ISL-2018-219
16
October 2018 - 5:16 am IST
Flash News
Archives

Analysis

sunil-gavaskar-analysis-cricket

ചാ​ഹ​ലും ജ​ഡേ​ജ​യും ബും​റ​യി​ൽ നി​ന്ന് പാ​ഠം ഉ​ൾ​ക്കൊ​ള്ള​ണം

Published:28 September 2018

# സു​നി​ൽ ഗ​വാ​സ്ക​ർ

ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ഫൈ​ന​ൽ ലൈ​ന​പ്പ് കൂ​ടു​ത​ൽ പേ​രും പ്ര​തീ​ക്ഷി​ക്കു​ക​യോ മു​ൻ​കൂ​ട്ടി കാ​ണു​കയോ ചെ​യ്തത​ല്ല. എ​ങ്കി​ലും ഫൈ​ന​ൽ പൂ​ർ​ണ​മാ​യും അ​ർ​ഹി​ച്ചി​രു​ന്ന ബം​ഗ്ലാ​ദേ​ശി​നെ വി​ല​കു​റ​ച്ചു കാ​ണ​രു​ത്.

ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ഫൈ​ന​ൽ ലൈ​ന​പ്പ് കൂ​ടു​ത​ൽ പേ​രും പ്ര​തീ​ക്ഷി​ക്കു​ക​യോ മു​ൻ​കൂ​ട്ടി കാ​ണു​കയോ ചെ​യ്തത​ല്ല. എ​ങ്കി​ലും ഫൈ​ന​ൽ പൂ​ർ​ണ​മാ​യും അ​ർ​ഹി​ച്ചി​രു​ന്ന ബം​ഗ്ലാ​ദേ​ശി​നെ വി​ല​കു​റ​ച്ചു കാ​ണ​രു​ത്. അ​വ​രെ വി​ല കു​റ​ച്ചു​കാ​ണു​ക​യാ​ണെ​ങ്കി​ൽ ഇ​ന്ത്യ മ​റ്റൊ​രു അ​ത്ഭു​ത​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​വ​രും. അ​ഫ്ഗാ​നി​സ്ഥാ​നോ​ടു​ള്ള തോ​ൽ​ക്കു​ശേ​ഷം തി​രി​ച്ചു​വ​ന്ന രീ​തി നോ​ക്കു​മ്പോ​ൾ ബം​ഗ്ലാ​ദേ​ശ് നി​ശ്ച​യ​ദാ​ർ​ഢ്യ​വും ല​ക്ഷ്യ​ബോ​ധ​വു​മു​ള്ള ടീ​മാ​ണെ​ന്ന് വ്യ​ക്ത​മാ​കു​ന്നു. ബം​ഗ്ലാ​ദേ​ശ് ഒ​ത്തി​ണ​ക്കം കാ​ട്ടി. സെ​മി ഫൈ​ന​ലി​ന് തു​ല്യ​മാ​യ അ​വ​സാ​ന സൂ​പ്പ​ർ ഫോ​ർ മ​ത്സ​ര​ത്തി​ൽ അ​വ​ർ പു​റ​ത്തെ​ടു​ത്ത പോ​സി​റ്റീ​വാ​യ ക​ളി​യാ​ണ് ചാം​പ്യ​ൻ​സ് ട്രോ​ഫി ജേ​താ​ക്ക​ളാ​യ പാ​ക്കി​സ്ഥാ​ൻ പി​ന്ത​ള്ള​പ്പെ​ട്ടു​പോ​കാ​ൻ കാ​ര​ണം. 

