Published:04 October 2018
കടുത്ത നിറങ്ങൾക്ക് ഫാഷൻ ലോകത്തു വലിയ സ്ഥാനമൊന്നുമില്ലെന്നു പറഞ്ഞു തള്ളിക്കളയാൻ വരട്ടെ. വലിയ ഒരിടവേളയ്ക്കു ശേഷം ഫാഷൻ ലോകം ഈ നിറങ്ങളെ നെഞ്ചോടു ചേർക്കുകയാണ്. വിവാഹ വേദികളും ഫാഷൻ ഷോകളുമെല്ലാം വർണപ്പകിട്ടേറിയതാക്കാൻ ഈ നിറങ്ങൾക്കാകുന്നു.
ചുരിദാറിലും സാരിയിലും മാത്രമല്ലേ ഇതുണ്ടാവൂ എന്നു കരുതാൻ വരട്ടെ. കറുപ്പിനെയും വെളുപ്പിനേയും പുറത്താക്കി, ജാക്കറ്റിലും പാന്റിലും കോട്ടിലുമെല്ലാം ""മഴവില്ലഴക്'' ഇടം പിടിച്ചു കഴിഞ്ഞു.
ബോളിവുഡിലെ പ്രിയ താരങ്ങളായ സോനം കപൂർ, ശിൽപാ ഷെട്ടി, കരീനാ കപൂർ, ആലിയാ ഭട്ട്, പരിനീതി, ഡിയാന തുടങ്ങിയവരെല്ലാം തന്നെ ഈ പുത്തൻ ട്രെൻഡിനൊപ്പം നീങ്ങിത്തുടങ്ങിയിരിക്കുന്നു.