ISL-2018-219
15
December 2018 - 10:15 am IST
Flash News
Archives

National

സ്‌പീക്കറുടെ കസേരയിൽ യുവാവ്: അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ

Published:04 April 2018

സഭയിൽ സ്‌പീക്കറുടെ ഇരിപ്പിടത്തിൽ യുവാവ് ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. നിയമസഭാ സമ്മേളനം ഇല്ലാതിരുന്ന സമയത്ത് യുവാവ് ആരും കാണാതെ അകത്ത് കടക്കുകയായിരുന്നു. ഇയാൾക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നതായാണ് വിവരം.

അഹമ്മദാബാദ്: സ്പീക്കറുടെ കസേരയിൽ യുവാവ് ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. ഗുജറാത്ത് നിയമസഭയിലാണ് സംഭവം. ചിത്രം പുറത്തുവന്നതോടെ സ്‌പീക്കർ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


 

സഭയിൽ സ്‌പീക്കറുടെ ഇരിപ്പിടത്തിൽ യുവാവ് ഇരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നത്. നിയമസഭാ സമ്മേളനം ഇല്ലാതിരുന്ന സമയത്ത് യുവാവ് ആരും കാണാതെ അകത്ത് കടക്കുകയായിരുന്നു. ഇയാൾക്കൊപ്പം സുഹൃത്തും ഉണ്ടായിരുന്നതായാണ് വിവരം. സുഹൃത്താണ് ചിത്രം പകർത്തിയതെന്നാണ് വിവരം. യുവാവ് സ്‌പീക്കറുടെ കസേരയിലും എംഎൽഎയുടെ കസേരയിലും ഇരിക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. നിയമസഭയ്ക്കുളളിൽനിന്നും പകർത്തിയ സെൽഫിയും ഇക്കൂട്ടത്തിലുണ്ട്. 


 മാർച്ച് 28 ന് ബജറ്റ് സമ്മേളനം അവസാനിച്ചശേഷമാണ് യുവാവ് നിയമസഭയിൽ കയറി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്‌പീക്കർ രാജേന്ദ്ര ത്രിവേദി ഉത്തരവിട്ടതായി അസംബ്ലി സെക്രട്ടറി ഡി.എം.പട്ടേൽ പറഞ്ഞു. സ്‌പീക്കർക്ക് അല്ലാതെ മറ്റാർക്കും കസേരയിൽ ഇരിക്കാൻ അനുവാദം ഇല്ല. നിയമസഭയുടെ പ്രധാന കവാടത്തിലൂടെ എംഎൽഎമാർക്കും ഉദ്യോഗസ്ഥർക്കും മാത്രമേ കടക്കാൻ അനുവാദമുളളൂ. ഇത് സുരക്ഷാ വീഴ്ചയാണ്. യുവാവ് നിയമസഭയ്ക്ക് അകത്ത് കടന്ന് ചിത്രങ്ങൾ പകർത്തിയത് എങ്ങനെയെന്ന് കണ്ടെത്താൻ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പട്ടേൽ പറഞ്ഞു. 

 

 


വാർത്തകൾ

Sign up for Newsletter



top