ISL-2018-219
16
December 2018 - 3:16 am IST
Flash News
Archives

Food

coffee- tea

ഇന്ത്യക്കാർക്ക് ചായയോ കാപ്പിയോ കൂടുതലിഷ്ടം? ഉത്തരവുമായി യൂബർഈറ്റ്സ്

Published:26 September 2018

രാജ്യത്ത് ഏറ്റവുമധികം ചായയെ പ്രണയിക്കുന്ന നഗരം ബെംഗളൂരുവാണ്. പൂനൈ, ഡൽഹി തുടങ്ങിയ നഗരങ്ങൾ അതിനു തൊട്ടു പിന്നാലെയുണ്ട്. കാപ്പിയോടുള്ള ഇഷ്ടത്തിന്‍റെ കാര്യമെടുക്കുമ്പോൾ, ഇൻഡോറാണ് ഒന്നാം സ്ഥാനത്ത്. മുംബൈയിൽ താമസിക്കുന്നവരിൽ ഏറെപ്പേർക്കും പ്രിയം കാപ്പിയോടാണ്.

ബെംഗളൂരു: അച്ഛനെയാണോ അമ്മയെയാണോ കൂടുതൽ ഇഷ്ടം എന്ന ചോദ്യത്തിനുത്തരം പറയുന്നത്ര തന്നെ ഇന്ത്യക്കാർക്ക് വിഷമമുള്ള കാര്യമാണ് ചായയാണോ കാപ്പിയാണോ കൂടുതലിഷ്ടം എന്നുള്ളത്. ഇതിനുത്തരവുമായെത്തിയിരിക്കുകയാണ് യൂബർ ഈറ്റ്സ്. രാജ്യത്തെ 31.43 ശതമാനത്തിലധികം ആളുകൾ കുടിക്കുന്ന പാനീയം ചായയാണെന്നാണ് യൂബർ സർവേ ഫലം.

രാജ്യത്ത് ഏറ്റവുമധികം ചായയെ പ്രണയിക്കുന്ന നഗരം ബെംഗളൂരുവാണ്. പൂനൈ, ഡൽഹി തുടങ്ങിയ നഗരങ്ങൾ അതിനു തൊട്ടു പിന്നാലെയുണ്ട്. കാപ്പിയോടുള്ള ഇഷ്ടത്തിന്‍റെ കാര്യമെടുക്കുമ്പോൾ, ഇൻഡോറാണ് ഒന്നാം സ്ഥാനത്ത്.

മുംബൈയിൽ താമസിക്കുന്നവരിൽ ഏറെപ്പേർക്കും പ്രിയം കാപ്പിയോടാണ്. ഓഫീസുകളിലും മറ്റും ഒരു ബട്ടണില്‍ കാപ്പിയും ചായയുമൊക്കെ കിട്ടുന്ന സൗകര്യമുണ്ടായതോടെ ആളുകള്‍ ഇത്തരം പാനീയങ്ങള്‍ കൂടുതലായി ആവശ്യപ്പെടുന്നുണ്ടെന്നു യൂബര്‍ ഈറ്റ്സ് ഇന്ത്യ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് മേധാവി ദീപക് റെഡി പറഞ്ഞു.

ചായയുടെ അപ്രമാദിത്വത്തിനു പിന്നിലുമുണ്ട് ചില രഹസ്യങ്ങൾ. കടുപ്പം കൂടിയ ചായ, ഇഞ്ചിച്ചായ, മസാല ചായ, ഐസ് ചായ, ഏലയ്ക്കാ ചായ എന്നിങ്ങനെ വെറെറ്റിചായകൾ ലഭ്യമാണ്. കാപ്പിയുടെ കാര്യത്തിൽ പരമ്പരാഗത ഫിൽട്ടർ കോഫിയെക്കാൾ ആളുകൾക്കിഷ്ടം കോൾഡ് കോഫിയാണെന്നാണ് സർവേ ഫലം. 
 


വാർത്തകൾ

Sign up for Newsletter



top