ISL-2018-219
16
December 2018 - 2:41 am IST
Flash News
Archives

Football

uefa-europa-football-league-2018

ആ​ടി​യു​ല​യു​ന്ന ആ​തി​കേ​യ​ർ

Published:09 October 2018

ഇം​ഗ്ല​ണ്ടി​ലാ​ക​ട്ടെ ഒ​രു കാ​ല​ത്ത് മൈ​താ​ന​ങ്ങ​ളെ അ​ട​ക്കി​വാ​ണ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​ന്‍റെ പ​ത​ന​ക​ഥ തു​ട​രു​ന്നു. യൂ​റോ​പ്യ​ൻ ലീ​ഗി​ലെ മാ​ച്ച് ഡേ​ക​ൾ ര​ണ്ട​ക്ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ പ്ര​മു​ഖ ടീ​മു​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ലേ​ക്കൊ​രു എ​ത്തി​നോ​ട്ടം

യൂ​റോ​പ്യ​ൻ ഫു​ട്ബോ​ൾ ലീ​ഗു​ക​ളു​ടെ പ്രാ​ഥ​മി​ക റൗ​ണ്ട് പു​രോ​ഗ​മി​ക്കു​മ്പോ​ൾ വീ​ശു​ന്ന​ത് മാ​റ്റ​ത്തി​ന്‍റെ കാ​റ്റ്. സ്പെ​യ്നി​ൽ ശ​ക്ത​രി​ൽ ശ​ക്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡി​നും ബാ​ഴ്സ​ലോ​ണ​യ്ക്കും പു​തി​യ തി​രി​ച്ച​റി​വു​ക​ളു​ടെ‌​യും തി​ക്താ​നു​ഭ​വ​ങ്ങ​ളു​ടെ​യും കാ​ലം. ജ​ർ​മ​നി​യി​ൽ ചാം​പ്യ​ൻ ടീം ​ബ​യേ​ൺ മ്യൂ​ണി​ച്ചി​നെ കാ​ത്തി​രു​ന്ന​തും അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി. ഇം​ഗ്ല​ണ്ടി​ലാ​ക​ട്ടെ ഒ​രു കാ​ല​ത്ത് മൈ​താ​ന​ങ്ങ​ളെ അ​ട​ക്കി​വാ​ണ മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​ന്‍റെ പ​ത​ന​ക​ഥ തു​ട​രു​ന്നു. യൂ​റോ​പ്യ​ൻ ലീ​ഗി​ലെ മാ​ച്ച് ഡേ​ക​ൾ ര​ണ്ട​ക്ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ പ്ര​മു​ഖ ടീ​മു​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ലേ​ക്കൊ​രു എ​ത്തി​നോ​ട്ടം. 

