ISL-2018-219
16
February 2019 - 11:25 pm IST
Flash News
Archives

Food

gulab-jamun.jpg

മധുരത്തിൽ കുളിച്ച് ഗുലാബ് ജാം

Published:27 September 2018

ഉത്തരേന്ത്യക്കാരുടെ പലഹാരമായ ഗുലാബ് ജാം ശരിക്കും ഒരു വിദേശിയാണെന്ന് എത്രപേർക്കറിയാം. മധ്യേഷ്യയിലെ തുർക്കിയിൽ നിന്നാണ് ഗുലാബ് ജാം നമ്മുടെ മധുര രുചികളുടെ ഇടയിലേക്ക് കടന്നു കയറിയത്. മധുരം ഇഷ്ടമുള്ളവർ ഒരിക്കലും ഗുലാബ് ജാമിനെ. മറക്കില്ലെന്നുറപ്പാണ്. പേർഷ്യൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നാണ് ഗുലാബ് ജാമിന്‍റെ വരവ്. മുഗൾ രാജവംശ കാലത്താണ് ഗുലാബ് ജാം കൂടുതലും ഇഷ്ടവിഭവങ്ങളിലേക്ക് കയറിയത്.

ആഘോഷങ്ങളിലായാലും ഉത്സവത്തിനായാലും മധുര പലഹാരങ്ങളെ ആരും ഒഴിവാക്കാറില്ല. ജിലേബി, ലഡു, അലുവ, രസഗുള, മൈസൂർപാക്ക്, ഗുലാബ് ജാം അങ്ങനെ നാവിൽ കൊതിയൂറുന്ന എത്രയെത്ര വിഭവങ്ങൾ. കഥകൾ ഒരുപാട് പറയാനുള്ള മധുര വിഭവമാണ് ഗുലാബ് ജാം.

ഉത്തരേന്ത്യക്കാരുടെ പലഹാരമായ ഗുലാബ് ജാം ശരിക്കും ഒരു വിദേശിയാണെന്ന് എത്രപേർക്കറിയാം. മധ്യേഷ്യയിലെ തുർക്കിയിൽ നിന്നാണ് ഗുലാബ് ജാം നമ്മുടെ മധുര രുചികളുടെ ഇടയിലേക്ക് കടന്നു കയറിയത്. മധുരം ഇഷ്ടമുള്ളവർ ഒരിക്കലും ഗുലാബ് ജാമിനെ മറക്കില്ലെന്നുറപ്പാണ്. പേർഷ്യൻ, തുർക്കി എന്നിവിടങ്ങളിൽ നിന്നാണ് ഗുലാബ് ജാമിന്‍റെ വരവ്. മുഗൾ രാജവംശ കാലത്താണ് ഗുലാബ് ജാം കൂടുതലും ഇഷ്ടവിഭവങ്ങളിലേക്ക് കയറിയത്.

പേർഷ്യൻ ഭാഷയിൽ റോസാപ്പൂവിനെയാണ് ഗുലാബ് എന്ന് പറ‍യുന്നത്. ജാമുൻ അവിടെ തന്നെയുണ്ടാകുന്ന ഒരു പഴവും. പക്ഷേ ഈ മധുര വിഭവത്തെ ഇന്ത്യയിലും വിദേശത്തും വ്യത്യസ്ത രീതിയിലാണുണ്ടാക്കുന്നത്. ഇന്ത്യയിൽ ഡ്രൈഫ്രൂട്ട്സും പാലും ചേർത്താണ് ഉണ്ടാക്കുന്നതെങ്കിൽ വിദേശത്ത് റോസ് വാട്ടർ ഉപയോഗിച്ചാണ് ഗുലാബ് ജാം ഉണ്ടാക്കുന്നത്.

ഗുലാബ് ജാം തന്നെ വ്യത്യസ്ത രീതിയിലാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ ഡൽഹി, ബംഗളുരു, കൊൽക്കത്ത, ചെന്നൈ, ലക്നൗ, ഹൈദരാബാദ്, മുംബൈ, ഷിംല, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് മികച്ച ഗുലാബ് ജാം ലഭിക്കുന്നത്. കഴിക്കുവാനെടുക്കുന്നതിനു മുൻപു വരെ പഞ്ചസാര വെള്ളത്തിൽ മുങ്ങിയാണ് ജാം കിടക്കുന്നത്.

ഗുലാബ് ജാം എങ്ങനെ വേണമെങ്കിലും ഉണ്ടാക്കാം. മൈദയിൽ പാൽപ്പൊടി ചേർത്ത്, പാല് കുറുക്കി വറ്റിച്ച് മൈദയിൽ ചേർത്ത് ഉണ്ടാക്കാം. അരിപ്പൊടിക്കൊണ്ട് അരി ജാമുണ്ടാക്കാം. മൈദയും, പാലും, പഞ്ചസാര, വെള്ളം, പനിനീര്, ഏലയ്ക്കപ്പൊടി, ബേക്കിംഗ് പൗഡർ എന്നിവ ഉപയോഗിച്ച് എളുപ്പത്തിൽ തയാറാക്കാവുന്ന വിഭവമാണ് ഗുലാബ് ജാം. 

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top