ISL-2018-219
16
December 2018 - 2:18 am IST
Flash News
Archives

Troll

anu-chnadra

സൈബർ ആക്രമണത്തിനെതിരെ കടുത്ത ഭാഷയിൽ അനുചന്ദ്ര

Published:01 October 2018

ആണത്വബോധത്തിൽ 100 രൂപ ശരീരത്തിന് വിലയിട്ട് ഞങ്ങളെ മാനസികമായി ഒരു നിമിഷത്തേക്കെങ്കിലും ഇല്ലായ്മ ചെയ്ത് കൊണ്ടാണ് എഴുതിയ അശ്‌ളീല കമന്റ്സ് എല്ലാം പിൻവലിച്ചു നിങ്ങൾ അക്കൗണ്ട് ഡീ ആക്ക്‌റ്റിവെറ്റ് ചെയ്ത് പോകുന്നത്.

സ്ത്രീകളെ സോഷ്യൽ മീഡിയയിൽ അപമാനിക്കുന്നത് പതിവാണ്. പലപ്പോഴും നവമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന പലർക്കും നേരെ ഇത്തരം ആക്രമങ്ങൾ ഉണ്ടായിട്ടും ഇപ്പോഴും സൈബർ ആങ്ങളമാരുടെ വെർബൽ റേപ്പ് തുടരുകയാണ്. ദീപാ നിശാന്തിനും അപർണ പ്രശാന്തിക്കും നേരെ ഉണ്ടായ അതേ രീതിയിൽ തന്നെ എഴുത്തുകാരിയും ആക്‌ടിവിസ്റ്റുമായ അനു ചന്ദ്രയ്ക്ക് നേരെയും സൈബർ ആക്രമണം.ഇത്തരക്കാർക്ക് ശക്തമായ മറുപടിയാണ് അനു തന്‍റെ ഫെയ്‌സ്ബുക്കിലൂടെ നൽകിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ് 

മൊറാലിറ്റിയും, എത്തിക്സും, ഡെമോക്രസിയും, സോഷ്യലിസവും ഒന്നുമില്ലാത്ത നിങ്ങൾക്ക് മുൻപിലെ ഇര എപ്പോഴും ഞങ്ങൾ സ്ത്രീകളാണ്. സ്ത്രീവിരുദ്ധ പൊതുബോധം എത്രമാത്രം നോര്‍മലൈസ് ചെയ്യപ്പെട്ടു എന്നതിന് ഉദാഹരണം തന്നെയാണ് ഈ കമന്‍റുകൾ.

ആണത്വബോധത്തിൽ 100 രൂപ ശരീരത്തിന് വിലയിട്ട് ഞങ്ങളെ മാനസികമായി ഒരു നിമിഷത്തേക്കെങ്കിലും ഇല്ലായ്മ ചെയ്ത് കൊണ്ടാണ് എഴുതിയ അശ്‌ളീല കമന്‍റ്സ് എല്ലാം പിൻവലിച്ചു നിങ്ങൾ അക്കൗണ്ട് ഡീ ആക്ക്‌റ്റിവെറ്റ് ചെയ്ത് പോകുന്നത്.

അങ്ങനെ സൈബർ ഭാഷ എന്നത് തെറി ഭാഷയാക്കി നിങ്ങൾ കടന്നു പോകുമ്പോൾ എതിർവശത്ത് ആക്രമിക്കപ്പെടുന്നതും, അവഹേളിക്കപ്പെടുന്നതും ഞാൻ അടക്കമുള്ള ഓരോ സ്ത്രീകളുമാണ്.പക്ഷെ എന്നിരുന്നാലും ഒന്നോർമ്മിപ്പിക്കുന്നു.ഈ തെറി വിളി,അത് താങ്ങാനാവുന്ന ഒന്നല്ല. കേട്ട് കഴിഞ്ഞാൽ ചൂട് കൂടും,ഞങ്ങൾ പെണ്ണുങ്ങൾ എല്ലാം കൂടി ഒന്നിച്ചൊരു ദിവസം നിരത്തിലിറങ്ങും.പിന്നെ നിന്‍റെയൊക്കെ ഗതി അധോഗതിയായി പോകും.തീർച്ച.

 


വാർത്തകൾ

Sign up for Newsletter



top