ISL-2018-219
16
December 2018 - 2:01 am IST
Flash News
Archives

Travel

ksrtc-one-day-trip-to-sholayar

കെഎസ്ആർടിസിയുടെ കൂട്ടുപിടിച്ചൊരു ഷോളയാർ ദൃശ്യാനുഭവം

Published:07 October 2018

ചാ​​ല​​ക്കു​​ടി- മ​​ല​​ക്ക​​പ്പാ​​റ റൂ​​ട്ടി​​ല്‍ കെ​​എ​​സ്ആ​​ർ​​ടി​​സി  ബ​​സി​​ല്‍ മ​​ല​​ക്ക​​പ്പാ​​റ വ​​രെ പോ​​യാ​​ല്‍ വ​​ണ്‍ ഡേ ​​ട്രി​​പ്പ് പോ​​ലെ ആ​​സ്വ​​ദി​​ക്കാം.​

രാ​​വി​​ലെ 7.50ന് ​​ചാ​​ല​​ക്കു​​ടി കെ​​എ​​സ്ആ​​ർ​​ടി​​സി ഡി​​പ്പോ​​യി​​ല്‍ നി​​ന്നാ​​രം​​ഭി​​ച്ച് 8.10ന് ​​പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡി​​ല്‍ നി​​ന്നാ​​ണ് യാ​​ത്ര.​

ചാ​​ല​​ക്കു​​ടി: അ​​തി​​ര​​പ്പി​​ള്ളി വ​​ന​​മേ​​ഖ​​ല​​യി​​ലെ കാ​​ന​​ന ഭം​​ഗി​​യാ​​സ്വ​​ദി​​ച്ചൊ​​രു യാ​​ത്ര. വെ​​റും 80 രൂ​​പ​​യ്ക്ക്.​ കെ​എ​സ്ആ​ർ​ടി​സി​യാ​ണു സ​ഞ്ചാ​രി​ക​ൾ​ക്കാ​യി അ​പൂ​ർ​വാ​നു​ഭ​വം സ​മ്മാ​നി​ക്കു​ന്ന​ത്. ചാ​​ല​​ക്കു​​ടി- മ​​ല​​ക്ക​​പ്പാ​​റ റൂ​​ട്ടി​​ല്‍ കെ​​എ​​സ്ആ​​ർ​​ടി​​സി  ബ​​സി​​ല്‍ മ​​ല​​ക്ക​​പ്പാ​​റ വ​​രെ പോ​​യാ​​ല്‍ വ​​ണ്‍ ഡേ ​​ട്രി​​പ്പ് പോ​​ലെ ആ​​സ്വ​​ദി​​ക്കാം.​

രാ​​വി​​ലെ 7.50ന് ​​ചാ​​ല​​ക്കു​​ടി കെ​​എ​​സ്ആ​​ർ​​ടി​​സി ഡി​​പ്പോ​​യി​​ല്‍ നി​​ന്നാ​​രം​​ഭി​​ച്ച് 8.10ന് ​​പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡി​​ല്‍ നി​​ന്നാ​​ണ് യാ​​ത്ര.​ കാ​​ഞ്ഞി​​ര​​പ്പി​​ള്ളി​​യി​​ലെ വാ​​ട്ട​​ര്‍ തീം ​​പാ​​ര്‍ ക്ക്,​ ​തു​മ്പൂ​​ര്‍ മു​​ഴി ഡാം ​എ​ന്നി​വ​യും അ​​തി​​ര​​പ്പി​​ള്ളി വെ​​റ്റി​​ല​​പ്പാ​​റ​​യി​​ലെ വാ​​ട്ട​​ര്‍ തീം ​​പാ​​ര്‍ക്കും കാ​ണാം. ബ​സി​ന്‍റെ വ​​ല​​തു വ​​ശ​​ത്തെ സൈ​ഡ് സീ​റ്റ് ല​ഭി​ച്ചാ​ൽ അ​​തി​​ര​​പ്പി​​ള്ളി വെ​​ള്ള​​ച്ചാ​​ട്ടം മ​​നോ​​ഹ​​ര​​മാ​​യി കാ​​ണു​​വാ​​ന്‍ ക​​ഴി​​യും.​

