Flash News
Archives

Bollywood

ക്യാൻസറാണ്... ഇനി ജീവിതത്തിൽ രണ്ട് ആഗ്രഹങ്ങൾ മാത്രമെന്നും കെആർകെ

Published:04 April 2018

എം.ടി. വാസൂദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ മോഹന്‍ലാലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് കെആർകെ മലയാളികൾക്കിടയിൽ പ്രശസ്തനാകുന്നത്. ഛോട്ടാ ഭീം എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തോടാണ് മോഹൻലാലിനെ കെആർകെ ഉപമിച്ചത്. ഈ ഛോട്ടാ ഭീമാണോ ഭീമനാകുന്നതെന്നു ചിത്രസഹിതമാണ് കെആർകെ പരിഹസിച്ചത്. അതോടെ മലയാളികൾ കൂട്ടത്തോടെയാണ് ട്വിറ്ററിൽ ഇയാളെ അസഭ്യം വിളിച്ചത്

മുംബൈ: കെആർകെ... ഈ മൂന്നക്ഷരം കണ്ടാൽ മറ്റാരെക്കാളും വേഗത്തിൽ മലയാളികൾ തിരിച്ചറിയും. ആ അക്ഷരങ്ങൾക്ക് പിന്നിലെ വ്യക്തിയെ. മലയാളത്തിന്‍റെ സ്വന്തം ലാലേട്ടനെ പരിഹസിച്ച് വാർത്തകളിൽ ഇടംപിടിച്ചയളാണ് കെആർകെ എന്ന കമാൽ റഷീദ് ഖാൻ. സൂപ്പർസ്റ്റാറുകളെ വിമർശിച്ച് വിവാദങ്ങൾ സൃഷ്ടിക്കുക, അതിലൂടെ പ്രശസ്തനാകുകയും ചെയ്യുന്ന സ്വയം പ്രഖ്യാപിത ചലച്ചിത്രനിരൂപകൻ കെആർകെ വീണ്ടും വാർത്തകളിൽ നിറയുകയാണ്. തനിക്ക് ക്യാൻസർ ആണെന്നണ് കെആർകെയുടെ വെളിപ്പെടുത്തൽ. മരിക്കും മുൻപ് പൂർത്തിയാക്കേണ്ട -- ആഗ്രഹങ്ങളെക്കുറിച്ച് കെആർകെ മനസുതുറക്കുന്നുണ്ട്.


  വയറില്‍ ക്യാന്‍സര്‍ ആണെന്നും ഇപ്പോള്‍ മൂന്നാം ഘട്ടത്തില്‍ എത്തിയിരിക്കുകയാണെന്നുമാണ് തന്‍റെ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടായ KRKBOXOFFICEല്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പിലൂടെ കെ ആര്‍ കെ അറിയിക്കുന്നത്. "എനിക്ക് സ്റ്റൊമക് ക്യാൻസർ ആണെന്നും മൂന്നാമത്തെ സ്റ്റേജിലാണെന്നും സ്ഥിരീകരിച്ചു. ഒന്നോ രണ്ടോ വർഷം കൂടിയേ ഞാൻ ജിവിച്ചിരിക്കൂ. എന്നെ ആശ്വിസിപ്പിച്ചു കൊണ്ടുളള കോളുകളെ ഞാൻ പ്രോത്സാഹിപ്പിക്കുന്നില്ല. ആരുടെയും സിമ്പതിക്കായി ഞാൻ ഇതുവരെ നിന്നിട്ടില്ല. ഇതിനു മുൻപ് എന്നെ വിമർശിക്കുകയും വെറുക്കുകയും സ്നേഹിക്കുകയും ചെയ്തതുപോലെ ഇനിയും ചെയ്യുക. എന്നെയൊരു സാധാരണക്കാരനെ പോലെ കരുതുക. എന്‍റെ 2 ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തതിലേ എനിക്ക് വിഷമമുളളൂ.


1. ഒരു എ ഗ്രേഡ് സിനിമ നിർമിക്കുക. 
2. ഒരു സിനിമയിൽ അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുക അല്ലെങ്കിൽ അദ്ദേഹം അഭിനയിക്കുന്ന ഒരു സിനിമ നിർമ്മിക്കുക. പക്ഷേ ഈ 2 ആഗ്രഹങ്ങളും എന്‍റെ മരണത്തോടൊപ്പം എന്നെന്നേക്കുമായി മരിക്കും. ഇനിയുളള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്." ഇങ്ങനെ അവസാനിക്കുന്നു കെആർകെയുടെ പ്രസ്താവന.


 എം.ടി. വാസൂദേവൻ നായരുടെ രണ്ടാമൂഴം സിനിമയാകുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതിനു പിന്നാലെ മോഹന്‍ലാലിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചാണ് കെആർകെ മലയാളികൾക്കിടയിൽ പ്രശസ്തനാകുന്നത്. ഛോട്ടാ ഭീം എന്ന കാര്‍ട്ടൂണ്‍ കഥാപാത്രത്തോടാണ് മോഹൻലാലിനെ കെആർകെ ഉപമിച്ചത്. ഈ ഛോട്ടാ ഭീമാണോ ഭീമനാകുന്നതെന്നു ചിത്രസഹിതമാണ് കെആർകെ പരിഹസിച്ചത്. അതോടെ മലയാളികൾ കൂട്ടത്തോടെയാണ് ട്വിറ്ററിൽ ഇയാളെ അസഭ്യം വിളിച്ചത്. 


 എന്നാൽ മോഹൻലാലിനെ പരിഹസിക്കും മുൻപേ ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ക്കും അവരുടെ സിനിമകള്‍ക്കുമെതിരേ പരിഹാസവും വിമര്‍ശനവും നടത്തി ഹിന്ദി സിനിമാലോകത്തും അവിടുത്തെ പ്രേക്ഷകര്‍ക്കിടയിലും കെആര്‍കെ എന്ന പേര് പരിചിതമായിരുന്നു. ആമീര്‍ ഖാന്‍റെ സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രത്തിന്‍റെ ക്ലൈമാക്‌സ് പുറത്തുവിട്ടെന്ന പരാതിയെ തുടര്‍ന്ന് കെആര്‍കെയുടെ ഔദ്യോഗിക അക്കൗണ്ട് കഴിഞവര്‍ഷം ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Tags :

krk
cancer

വാർത്തകൾ

Sign up for Newslettertop