ISL-2018-219
16
December 2018 - 2:09 am IST
Flash News
Archives

Travel

history-paliyam-nalukettu-museum

ച​രി​ത്ര​ അട​യാ​ള​ങ്ങ​ളെ ന​ന​ച്ച പ്ര​ള​യം

Published:29 September 2018

# വ​ന്ദ​ന വി​ശ്വ​നാ​ഥ​ൻ

അ​ഞ്ചു നൂ​റ്റാ​ണ്ടി​ന്‍റെ ഭൂ​ത​കാ​ലം പേ​റു​ന്ന പാ​ലി​യം കൊ​ട്ടാ​ര​വും നാ​ലു​കെ​ട്ടും. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു വി​ട്ടു​പോ​യ ച​രി​ത്ര​ത്തി​ന്‍റെ ക​ണ്ണി​ക​ളെ കൂ​ട്ടി​യോ​ജി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന വി​വ​ര​ങ്ങ​ളി​ലേ​ക്കെ​ത്തി നോ​ക്കാ​മെ​ന്നു ക​രു​തി​യാ​ണ് കൊ​ട്ടാ​ര​ത്തി​ന്‍റെ ക​വാ​ടം ക​ട​ന്ന​ത്.

അ​ഞ്ചു നൂ​റ്റാ​ണ്ടി​ന്‍റെ ഭൂ​ത​കാ​ലം പേ​റു​ന്ന പാ​ലി​യം കൊ​ട്ടാ​ര​വും നാ​ലു​കെ​ട്ടും. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു വി​ട്ടു​പോ​യ ച​രി​ത്ര​ത്തി​ന്‍റെ ക​ണ്ണി​ക​ളെ കൂ​ട്ടി​യോ​ജി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന വി​വ​ര​ങ്ങ​ളി​ലേ​ക്കെ​ത്തി നോ​ക്കാ​മെ​ന്നു ക​രു​തി​യാ​ണ് കൊ​ട്ടാ​ര​ത്തി​ന്‍റെ ക​വാ​ടം ക​ട​ന്ന​ത്. എ​ന്നാ​ൽ ക​ലി​തു​ള​ളി​യെ​ത്തി​യ കാ​ല​വ​ർ​ഷം ചേ​ന്ദ​മം​ഗ​ല​മെ​ന്ന പ്ര​ദേ​ശ​ത്തെ​യാ​കെ മു​ക്കി​യ​പ്പോ​ൾ പാ​ലി​യം കൊ​ട്ടാ​ര​ത്തി​നും അ​തി​നു സാ​ക്ഷ്യം വ​ഹി​ക്കേ​ണ്ടി വ​ന്നു. ന​വീ​ക​ര​ണ ജോ​ലി​ക​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ക​യാ​ണെ​ന്നു കൊ​ട്ടാ​ര​വും ചു​റ്റു​പാ​ടു​മെ​ല്ലാം വി​ളി​ച്ചോ​തി.

 ക​വാ​ട​ത്തി​നു മു​ന്നി​ൽ ത​ന്നെ നീ​ല​ക​ണ്ഠ​ൻ എ​ന്നു പേ​രു​ള്ള ആ​ന​യു​ടെ ഒ​റ്റ​ത്ത​ടി​യി​ൽ തീ​ർ​ത്ത രൂ​പം ക​ണ്ടു. പാ​ലി​യം കൊ​ട്ടാ​ര​ത്തി​നു​ള്ളി​ലു​ള്ള മു​ല്ല​യ്ക്ക​ൽ ഭ​ഗ​വ​തി​യ്ക്കാ​യി ന​ട​യി​രു​ത്തി​യ ആ​ന​യാ​ണ​ത്. കോ​വി​ല​ക​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള​റി​യാ​ൻ ഡ​ച്ച് നി​ർ​മാ​ണ വൈ​ധ​ഗ്ദ്യം വി​ളി​ച്ചോ​തു​ന്ന കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്കു ന​ട​ന്നു ക​യ​റി. എ​ത്തി​ച്ചേ​ർ​ന്ന വ​ലി​യ ഹാ​ളി​ൽ ന​ന​ഞ്ഞൊ​ട്ടി​യ നോ​ട്ടു​കെ​ട്ടു​ക​ൾ നി​വ​ർ​ത്തി​യി​ട്ടു​ണ​ക്കു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. ചേ​ന്ദ​മം​ഗ​ല​ത്ത് പാ​ലി​യം ട്ര​സ്റ്റി​ന്‍റെ കീ​ഴി​ലു​ള്ള അ​ഞ്ച് അ​മ്പ​ല​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ട്ര​സ്റ്റി​നു കീ​ഴി​ൽ ആ​കെ ഏ​ഴ​മ്പ​ല​ങ്ങ​ളാ​ണു​ള്ള​ത്. ആ​റം​ങ്കാ​വി​ലെ സു​ബ്ര​ഹ്മ​ണ- ശാ​സ്താ ക്ഷേ​ത്ര​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നി​ല്ല. 