അ​​തി​​ര​​പ്പി​​ള്ളി ക​​ഴി​​ഞ്ഞാ​​ല്‍ നി​​ബി​​ഡ വ​​ന​​മാ​​ണ് റോ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​വും. ​മ​​ഴ​​ക്കാ​​ല​​മാ​​ണെ​​ങ്കി​​ല്‍ ചാ​​ര്‍പ്പ ​വെ​​ള്ള​​ച്ചാ​​ട്ട​ത്തി​ൽ നി​ന്നു​ള്ള വെ​ള്ള​ത്തു​ള്ളി​ക​ൾ നി​ങ്ങ​ളു​ടെ ദേ​ഹ​ത്തും വീ​ഴാം. കു​​റ​​ച്ച് കൂ​​ടി പോ​​യാ​​ല്‍ വാ​​ഴ​​ച്ചാ​​ല്‍ വെ​​ള്ള​​ച്ചാ​​ട്ടം. പി​ന്നെ പെ​​രി​​ങ്ങ​​ല്‍ക്കു​ത്ത് ഡാം.​ ​അ​​തി​​ന് ശേ​​ഷം പു​​ളി​​യി​​ല​​പ്പാ​​റ. ചെ​​റി​​യ വി​​ശ്ര​​മം.​ അ​​വി​​ടെ നി​​ന്ന് ഷോ​​ള​​യാ​​ര്‍ പ​​വ്വ​​ര്‍ ഹൗ​​സ് വ​​രെ പോ​​യി ബ​​സ് തി​​രി​​ച്ച് വീ​​ണ്ടും മെ​​യി​​ന്‍ റോ​​ഡി​​ല്‍ പ്ര​​വേ​​ശി​​ച്ച് കാ​​ന​​ന ഭം​​ഗി​​യാ​​സ്വ​​ദി​​ച്ച് 11.45 ഓ​​ടെ മ​​ല​​ക്ക​​പ്പാ​​റി​​യി​​ല്‍ എ​​ത്തും.​

അ​​വി​​ടെ നി​​ന്ന് ഓ​​ട്ടൊ​റി​ക്ഷ വി​ളി​ച്ചാ​ൽ ഷോ​​ള​​യാ​​ര്‍ ഡാം ​കാ​​ണാം. നാ​​ല​​ര​​യോ​​ടെ തി​​രി​​ച്ച് മ​​ല​​ക്ക​​പ്പാ​​റ​​യി​​ല്‍ നി​​ന്ന് കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സ് എ​​ത്തും. അ​​ഞ്ചി​നു തി​​രി​​ച്ച് ചാ​​ല​​ക്കു​​ടി​​യി​​ലേ​​ക്ക്, ഇ​​രു​​ട്ട് വീ​​ണ് തു​​ട​​ങ്ങി​​യാ​​ല്‍ മാ​​ന്‍, ആ​​ന കാ​​ട്ട് പോ​​ത്ത് തു​​ട​​ങ്ങി​​യ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളെ​യും മ​​റ്റും ചി​​ല പ്പോ​​ള്‍ അ​​ടു​​ത്ത് കാ​​ണാ​​ന്‍ ക​​ഴി​​യും.  8.40ന് ​​ചാ​​ല​​ക്കു​​ടി​​യി​​ലെ​​ത്തും. 

ചാ​​ല​​ക്കു​​ടി​​യി​​ല്‍ നി​​ന്ന് മ​​ല​​ക്ക​​പ്പാ​​റി​​യി​​ലേ​​ക്ക് ബ​​സ് പു​​റ​​പ്പെ​​ടു​​ന്ന സ​​മ​​യ​​ങ്ങ​​ള്‍: രാ​​വി​​ലെ 7.50. .ഉ​​ച്ച​​യ്ക്ക് 12.30, വൈ​കി​ട്ട് 4.30.

മ​​ല​​ക്ക​​പ്പാ​​റ​​യി​​ല്‍ നി​​ന്ന് രാ​​വി​​ലെ 7.15, ഉ​​ച്ച​​യ്ക്ക് 12.25, വൈ​​കി​​ട്ട്  അ​​ഞ്ച്. 


വാർത്തകൾ

Sign up for Newsletter



top