ISL-2018-219
16
October 2018 - 5:21 am IST
Flash News
Archives

Offbeat

handwritten-cv-argentinean

പ്രിന്‍റെടുക്കാൻ കാശില്ല, കൈകൊണ്ട് സിവിയെഴുതി നൽകി യുവാവ്

Published:27 September 2018

ഒരു ലോക്കൽ കോഫി- ചോക്ലേറ്റ് ഹൗസിൽ ജോലിയന്വഷിച്ചെത്തിയ കാർലിറ്റോസിനോടു കടയുടമ റെസ്യൂമേ നൽകാൻ ആവശ്യപ്പെട്ടു. പ്രിന്‍റെടുത്തു നൽകാൻ പണമില്ലാത്തതിരുന്ന കാർലിറ്റോസ് തന്‍റെ കൈപ്പടയിൽ സിവിയെഴുതിത്തയ്യാറാക്കി. അത്യാവശ്യം കാര്യങ്ങളെല്ലാം എഴുതി, സ്വന്തം ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സിവിയില്‍ മോശം പേപ്പറിലെഴുതിയതിന് മാപ്പും പറഞ്ഞു.

റൊസാരിയോ: ജോലിയന്വേഷിക്കുന്ന ഏതൊരാളും കൈയ്യിൽ സിവിയോ റെസ്യൂമേ കരുതിയിരിക്കുമെന്നുറപ്പാണ്. അതു പ്രിന്‍റെടുത്തു നൽകാൻ പണമില്ലാത്തതിനാൽ കൈക്കൊണ്ട് സിവി എഴുതി നൽകി യുവാവാണ് സമൂഹ മാധ്യമങ്ങളിൽ താരമായിക്കൊണ്ടിരിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ കാർലിറ്റോസ് ഡ്യുറാത്തേയാണ് സ്വന്തം കൈപ്പടയിൽ സിവി തയ്യാറാക്കിയ ആ യുവാവ്. 

ഒരു ലോക്കൽ കോഫി- ചോക്ലേറ്റ് ഹൗസിൽ ജോലിയന്വഷിച്ചെത്തിയ കാർലിറ്റോസിനോടു കടയുടമ റെസ്യൂമേ നൽകാൻ ആവശ്യപ്പെട്ടു. പ്രിന്‍റെടുത്തു നൽകാൻ പണമില്ലാത്തതിരുന്ന കാർലിറ്റോസ് തന്‍റെ കൈപ്പടയിൽ സിവിയെഴുതിത്തയ്യാറാക്കി. അത്യാവശ്യം കാര്യങ്ങളെല്ലാം എഴുതി, സ്വന്തം ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി തയ്യാറാക്കിയ സിവിയില്‍ മോശം പേപ്പറിലെഴുതിയതിന് മാപ്പും പറഞ്ഞു. 

 

ജോലി അന്വേഷണവുമായി പലയിടത്തും പോയിരുന്ന ഈ യുവാവിന്‍റെ കൈയ്യിൽ മുത്തശിയിൽ നിന്നു കടമായി വാങ്ങിയ തുച്ഛമായ തുക മാത്രമാണ് ഉണ്ടായിരുന്നത്. ഈ കഷ്ടപ്പാടിനെല്ലാം അവസാനം കാര്‍ലിറ്റോസിന് ജോലി കിട്ടി. ഇപ്പോൾ ഒരു ഒരു ഗ്ലാസ് കമ്പനിയിൽ ജോലി ചെയ്യുകയാണ് അദ്ദേഹം. ജീവിത സാഹചര്യങ്ങളോടു പൊരുതുന്നവർക്ക് എന്നെങ്കിലുമൊരിക്കൽ വിജയം ഉറപ്പാണെന്ന സന്ദേശമാണ് കാർലിറ്റോസ് നൽകുന്നത്. 


 


വാർത്തകൾ

Sign up for Newsletter



top