അ​മ്പ​ല​ത്തി​ന്‍റെ ഭ​ണ്ഡാ​ര​പ്പെ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന നോ​ട്ടു​കെ​ട്ടു​ക​ളാ​ണ് ഉ​ണ​ക്കാ​നി​ട്ടി​രു​ന്ന​ത്. ശേ​ഷം പാ​ലി​യം കോം​പ്ല​ക്സി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ള​റി​യാ​ൻ അ​വി​ടു​ത്തെ മ​നേ​ജ​റാ​യ കൃ​ഷ്ണ ബാ​ല​ൻ പാ​ലി​യ​ത്തി​നോ​ടു സം​സാ​രി​ച്ചു. പാ​ലി​യം കോ​വി​ല​ക​വും നാ​ലു​കെ​ട്ടു​മ​ട​ങ്ങു​ന്ന മൂ​ന്നു ഏ​ക്ക​ർ പ്ര​ദേ​ശ​ത്തെ​ക്കു​റി​ച്ച​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. 

ച​രി​ത്ര​ത്തെ അടയാളപ്പെടുത്തിയ കൊട്ടാരം

ഡ​ച്ചു​കാ​ര്‍ ഡ​ച്ച് ശി​ല്പ​മാ​തൃ​ക​യി​ല്‍ പ​ണി​തീ​ര്‍ത്തു ന​ല്‍കി​യ കോ​വി​ല​കം, എ​ട്ട് ഇ​രു​നി​ല മാ​ളി​ക​ക​ള്‍, പു​രു​ഷ​ന്മാ​ര്‍ താ​മ​സി​ച്ചി​രു​ന്ന ആ​റ് മ​ഠ​ങ്ങ​ള്‍, ഓ​ഫീ​സ് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന മൂ​ന്ന് ഇ​രു​നി​ല മാ​ളി​ക​ക​ള്‍, മൂ​ന്ന് ക്ഷേ​ത്ര​ങ്ങ​ള്‍, 16 ഓ​ളം കു​ള​ങ്ങ​ള്‍, അ​ത്ര​യും ത​ന്നെ കി​ണ​റു​ക​ള്‍. 100 മു​റി മാ​ളി​ക എ​ന്നി​വ അ​ട​ങ്ങു​ന്ന​താ​ണു പാ​ലി​യം സ​മു​ച്ച​യം അ​ഥ​വാ പാ​ലി​യം കോം​പ്ല​ക്സ്. മു​സി​രി​സ്  പൈ​തൃ​ക സ്മാ​ര​ക പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട കൊ​ട്ടാ​ര​ത്തി​ന്‍റെ ന​വീ​ക​ര​ണം ന​ട​ത്തു​ന്ന​ത് സ​ർ​ക്കാ​രാ​ണ്. വെ​ള്ളം കേ​റി​യ സ​മ​യ​ത്തു പു​ത്ത​ൻ മാ​ളി​ക​യെ​ന്ന സ്ഥ​ല​ത്താ​ണ് എ​ല്ലാ​വ​രും അ​ഭ​യം തേ​ടി​യി​രു​ന്ന​ത്. പ​ത്തു വ​ർ​ഷ​മാ​യി സ​ർ​ക്കാ​ർ പൈ​തൃ​ക സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ച്ചി​രി​ക്കു​ന്ന കൊ​ട്ടാ​ര​ത്തി​ന്‍റെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കേ​ണ്ട​തും സ​ർ​ക്കാ​ർ ത​ന്നെ​യാ​ണ്. 

