ISL-2018-219
16
December 2018 - 3:25 am IST
Flash News
Archives

Food

tandoori-chai

ഇനിയൊരു തന്തൂരി ചായ കുടിച്ചാലോ?

Published:26 September 2018

കേരളത്തിൽ പെരുന്തൽമണ്ണ, കോട്ടയ്ക്കൽ എന്നിവിടങ്ങളിൽ തന്തൂരി ചായ ലഭ്യമാണ്. 20 മുതൽ 25 രൂപ വരെ വിലയുള്ള തന്തൂരി ചായയുടെ ജന്മനാട് പൂനെയാണ്.

തന്തൂരി ചിക്കൻ, തന്തൂരി ബിരിയാണി, തന്തൂരി റൊട്ടി അങ്ങനെ തന്തൂരി വിഭവങ്ങൾ അനവധിയാണ്. ആ നിരയിലേക്ക് പുതിയ ഒരു വിഭവം കൂടിയെത്തിയിരിക്കുകയാണ് തന്തൂരി ചായ. ചൂടുള്ള കനലിൽ ചുട്ട മൺകലത്തിൽ പാകപ്പെടുത്തിയെടുക്കുന്ന ചൂടു ചായയാണ് തന്തൂരി ചായ.

വെള്ളം ചേർക്കാത്ത ശുദ്ധമായ പാലിൽ ആസാമിലെ പ്രത്യേക മസാല തേയില ചേർത്താണ് തന്തൂരി ചായ ഉണ്ടാക്കുന്നത്. തന്തൂരി അടുപ്പിൽ വച്ച് ചുട്ട മൺകലത്തിലേക്ക് പകുതി പാകമായ ചായ ഒഴിച്ചാണ് തന്തൂരി ചായ തയാറാക്കുന്നത്. കനലിൽ ചൂടാക്കിയ മൺകലത്തിലേക്ക് ചായ ഒഴിക്കുമ്പോൾ അത് തിളച്ചു പൊങ്ങും. അതോടെ നല്ല തന്തൂരി ചായ റെഡി. 20 മുതൽ 25 രൂപ വരെ വിലയുള്ള തന്തൂരി ചായയുടെ ജന്മനാട് പൂനെയാണ്.

കേരളത്തിൽ പെരിന്തൽമണ്ണ, കോട്ടയ്ക്കൽ എന്നിവിടങ്ങളിൽ തന്തൂരി ചായ ലഭ്യമാണ്. തന്തൂരി ചിക്കനു ശേഷം വന്ന പുതിയ അതിഥിയെ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് കോഫി ഷോപ്പുടമകളുടെ പ്രതീക്ഷ.


വാർത്തകൾ

Sign up for Newsletter



top