ISL-2018-219
16
February 2019 - 11:39 pm IST
Flash News
Archives

Kollywood

nayantara

മായയ്ക്കും ഡോറയ്ക്കും ശേഷം ഭയപ്പെടുത്താൻ നയൻസ്

Published:09 October 2018

കോളിവുഡിൽ തരംഗം സൃഷ്ടിച്ച മായയ്ക്കു ശേഷം ഇതാദ്യമായാണ് താരം ഇരട്ട വേഷത്തിലെത്തുന്നത്. ഒരു ഹൊറർ ത്രില്ലറായാണ് ചിത്രമൊരുക്കുന്നതെന്നാണ് സൂചന.  ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 

മായ, ഡോറാ തുടങ്ങിയ ഹോറർ ചിത്രങ്ങൾക്കു ശേഷം വീണ്ടും പ്രേക്ഷകരെ ഭയപ്പെടുത്താനൊരുങ്ങുകയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഐറ എന്നു പേരിട്ടിരിക്കുന്ന സർജുൻ ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് ന‍യൻതാരയെത്തുന്നത്. കോളിവുഡിൽ തരംഗം സൃഷ്ടിച്ച മായയ്ക്കു ശേഷം ഇതാദ്യമായാണ് താരം ഇരട്ട വേഷത്തിലെത്തുന്നത്. ഒരു ഹൊറർ ത്രില്ലറായാണ് ചിത്രമൊരുക്കുന്നതെന്നാണ് സൂചന.  ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 

സുദർശൻ ശ്രീനിവാസൻ, സുന്ദരമൂർത്തി കെ.എസ്, പ്രിയങ്കാ രവീന്ദ്രൻ, കാർത്തിക് ജോഗേഷ്. ശിവ ശങ്കർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഇമയ്ക നൊടികൾ എന്ന ചിത്രമാണ് നയൻസിന്‍റേതായി അവസാനമിറങ്ങിയ ചിത്രം. 

അജിത് നായകനാകുന്ന വിശ്വാസം, ചിരംജീവിയുടെ സേ രാ നരസിംഹ റെഡി, നിവിൻ പോളിയുടെ ലൗവ് ആക്ഷൻ ഡ്രാമാ , കോട്ടയം കുർബ്ബാന തുടങ്ങി നിരവധി ചിത്രങ്ങളാണ് നയൻസിന്‍റേതായി റിലീസിന് തയാറെടുക്കുന്നത്.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top