ച​രി​ത്ര​ത്തെ മാ​യ്ക്കാ​നാ​ർ​ത്ത​ല​ച്ച ജ​ലം
കൊ​ച്ചി രാ​ജ​വം​ശ​ത്തോ​ളം ത​ന്നെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​വ​രാ​ണ് പാ​ലി​യ​ത്ത​ച്ച​ന്മാ​ർ. പോ​ർ​ച്ചു​ഗീ​സു​കാ​രി​ൽ നി​ന്നും രാ​ജാ​വി​നു ഭീ​ഷ​ണി​യു​ണ്ടാ​യ​പ്പോ​ൾ സം​ര​ക്ഷ​ണ​മൊ​രു​ക്കി​യ​ത് പാ​ലി​യ​ത്ത​ച്ച​നാ​യി​രു​ന്നു​വെ​ന്നു ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ച​രി​ത്ര​ത്തി​ന്‍റെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഇ​ള​ക്കം ത​ട്ടി​യ പാ​ലി​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​രി​ത്ര രേ​ഖ​ക​ൾ​ക്കു​മേ​ൽ പ്ര​ള​യ​ജ​ലം പെ​യ്തി​റ​ങ്ങി. ‘‘അ​ച്ച​ൻ പ്ര​മാ​ണ’’​മ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന കോ​വി​ല​ക​ത്തെ അ​റ​ക​ളി​ൽ ഒ​രു സൂ​ച​ന​പോ​ലും ന​ൽ​കാ​തെ​യാ​ണു ജ​ലം ഇ​ര​ച്ചെ​ത്തി​യ​ത്. 

പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച വാ​സ്തു​ക​ല 
കൊ​ട്ടാ​ര ക​വാ​ടം ക​ട​ന്ന് അ​ക​ത്തേ​ക്കു ന​ട​പ്പാ​ത. ഈ ​പാ​ത പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി​രു​ന്നു. പൂ​ർ​ണ​മാ​യും ത​ടി​യി​ൽ നി​ർ​മി​ച്ച തൂ​ണു​ക​ളു​മെ​ല്ലാം പ്ര​ള​യ​ത്തെ അ​തി​ജീ​വി​ച്ച് ഇ​വി​ടെ നി​ല​കൊ​ള്ളു​ന്നു. പു​രാ​ത​ന കാ​ല​ത്തേ​ക്കു വ​ഴി കാ​ട്ടി​യാ​കു​ന്ന പ​ല കാ​ഴ്ച​ക​ളെ​യും പ്ര​ള​യ​ത്തി​ൽ നി​ന്നു ര​ക്ഷി​ക്കാ​ൻ ഏ​റ്റ​വും മു​ക​ളി​ല​ത്തെ നി​ല​യി​ൽ ഭ​ദ്ര​മാ​യി സൂ​ക്ഷി​ച്ചു വ​ച്ചി​ട്ടു​ണ്ട്. ആ​ല​വ​ട്ട​വും വെ​ഞ്ചാ​മ​ര​വും, ന​ന്ദി​യു​ടെ രൂ​പ​മു​ള്ള മ​ണി​യും പ​വി​ത്ര കി​ണ്ടി​യു​മെ​ല്ലാം ഇ​തി​ൽ​പ്പെ​ടു​ന്നു. ടാ​ർ​പ്പോ​ളി​ൻ പു​ത​ച്ചു നി​ൽ​ക്കു​ന്ന ഒ​രോ ത​ടി​യ​ല​മാ​ര​യ്ക്കു​ള്ളി​ലും ഇ​രു​ന്നു കൊ​ണ്ട് അ​വ കാ​ല​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​നു നേ​രെ കൊ​ഞ്ഞ​നം കു​ത്തി. കോ​വി​ല​ക​ത്തി​നു പി​ന്നി​ലാ​യു​ള്ള അ​മ്പ​ല​ക്കു​ളം വ​ഴി​യാ​ണ് പ്ര​ള​യ​ജ​ലം ക​യ​റി​യ​ത്. വെ​ള്ളം കൂ​ടു​ത​ൽ‌ ക​യ​റു​ന്ന​തു കാ​ത്തു​നി​ൽ​ക്കാ​തെ കോ​വി​ല​ക​ത്തു​ള്ള​വ​ർ അ​ഭ​യ​സ്ഥാ​നം തേ​ടി​പ്പോ​യി. ബാ​ക്കി​യാ​യ​ത് ച​ലി​ക്കാ​നാ​വാ​ത്ത ചി​ല ഓ​ർ​മ​ക​ൾ മാ​ത്രം. അ​മ്പ​ല​ത്തി​ലെ ര​സീ​ത് ബു​ക്കു​ക​ളും കോ​വി​ല​കം സൂ​ക്ഷി​പ്പി​ന്‍റെ രേ​ഖ​ക​ളു​മ​ട​ക്ക​മു​ള്ള​വ വെ​ള്ളം ക​യ​റി ന​ശി​ച്ച​വ​യു​ടെ ലി​സ്റ്റി​ലു​ണ്ട്. 

