ISL-2018-219
16
December 2018 - 2:31 am IST
Flash News
Archives

Wellness

depression-free

വിഷാദത്തെ ചെറുക്കാൻ കഴിയുന്ന വീരന്മാർ

Published:06 October 2018

നമ്മൾ‌ സ്ഥിരം കഴിയ്ക്കുന്ന ഭക്ഷണങ്ങളിൽ പലതിനും വിഷാദ രോഗത്തെ പടിക്കു പുറത്തു നിർത്താൻ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ കണ്ടെത്തൽ.

വിഷാദം മാറ്റാൻ കഴിയുന്ന ഭക്ഷണങ്ങളോ? അത്ഭുതപ്പെടേണ്ട. നമ്മൾ‌ സ്ഥിരം കഴിയ്ക്കുന്ന ഭക്ഷണങ്ങളിൽ പലതിനും വിഷാദ രോഗത്തെ പടിക്കു പുറത്തു നിർത്താൻ കഴിയുമെന്നാണ് ശാസ്ത്ര ലോകത്തിന്‍റെ കണ്ടെത്തൽ. ചോക്ലേറ്റ്, കട്ടത്തൈര്, എന്നിവയടങ്ങുന്നതാണ് മനസിനെ സന്തുഷ്ടമാക്കാൻ പോന്ന സൂപ്പർ സ്റ്റാർ ഭക്ഷണങ്ങൾ. ഇവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ തലച്ചോറിനു ഉന്മേഷം പകരാൻ പോന്നവയാണ്. അത്തരം ഭക്ഷണങ്ങളുടെ ലിസ്റ്റിലൂടെയൊന്നു കണ്ണോടിക്കാം.
ചോക്ലേറ്റ്


 

പെൺകുട്ടികളുടെ ഇഷ്ട ഭക്ഷണമാണ് ചോക്ലേറ്റെന്നതിൽ തർക്കമില്ല. ഒന്നോ രണ്ടോ കഷ്ണം ചോക്ലേറ്റ് കഴിക്കുമ്പോൾത്തന്നെ മനസിനു വല്ലാത്ത സന്തോഷം ലഭിക്കാറില്ലേ? ഇതിനു കാരണം ചോക്ലേറ്റിലടങ്ങിയിട്ടുള്ള തിയോബ്രോമിൻ, തയ്റോസിൻ, ട്രിപ്റ്റോഫാൻ തുടങ്ങിയ രാസവസ്തുക്കളാണ്. നാഷണൽ സെന്‍റർ ഫോർ ബയോടെക്നോളജി ഇൻഫോർമേഷന്‍റെ പഠനമനുസരിച്ച് ചോക്ലേറ്റിനു മൂഡുമാറ്റാനുള്ള കഴിവുണ്ട്. എന്നാ പിന്നെ കുറച്ച് ചോക്ലേറ്റ് തിന്നുകളയാമെന്നു പറയുന്നവരോട്-  അധികമായാൽ അമൃതും വിഷം. 

ഏത്തപ്പഴം


 ഏത്തപ്പഴത്തിന്‍റെ പോഷക ഗുണങ്ങളെപ്പറ്റി നമുക്കെല്ലാം നന്നായി അറിയാം. എന്നാൽ വിഷാദത്തെ അകറ്റാനും ഏത്തപ്പഴത്തിനു കഴിയുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ശരീരത്തെ ശാന്തമാക്കാനും ഏത്തപ്പഴത്തിലടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാനു കഴിയും. തലച്ചോറിന്‍റെ പ്രവർത്തനത്തെ ഏകോപിപ്പിക്കാൻ കൂടി കഴിയുന്നതോടെ മനസിലെ പ്രശ്നങ്ങളെ അകറ്റാൻ ഏത്തപ്പഴം പൂർണ സജ്ജം. 

കട്ടത്തൈര്


 

പ്രതിരോധ സംവിധാനത്തേയും വയറിന്‍റെ അസ്വസ്ഥതകളെയും മാറ്റാൻ കഴിയുന്ന ഭക്ഷണമായി പേരെടുത്ത ഒന്നാണ് തൈര്. എന്നാൽ മൂഡ് മാറ്റുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളെ ഉത്തേജിപ്പിക്കുവാനും ഇവയ്ക്കാകുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. 

ഗ്രീൻ ടീ


 

ക്ഷീണമകറ്റി ഉണർവ് പ്രദാനം ചെയ്യാൻ കഴിയുന്ന പാനീയമാണ് ഗ്രീൻ ടീ. മനസു തളരുന്നപോലെ അനുഭവപ്പെടുന്ന സമയത്ത് ഒരു കവിൾ ഗ്രീൻ ടീ കുടിച്ചാൽ പിന്നെ ക്ഷീണമൊക്കെ പമ്പ കടക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ പക്ഷം. ഇതിലടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ തലച്ചോറിന്‍റെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു. 

പരിപ്പ്


 

ഭക്ഷണത്തിൽ ദിവസവും പരിപ്പ് ഉൾപ്പെടുത്തുന്നത് ശരീരത്തിലെ സെറോടോണിന്‍റെ അളവു കൂട്ടാൻ സഹായിക്കും. മനസിനു സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്നതിൽ പ്രധാനപ്പെട്ട ഒന്നാണ് സെറോടോണിന്‍. ദൈനം ദിന പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജം ലഭ്യമാക്കാൻ ധാരാളം ഇരുമ്പടങ്ങിയിട്ടുള്ള ഈ ഭക്ഷണത്തിനു കഴിയും. 

എന്നാപിന്നെ ഈ ഭക്ഷണങ്ങളൊക്കെ ഇപ്പോൾ തന്നെ ട്രൈ ചെയ്തോളൂ. മനസിനെ അലട്ടുന്ന പ്രശ്നങ്ങൾക്കെല്ലാം ഭക്ഷണത്തിലൂടെ നമുക്ക് പരിഹാരം കാണാം.


വാർത്തകൾ

Sign up for Newsletter



top