24
February 2019 - 4:37 am IST
Flash News
Archives

Offbeat

padmalakshmi-raped-at-16

പതിനാറാം വയസിൽ ബലാൽസംഗത്തിനിരയായി: വെളിപ്പെടുത്തലുമായി പദ്മാ ലക്ഷ്മി

Published:26 September 2018

ലോസ് ആഞ്ചൽസിലെ ഒരു മാളിൽ ജോലി ചെയ്തിരുന്ന 23 കാരനുമായി പ്രണയത്തിലായി. ബന്ധങ്ങൾ മാസങ്ങൾ പിന്നിടും മുൻപ് ഒരു ദിവസം ഇയാൾ പദ്മയെ ഉറക്കത്തിൽ ബലാൽസംഗത്തിനിരയാക്കി. ബന്ധം തീവ്രമായ ഘട്ടത്തിൽ അയാളുമായി വല്ലാതെയടുത്തു. താൻ കന്യകയാണെന്നു അയാൾക്ക് അറിയാമായിരുന്നു. ലൈംഗികതയ്ക്കു ആ സമയത്തു താൻ തയ്യാറായിരുന്നോ എന്ന് ഇപ്പോൾ ഉറപ്പില്ലെന്നും അവർ പറഞ്ഞു. കൗമാരത്തില്‍ കന്യകാത്വം നഷ്ടമായിട്ടും പിന്നീടും കന്യകയാണ് തനിക്കു പറയേണ്ടി വന്നെന്നും അവർ വ്യക്തമാക്കി.   

വാഷിങ്ടൺ: പതിനാറാം വയസിൽ താൻ ബലാൽസംഗത്തിനിരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമെരിക്കൻ എഴുത്തുകാരിയും ടെലിവിഷൻ അവതാരകയുമായ പദ്മാ ലക്ഷ്മി. അമെരിക്കയില്‍ സുപ്രീംകോടതി നോമിനി ബ്രെട്ട് കാവനായ്ക്ക് എതിരേ ഉയര്‍ന്ന ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ന്യൂയോർക്ക് ടൈംസിനു വേണ്ടിയെഴുതിയ ലേഖനത്തിലാണ് പദ്മയുടെ ഈ വെളിപ്പെടുത്തൽ. 

തനിക്ക് ‌ഏഴാം വയസിൽ ബാലപീഡനത്തിനിരയാകേണ്ടി വന്നിട്ടുണ്ടെന്നും അവർ കുറിപ്പിൽ വ്യക്തമാക്കി. ഏഴു വയസുള്ളപ്പോള്‍ മുത്തശനൊപ്പം താമസിക്കാന്‍ ഇന്ത്യയിൽ വന്നപ്പോഴായിരുന്നു ആദ്യമായി ലൈംഗിക ചൂഷണത്തിന് വിധേയയായത്. ബന്ധുക്കളില്‍ ഒരാള്‍ മോശമായി സ്പര്‍ശിക്കുകയും അയാളുടെ ലൈംഗികാവയവത്തില്‍ തന്‍റെ കൈകള്‍ ഉപയോഗിക്കപ്പെടുകയും ചെയ്തു. ഇക്കാര്യം അമ്മയോടും രണ്ടാനച്ഛനോടും പറഞ്ഞെങ്കിലും പുറത്തു പറയരുതെന്ന മറുപടിയാണ് ലഭിച്ചത്.  

 

ലോസ് ആഞ്ചൽസിലെ ഒരു മാളിൽ ജോലി ചെയ്തിരുന്ന 23 കാരനുമായി പ്രണയത്തിലായി. ബന്ധങ്ങൾ മാസങ്ങൾ പിന്നിടും മുൻപ് ഒരു ദിവസം ഇയാൾ പദ്മയെ ഉറക്കത്തിൽ ബലാൽസംഗത്തിനിരയാക്കി. ബന്ധം തീവ്രമായ ഘട്ടത്തിൽ അയാളുമായി വല്ലാതെയടുത്തു. താൻ കന്യകയാണെന്നു അയാൾക്ക് അറിയാമായിരുന്നു. ലൈംഗികതയ്ക്കു ആ സമയത്തു താൻ തയ്യാറായിരുന്നോ എന്ന് ഇപ്പോൾ ഉറപ്പില്ലെന്നും അവർ പറഞ്ഞു. കൗമാരത്തില്‍ കന്യകാത്വം നഷ്ടമായിട്ടും പിന്നീടും കന്യകയാണ് തനിക്കു പറയേണ്ടി വന്നെന്നും അവർ വ്യക്തമാക്കി.   

പുറത്തു പോകുമ്പോള്‍ എപ്പോഴും അയാള്‍ കാര്‍ പാര്‍ക്ക് ചെയ്ത ശേഷം കിടപ്പുമുറിയിലെത്തി അമ്മയുമൊത്ത് വര്‍ത്തമാനം പറയും. 30 വർഷം മുമ്പായിരുന്നു ആദ്യമായി ബലാത്സംഗത്തിന് ഇരയായത്. കാമുകനുമൊത്ത് പുറത്ത് പോയ ശേഷം അയാളുടെ അപ്പാര്‍ട്ട്‌മെന്‍റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കാലുകള്‍ക്കിടയില്‍ കത്തിമുന കൊണ്ട് വരയുന്നത് പോലെയുള്ള വേദന അനുഭവപ്പെട്ടപ്പോഴായിരുന്നു എഴുന്നേറ്റത്. അയാള്‍ തന്‍റെ മുകളിലായിരുന്നു. എന്താണ് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോള്‍ കുറച്ചു നേരത്തേക്ക് ഈ മുറിവ് ഉണ്ടാകുമെന്നായിരുന്നു മറുപടി.

 

 ഇതു ഇപ്പോൾ പറയുന്നത് കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടാകുമെന്ന് കരുതുന്നില്ല. എന്നാല്‍ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള സത്യങ്ങള്‍ ഇനിയും പറയാന്‍ സമയം നോക്കിയിരുന്നാല്‍ സ്ത്രീയെ അശുദ്ധമായി മുറിവേല്‍പ്പിക്കാന്‍ തലമുറകള്‍ തോറും പുരുഷനെ അനുവദിക്കലായി മാറുമെന്നും പദ്മ പറഞ്ഞു. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top