 ബൗ​ളി​ങ് മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യും ഫീ​ൽ​ഡ​ർ​മാ​രെ വി​ന്യ​സി​ച്ച രീ​തി​യി​ലൂ​ടെ​യും മ​ഷ്റ​ഫെ മൊ​ർ​ത്താ​സ ബം​ഗ്ലാ​ദേ​ശി​നെ ഉ​ജ്വ​ല​മാ​യി ന​യി​ച്ചു. ടീം ​പ​ര​മാ​വ​ധി ന​ല്ല രീ​തി​യി​ൽ ക്യാ​പ്റ്റ​നോ​ട് പ്ര​തി​ക​രി​ച്ചു.  മു​ഷി​ഫി​ക്കു​ർ റ​ഹീം മ​നോ​ഹ​ര​മാ​യി ബാ​റ്റ് വീ​ശി. മു​ഹ​മ്മ​ദ് മി​ഥു​നിനൊ​പ്പം മു​ഷി​ഫി​ക്കു​ർ പ​ടു​ത്തു​യ​ർ​ത്തി​യ കൂ​ട്ടു​കെ​ട്ട് ബം​ഗ്ലാ​ദേ​ശ് വി​ട്ടു​കൊ​ടു​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്ന​ത് അ​ടി​വ​ര​യി​ട്ടു. മു​ഷി​ഫി​ക്കു​റി​ന് അ​ർ​ഹി​ച്ച സെ​ഞ്ച്വ​റി​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ഓ​ഫ് സ്പി​ന്ന​ർ മെ​ഹി​ദി ഹ​സ​നൊ​പ്പം ബൗ​ളി​ങ് ഓ​പ്പ​ൺ ചെ​യ്ത മൊ​ർ​ത്താ​സ നാ​യ​ക​ന്‍റെ ഗു​ണം കാ​ട്ടി. മ​ത്സ​ര​ത്തെ ത​ട്ടി​യെ​ടു​ക്കാ​ൻ പ്രാ​പ്തി​യു​ള്ള ഫ​ഖ​ർ സ​മാ​നെ  പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ഫ​ഖ​ർ ഏ​ഷ്യ ക​പ്പി​ലു​ട​നീ​ളം മോ​ശം ഫോ​മി​ലാ​യി​രു​ന്നു. അ​തി​നാ​ൽ പാ​ക്കി​സ്ഥാ​ന് ഒ​രി​ക്ക​ൽ​പോ​ലും മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചി​ല്ല.
  അ​വി​ടെ​യാ​ണ് ഇ​ന്ത്യ മി​ക​വു കാ​ട്ടു​ന്ന​ത്. നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യും ശി​ഖ​ർ ധ​വാ​നും ടീ​മി​ന് മി​ന്നു​ന്ന തു​ട​ക്കം ന​ൽ​കു​ന്നു. രോ​ഹി​തും ധ​വാ​നും ആ​ദ്യ പ​ത്ത് ഓ​വ​റി​ൽ ത​ന്നെ എ​തി​ർ ബൗ​ള​ർ​മാ​രു​ടെ ആ​ത്മ​വി​ശ്വാ​സം ത​ല്ലി​ക്കെ​ടു​ത്തി. ഷോ​ട്ടു​ക​ളി​ലൂ​ടെ ര​ണ്ടു​പേ​രും പ​ര​സ്പരം മ​ത്സ​രി​ച്ചു. രോ​ഹി​തും ശി​ഖ​റും അ​ത്യാ​ക​ർ​ഷ​ക​മാ​യ ഷോ​ട്ടു​ക​ളി​ലൂ​ടെ  എ​തി​ർ​ബൗ​ള​ർ​മാ​രെ ല​ജ്ജി​പ്പി​ക്കു​ന്ന​ത് സ​ന്തോ​ഷം ന​ൽ​കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. 

 വേ​ഗം കു​റ​ഞ്ഞ പി​ച്ചു​ക​ളെ ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​ർ ക്രി​യാ​ത്മ​ക​മാ​യി  പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. മി​ക​ച്ച കൂ​ട്ടു​കെ​ട്ടു​ക​ൾ പ​ടു​ത്തു​യ​ർ​ത്താ​ൻ വി​ടാ​തെ പ്ര​തി​യോ​ഗി​ക​ളു​ടെ മി​ഡി​ൽ ഓ​ർ​ഡ​റി​നെ അ​വ​ർ നിർ​വീ​ര്യ​മാ​ക്കി​ക്ക​ള​ഞ്ഞു. ജ​സ്പ്രീ​ത് ബും​റ​യും വേ​റി​ട്ടു​നി​ന്നു. ചി​ന്താ​ശ​ക്തി​യി​ലൂ​ടെ​യും റ​ണ്ണ​പ്പി​ൽ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ​യും മു​ൻ​കാ​ല​ങ്ങ​ളി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​നു​ള്ള ബും​റ​യു​ടെ സ​ന്ന​ദ്ധ​ത തെ​ളി​യി​ക്ക​പ്പെ​ട്ടു. ജ​ഡേ​ജ​യും ചാ​ഹ​ലും ബും​റ പ​ക​ർ​ന്ന പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ള​ണം. ഓ​വ​ർ സ്റ്റെ​പ്പ് ചെ​യ്യി​ല്ലെ​ന്നും നോ​ബോ​ൾ എ​റി​യി​ല്ലെ​ന്നും അ​വ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം. ഫൈ​ന​ലി​ൽ ക​ട​ന്ന ഒ​രു ടീ​മി​ന്‍റെ നി​ല​വാ​ര​ത്തി​ന് യോ​ജി​ച്ച​താ​യി ഇ​ന്ത്യ​യു​ടെ ഫീ​ൽ​ഡി​ങ്. ഏ​ഷ്യ ക​പ്പ് ഷെ​ൽ​ഫി​ലെ​ത്തി​ക്കാ​ൻ ഒ​രു ദി​വ​സം കൂ​ടി വി​ജ​യ​തൃ​ഷ്ണ കാ​ത്തു​സൂ​ക്ഷി​ക്കു​ക​യാ​ണ് ഇ​ന്ത്യ ഇ​നി ചെ​യ്യേ​ണ്ട​ത്. Professional Management Group / ESP


വാർത്തകൾ

Sign up for Newsletter



top