്കോപ്റ്ററിൽ നിന്ന് താഴേക്ക് ചാടി വിൽ സ്മിത്ത് !

Published:26 September 2018

"ഞാനെന്‍റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച, മഹാഭീതിയിൽ നിന്നും പരമാനന്ദത്തിലേക്ക്" എന്നാണ് കയറിൽ തൂങ്ങിക്കിടന്ന് ഗർത്തം കണ്ട സ്മിത്തിന്‍റെ പ്രതികരണം.

സാഹസികത കാണിക്കുവാൻ ഒരു മടിയുമില്ലാത്തയാളാണ് ഹോളിവുഡ് താരം വിൽ സ്മിത്ത്. എന്നാൽ സ്മിത്ത് തന്‍റെ 50ാം പിറന്നാളിന് കാഴ്ചവെച്ച സാഹസിക പ്രവർത്തി കണ്ടാൽ ആരുടേയും നെഞ്ചിടിപ്പ് കൂട്ടും. ഹെലികോപ്റ്ററിൽ നിന്ന് ഗ്രാൻഡ് കാന്യൺ മലയിടുക്കുകൾക്കിടയിലെ അഗാധ ഗർത്തത്തിലേക്കായിരുന്നു വിൽ സ്മിത്ത് ചാടിയത്.

പിന്നോക്ക രാജ്യങ്ങളിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർഥികളെ സഹായിക്കുവാനാണ് സ്മിത്ത് ഈ സാഹസിക പ്രവർത്തി ചെയ്തത്. അരിസോണയിലെ ഗ്രാൻഡ് കാന്യണിന് അരികിൽ ഓൺലൈൻ ടിക്കറ്റിലൂടെ താരത്തിന്‍റെ സാഹസിക ചാട്ടം കാണുവാൻ നിരവധിയാളു കളാണെത്തിയത്.

"ഞാനെന്‍റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച, മഹാഭീതിയിൽ നിന്നും പരമാനന്ദത്തിലേക്ക്" എന്നാണ് കയറിൽ തൂങ്ങിക്കിടന്ന് ഗർത്തം കണ്ട സ്മിത്തിന്‍റെ പ്രതികരണം.


വാർത്തകൾ

Sign up for Newsletter



top