Subpage Banner
Subpage Banner
21
September 2018 - 9:48 am IST

National

ദേശീയ അണ്ടർ 23 വനിത ട്വന്‍റി-20 കീരിടം സ്വന്തമാക്കി കേരളം

Published:04 April 2018

തുടർച്ചയായ എട്ട് ജയങ്ങളോടെയാണ് കേരളം ഫൈനലിലേക്കെത്തുന്നത്. ദേശീയ തലത്തിൽ കേരളത്തിന്‍റെ വനിതാ ടീം നേടുന്ന ആദ്യ കിരീടമാണിത്. സ്കോർ മഹാരാഷ്‌ട്ര- 114/4, കേരളം-115/5

മുംബൈ: ദേശീയ അണ്ടർ 23 വനിത ട്വന്‍റി-20 ചാംപ്യൻഷിപ്പിൽ കേരളത്തിന് കിരീടം. മഹാരാഷ്ട്രയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് കേരളം കിരീടം ചൂടിയത്. ദേശീയ തലത്തിൽ കേരള വനിത ടീമിന്‍റെ ആദ്യ കിരീട നേട്ടമാണിത്.


 ഫൈനലിൽ ആദ്യ ബാറ്റ് ചെയ്ത ആതിഥേരയരായ മഹാരാഷ്‌ട്ര നിശ്ചിത ഓവറിൽ നാലു വിക്കറ്റിന് 114 റൺസ് നേടി. കേരളത്തിന്‍റെ താരങ്ങളുടെ ബൗളിങ്ങ് മികവാണ് മഹാരാഷ്‌ട്രയ്ക്ക് ചെറിയ സ്കോർ നേടാൻ ഇടയാക്കിയത്. മറുപടി ബാറ്റിനിറങ്ങിയ കേരളം 12 ഓവറിൽ 50 റൺസിന് നാലു വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയുടെ വക്കിലായിരുന്നു. പിന്നീട് അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന അക്ഷയ-സജ്ന കൂട്ടുക്കെട്ടാണ് കേരളത്തെ വിജയത്തിലേക്കെത്തിച്ചത്. ഗ്രൂപ്പ് ഘട്ടം മുതൽ തോൽവി അറിയാതെയായിരുന്നു കേരളത്തിന്‍റെ വനിതകളുടെ മുന്നേറ്റം. തുടർച്ചയായ എട്ട് ജയങ്ങളോടെയാണ് കേരളം ഫൈനലിലേക്കെത്തുന്നത്. ദേശീയ തലത്തിൽ കേരളത്തിന്‍റെ വനിതാ ടീം നേടുന്ന ആദ്യ കിരീടമാണിത്. സ്കോർ മഹാരാഷ്‌ട്ര- 114/4, കേരളം-115/5. 


വാർത്തകൾ

Sign up for Newsletter



top