സിആർ ഇല്ലാതെ റ​യ​ൽ 

വി​ഖ്യാ​ത പ​രി​ശീ​ല​ക​ൻ സി​ന​ദി​ൻ സി​ദാ​ന്‍റെ​യും സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടേ​യും മ​ട​ക്കം റ​യ​ൽ മാ​ഡ്രി​ഡി​നെ ഏ​റെ ബാ​ധി​ച്ചെ​ന്ന് ആ​രും സ​മ്മ​തി​ക്കും. ചാം​പ്യ​ൻ​സ് ലീ​ഗി​ൽ ഹാ​ട്രി​ക്ക് കി​രീ​ട​ത്തി​ന്‍റെ പെ​രു​മ തീ​ർ​ത്ത റ​യ​ൽ ഇ​ക്കു​റി ല​ക്ഷ്യ​ബോ​ധ​മി​ല്ലാ​തെ അ​ല​യു​ക​യാ​ണ്. പു​തി​യ കോ​ച്ച് ജൂ​ല​ൻ ലോ​പ്റ്റ​ഗു​യി​ക്ക് കീ​ഴി​ൽ ലാ ​ലീ​ഗ​യി​ൽ തു​ട​ക്ക​ത്തി​ൽ റ​യ​ൽ മി​ന്നി​ക്ക​ളി​ച്ചു. ക​രീം ബെ​ൻ​സേ​മ​യും ഗാ​രെ​ത് ബെ​യ്‌​ലു​മൊ​ക്കെ സ്കോ​റി​ങ് പാ​ട​വം കാ​ട്ടി​യ​പ്പോ​ൾ ക്രി​സ്റ്റ്യാ​നോ​യു​ടെ അ​ഭാ​വം പ്ര​ശ്ന​മാ​കി​ല്ലെ​ന്നു തോ​ന്നി. പ​ക്ഷേ, പി​ന്നീ​ട​ങ്ങോ​ട്ട് ക​ളി മാ​റി. മാ​ഴ്സ​ലോ​യും ഇ​സ്കോ​യും ഡാ​നി ക​ർ​വാ​ജ​ലും പ​രു​ക്കി​ന്‍റെ പി​ട​യി​ലാ​യി. ബെ​യ്‌​ലും ലൂ​ക്ക മോ​ഡ്രി​ച്ചും  പ്ര​തീ​ക്ഷി​ച്ച​ത്ര തി​ള​ങ്ങി​യു​മി​ല്ല. പൂ​ർ​ണ കാ​യി​ക​ക്ഷ​മ​ത​യു​ടെ അ​ഭാ​വ​വും റ​യ​ലി​ന്‍റെ പ​ല താ​ര​ങ്ങ​ൾ​ക്കു​മു​ണ്ട്. തു​ട​ർ​ച്ച​യാ​യ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ള​ടി​ക്കാ​തെ റ​യ​ൽ ഏ​റ്റ​വും മോ​ശം അ​വ​സ്ഥ​യി​ലെ​ത്തി. ചാം​പ്യ​ൻ​സ് ലീ​ഗി​ൽ സി​എ​സ്കെ​എ മോ​സ്കോ​യോ​ടും ലാ ​ലീ​ഗ​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ അ​ലാ​വ​സി​നോ​ടും റ​യ​ൽ ത​ല​കു​നി​ച്ചു. എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ പ​തി​നാ​ല് പോ​യി​ന്‍റോ​ടെ ലീ​ഗി​ൽ നാ​ലാ​മ​താ​ണ് റ‍യ​ൽ ഇ​പ്പോ​ൾ. റ​യ​ൽ ക​ളി മെ​ച്ച​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ൽ കോ​ച്ച് ലോ​പ്റ്റ​ഗു​യി​യു​ടെ തൊ​പ്പി തെ​റി​ക്കു​മെ​ന്ന് ടീം ​മാ​നെ​ജ്മെ​ന്‍റ് സൂ​ച​ന ന​ൽ​ക്കി​ക്ക​ഴി​ഞ്ഞു.

