Subpage Banner
Subpage Banner
21
September 2018 - 9:49 am IST

National

രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അമിത് ഷാ

Published:04 April 2018

രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അമിത് ഷാ രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.കര്‍ണാടകയിലെ ശിവയോഗി മന്ദിരം സന്ദര്‍ശിക്കുകയായിരുന്നു അദേഹം

രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അമിത് ഷാ രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ.കര്‍ണാടകയിലെ ശിവയോഗി മന്ദിരം സന്ദര്‍ശിക്കുകയായിരുന്നു അദേഹം. താന്‍ ഇവിടെ എത്തിയത് രാഷ്ട്രീയക്കാരനായല്ല. ഒരിക്കിലും രാഷ്ട്രീയത്തിനായി മതത്തെ ഉപയോഗിക്കാന്‍ പാടില്ല.താന്‍ ഇവിടെ വന്നത് അനുഗ്രഹത്തിനായിട്ടാണ്.വീരശൈവ സന്ന്യാസിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദേഹം.

വീരശൈവ ലിംഗായത്ത് സമുദായങ്ങളുടെ വിഭജനം അനുവദിക്കില്ല.ബാഗല്‍കോട്ടയിലെത്തിയ അദേഹം 100 സന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി.ലിംഗായത്തുകള്‍ക്ക് പ്രത്യേക പദവി നല്‍കി വിഭജിക്കുകയെന്നത് കോണ്‍ഗ്രസ് ഗൂഢാലോചനയാണ്. ഈ കുറ്റത്തില്‍ ഒഴിഞ്ഞുമാറാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. നേരത്തെ ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കാനുള്ള തീരുമാനം കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേന്ദ്രത്തിന് വിട്ടിരുന്നു.


വാർത്തകൾ

Sign up for Newsletter



top