ISL-2018-219
16
December 2018 - 3:00 am IST
Flash News
Archives

Special

violin-viral

ഒരു കൈ ഇല്ലെങ്കിലെന്താ.. വയലിൻ തന്ത്രികൾ മീട്ടി വിസ്‌മയിപ്പിക്കുകയാണിവൾ

Published:09 October 2018

ഇടതു കൈ മാത്രമേ ഈ പെൺകുട്ടിക്കുള്ളൂ. വലതുകൈ പൂർണമായും ഇല്ല. വൈപ്പു കൈ ഉപയോഗിക്കുന്നുണ്ട്. എന്നാൽ വയലിൻ വായിക്കുമ്പോൾ അതു ഊരിമാറ്റിവച്ചിരിക്കുന്നത് ഈ വിഡിയോയിൽ കാണാം.

പരിമിതികളെ വയലിൻ തന്ത്രികൾ മീട്ടി തോൽപ്പിക്കുകയാണ് ഈ പെൺകുട്ടി. ഒരു കൈയില്ല ഇവൾക്ക്. പക്ഷേ ഒറ്റ കൈ കൊണ്ട് ഇവൾ വയലിൻ വായിക്കുന്നത് കേട്ടാൽ ആരും അമ്പരന്നിരുന്നു പോകും. അത്രയേറെ സുന്ദരമായി ഒറ്റ കൈ ഉപയോഗിച്ച് വയലിൻ വായിക്കുന്ന പെൺകുട്ടിയുടെ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.

ഇടതു കൈ മാത്രമേ ഈ പെൺകുട്ടിക്കുള്ളൂ. വലതുകൈ പൂർണമായും ഇല്ല. വൈപ്പു കൈ ഉപയോഗിക്കുന്നുണ്ട്. എന്നാൽ വയലിൻ വായിക്കുമ്പോൾ അതു ഊരിമാറ്റിവച്ചിരിക്കുന്നത് ഈ വിഡിയോയിൽ കാണാം. ഇടതുകൈയിൽ വയലിൻ ചേർത്തുപിടിച്ചു കൊണ്ട് വലതുകൈയുടെ തോളിനോട് ചേർത്തു പിടിപ്പിച്ചിരിക്കുന്ന ഒരു ഉപകരണത്തിൽ വയലിൻ ബോ ഘടിപ്പിച്ചിരിക്കുന്നു. അവൾ തന്നെ ശരീരം മെല്ലെ അനക്കി ബോ ചലിപ്പിച്ച് വയലിനിൽ സുന്ദര ഈണങ്ങൾ മീട്ടുകയാണ്.

പരിമിതികളെയോർത്ത് സങ്കടപ്പെടുന്നവർ ഈ പെൺകുട്ടിയുടെ മനോഹരമായ വയലിൻ വായന കണ്ടാൽ ഏതു നൊമ്പരവും മറന്നേക്കും. 

വിഡിയോ കാണാം:

 

 


വാർത്തകൾ

Sign up for Newsletter



top