റയലിന്‍റെ വഴിയിൽ ബാ​ഴ്സ

റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ ക​ടു​ത്ത വൈ​രി​ക​ളാ​യ ബാ​ഴ്സ​ലോ​ണ​യു​ടെ സ്ഥി​തി​യും സ​മാ​നം. ക​ഴി​ഞ്ഞ ഒ​രു വ്യാ​ഴ​വ​ട്ട​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ക​ഠി​ന​മാ​യ പ​രി​ത​സ്ഥി​തി​യെ​യാ​ണ് ബാ​ഴ്സ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. കൈ​വി​ട്ടു​പോ​യ ചാം​പ്യ​ൻ​സ് ലീ​ഗ് ട്രോ​ഫി വീ​ണ്ടെ​ടു​ക്കാ​നും ബാ​ഴ്സ ഇ​ക്കു​റി ഉ​ന്ന​മി​ടു​ന്നു​ണ്ട്. എ​ന്നാ​ൽ ക​ളി ഇ​താ​ണെ​ങ്കി​ൽ അ​വ​ർ​ക്ക് കി​രീ​ട വ​ഴി​ക​ളി​ൽ അ​ധി​കം മു​ന്നേ​റാ​നാ​വി​ല്ലെ​ന്ന​ത് ഉ​റ​പ്പ്. ബാ​ഴ്സ​യും ക​ഴി​ഞ്ഞ നാ​ലു മ​ത്സ​ര​ങ്ങ​ളി​ൽ ജ​യി​ച്ചി​ട്ടി​ല്ല. ജെ​റാ​ഡ് പി​ക്വെ ന​യി​ക്കു​ന്ന പ്ര​തി​രോ​ധ​ത്തി​ലെ വി​ള്ള​ലു​ക​ൾ ബാ​ഴ്സ​യ്ക്ക്  ത​ല​വേ​ദ​ന തീ​ർ​ക്കു​ന്നു. സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി ഗോ​ള​ടി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ  ലൂ​യീ​സ് സു​വാ​ര​സ് സ്കോ​റി​ങ് മ​റ​ന്നു​പോ​കു​ന്നു. ലീ​ഗി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ വ​ല​ൻ​സി​യ​യു​മാ​യി സ​മ​നി​ല​യി​ൽ കു​ടു​ങ്ങി​യ ക​റ്റാ​ല​ൻ ടീം ​മു​ന്നേ​റ്റ​ത്തി​ലെ മൂ​ർ​ച്ച​ക്കു​റ​വ് ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ച്ചു. ലീ​ഗി​ൽ സെ​വി​യ (16 പോ​യി​ന്‍റ്)​യ്ക്ക് പി​ന്നി​ലാ​യി ബാ​ഴ്സ (15)  ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ടെ​ങ്കി​ലും മു​ന്നോ​ട്ടു​പോ​ക്കും ഇ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ ഏ​ണ​സ്റ്റോ വാ​ൽ​വെ​ർ​ദെ​യ്ക്ക് അ​കാ​ല​ത്തി​ൽ പ​ടി​യി​റ​ങ്ങേ​ണ്ടി​വ​രും. 

വയസൻ പടയുമായി ബ​യേ​ൺ

ജ​ർ​മ​ൻ ബു​ണ്ട​സ് ലീ​ഗ​യി​ൽ തു​ട​ർ വി​ജ​യ​ങ്ങ​ളു​ടെ കാ​ഹ​ളം തീ​ർ​ത്ത ബ​യേ​ൺ മ്യൂ​ണി​ച്ചി​നും ഇ​തു ദു​രി​ത​കാ​ലം. പ​തി​മൂ​ന്നു പോ​യി​ന്‍റു​മാ​യി ടേ​ബി​ളി​ൽ ആ​റാം സ്ഥാ​ന​ത്തേ​ക്കു കൂ​പ്പു​കു​ത്തി ചാം​പ്യ​ൻ ടീം. ​അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബൊ​റൂ​സി​യ മോ​ൻ​ചെ​ൻ​ഗ്ലാ​ഡ്ബാ​ഷി​നോ​ട് മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​നാ​ണ് ബ​യേ​ൺ മു​ട്ടു​കു​ത്തി​യ​ത്. ആ​ര്യ​ൻ റോ​ബ​നും ഫ്രാ​ങ്ക് റി​ബ‌​റി​യും പ​ഴ​യ പ്ര​താ​പ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യ​താ​ണ് ബ​യേ​ണി​നെ കു​രു​ക്കി​ലാ​ക്കി​യ​ത്. ഹ​മ്മ​ൽ​സും ബോ​ട്ടെ​ങ്ങും അ​തേ വ​ഴി​യി​ൽ ത​ന്നെ. ക്ല​ബ് വി​ടാ​ൻ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച റോ​ബ​ർ​ട്ടോ ലെ​വ​ൻ​ഡോ​വ്സ്കി​യും പ​ഴ​യ പ്ര​തി​ബ​ദ്ധ​ത കാ​ട്ടു​ന്നി​ല്ല. പ്ര​തി​രോ​ധ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും കൈ​മോ​ശം വ​ന്നു. ഏ​ഴു മ​ത്സ​ര​ങ്ങ​ളി​ൽ എ​ട്ടു ഗോ​ളു​ക​ൾ ‌ബ​യേ​ൺ വ​ഴ​ങ്ങി​ക്ക​ഴി​ഞ്ഞു. ജ​ർ​മ​ൻ വ​മ്പ​ന്‍റെ കോ​ച്ച് നി​ക്കോ കൊ​വാ​ക്കി​ന്‍റെ സ്ഥാ​ന​ത്തി​നും ഇ​ള​ക്കം ത​ട്ടു​ന്നു.