നാ​ലു​വ​ശ​വും നി​റ​ഞ്ഞ നാ​ലു​കെ​ട്ട്
പാ​ലി​യ​ത്തെ മു​തി​ർ​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും വ​സി​ക്കു​ന്ന​തി​നാ​യി 1786ൽ ​നി​ർ​മി​ച്ച പാ​ലി​യം നാ​ലു​കെ​ട്ടു​മെ​ല്ലാം പ്ര​ള​യ​ത്തി​ൽ മു​ങ്ങി. അ​ടു​ക്ക​ള ഭാ​ഗ​മു​ൾ​പ്പെ​ടു​ന്ന വ​ട​ക്കി​നി​യി​ൽ നി​ന്നാ​ണ് വെ​ള്ളം നാ​ലു​കെ​ട്ടി​ൽ പ്ര​വേ​ശി​ച്ച​ത്. ന​ടു​ത്ത​ള​ത്തി​നു​ള്ളി​ൽ നി​റ​ഞ്ഞ വെ​ള്ള​ത്തി​ൽ ചു​റ്റു​പാ​ടു​മു​ള്ള ചെ​ളി​യു​മ​ഴു​ക്കു​മെ​ല്ലാം നി​റ​ഞ്ഞി​രു​ന്നു. പ​ഴ​യ കാ​ല​ത്തെ പ്ര​ള​യ​ശേ​ഷം എ​ത്തി​യ​തു കൊ​ണ്ടു​ത​ന്നെ അ​വി​ട​മെ​ല്ലാം തി​ക​ച്ചും വൃ​ത്തി​യാ​യി​രു​ന്നു. എ​ങ്കി​ലും ഉ​രു​ളി​യി​ലും ആ​ട്ടു​ക​ല്ലി​ലും അ​ര​ക​ല്ലി​ലു​മെ​ല്ലാം വെ​ള്ളം കൊ​ണ്ടു ശ്വാ​സം മു​ട്ടി​യ​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ൾ കാ​ണാ​മാ​യി​രു​ന്നു. 

""കൊ​ച്ചി​യി​ല്‍ പാ​തി പാ​ലി​യം'' എ​ന്നൊ​രു ചൊ​ല്ലു പോ​ലും ഉ‌​ണ്ടാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ നി​ന്നും ച​രി​ത്ര രേ​ഖ​ക​ൾ​ക്കു സിം​ഹാ​സ​ന​മൊ​രു​ക്കി ത​ല​യെ​ടു​പ്പോ​ടെ നി​ന്ന പാ​ലി​യം,  ചേ​ന്ദ​മം​ഗ​ല​ത്തെ ഓ​രോ മ​ണ​ൽ​ത്ത​രി​യ്ക്കും പ​റ​യാ​നു​ള്ള ച​രി​ത്ര​മാ​ണ് കോ​വി​ല​ക​വും നാ​ലു​കെ​ട്ടും അ​തി​ന്‍റെ​യു​ള്ളി​ൽ സം​ര​ക്ഷി​ച്ച​ത്. പ്ര​ള​യ ജ​ലം ഒ​ഴു​കി​പ്പ​ര​ന്ന​പ്പോ​ൾ ഇ​തി​ൽ പ​ല അ​മൂ​ല്യ വ​സ്തു​ക്ക​ളും ചെ​റി​യ നാ​ശ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി എ​ന്ന​തു വാ​സ്ത​വ​മാ​ണ്. എ​ങ്കി​ലും ച​രി​ത്ര​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി​യ പാ​ലി​യം കൊ​ട്ടാ​ര​ത്തി​നെ ആ​കെ മു​ക്കി​ക്ക​ള​യാ​ൻ പ്ര​ള​യ​ത്തി​നാ​യി​ല്ല...
 


വാർത്തകൾ

Sign up for Newsletter



top