ആത്മവിശ്വാസമില്ലാതെ മാഞ്ചസ്റ്റർ

യൂ​റോ​പ്യ​ൻ ഫു​ട്ബോ​ളി​ൽ നി​ല​വി​ൽ ഏ​റെ സ​മ്മ​ർ​ദം നേ​രി​ടു​ന്ന പ​രി​ശീ​ല​ക​ൻ ആ​രെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം- ഹോ​സെ മൗ​റീ​ഞ്ഞോ. വി​ശ്രു​ത കോ​ച്ച് അ​ല​ക്സ് ഫെ​ർ​ഗ്യൂ​സ​ൻ ക്ല​ബ് വി​ട്ട​ശേ​ഷം ഇം​ഗ്ലി​ഷ് ജൈ​ന്‍റ്സ് മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡ് പെ​രു​മ​യ്ക്കൊ​ത്ത ഒ​രു വി​ജ​യം സ്വ​ന്ത​മാ​ക്കി​യി​ട്ടി​ല്ല. ലൂ​യീ​സ് വാ​ൻ ഗാ​ലും മൗ​റീ​ഞ്ഞോ​യും വ​ന്ന​പ്പോ​ഴും ‌ദു​രി​തം മാ​റാ​തെ തു​ട​രു​ന്നു. മൗ​റീ​ഞ്ഞോ​യ്ക്ക് താ​ര​ങ്ങ​ളെ ഒ​ത്തൊ​രു​മ​യോ​ടെ നി​ർ​ത്താ​നോ പ്ര​ചോ​ദി​പ്പി​ക്കാ​നോ സാ​ധി​ക്കു​ന്നി​ല്ല. പോ​ൾ പോ​ഗ്ബ​യു​മാ​യി മൗ​റീ​ഞ്ഞോ​യു​ടെ സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​യ്മ ഉ​ദാ​ഹ​ര​ണം. താ​ര​ങ്ങ​ൾ​ക്ക് ആ​ത്മാ​ർ​ത്ഥ​ത​യി​ല്ലെ​ന്നും മൗ​റീ​ഞ്ഞോ​യ്ക്ക് പ​രാ​തി​യു​ണ്ട്. ലീ​ഗി​ലെ ഏ​റ്റ​വും അ​വ​സാ​ന​ത്തെ ക​ളി​യി​ൽ ര​ണ്ടു ഗോ​ളി​ന് പി​ന്നി​ട്ടു നി​ന്ന​ശേ​ഷം മൂ​ന്നെ​ണ്ണം തി​രി​ച്ച​ടി​ച്ച് ന്യൂ​കാ​സി​ലി​നെ മ​റി​ക​ട​ന്ന മാ​ൻ.​യു​വി​ന്‍റെ പ്ര​ക​ട​നം മൗ​റീ​ഞ്ഞോ​യെ ത​ൽ​ക്കാ​ലം ര​ക്ഷ​പെ​ടു​ത്തി. എ​ങ്കി​ലും പോ​യി​ന്‍റ് ടേ​ബി​ളി​ലെ ഒ​ന്നാ​മ​ൻ​മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി (20)യെ​ക്കാ​ൾ ഏ​ഴു പോ​യി​ന്‍റ് കു​റ​വു​ള്ള മാ​ഞ്ച​സ്റ്റ​ർ പ​ട (13) ഇ​പ്പോ​ൾ ലീ​ഗി​ൽ എ​ട്ടാ​മ​താ​ണ്. ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ  മൗ​റീ​ഞ്ഞോ​യു​ടെ ഭാ​വി നി​ർ​ണ​യി​ക്കു​മെ​ന്ന് സാ​രം. 


വാർത്തകൾ

Sign up for Newsletter



top