ISL-2018-219
10
December 2018 - 7:55 am IST
Flash News
Archives

Crime

അധ്യാപിക തലയ്ക്ക് അടിയേറ്റ് മരിച്ചു; ഭർത്താവ് ഒളിവിൽ

Published:10 October 2018

ഭർത്താവ് ആരോഗ്യവകുപ്പ് ജീവനക്കാരനായ ആഷ്‌ലി ഒളിവിലാണ്. അടൂർ ചന്ദനനപ്പള്ളി ഗവൺമെന്‍റ് എൽപി സ്കൂൾ അധ്യാപികയാണ് അനിത. ഏറെക്കാലമായി ദമ്പതികൾ തമ്മിൽ മാനസികമായി അകൽച്ചയിലായിരുന്നുവെന്നു പൊലീസ് പറയുന്നു

കൊല്ലം: ശാസ്‌താംകോട്ടയിൽ സ്‌കൂൾ അധ്യാപികയെ മരിച്ച നിലയിൽ കണ്ടെത്തി. രാജഗിരി അനിത ഭവനിൽ ആഷ്‌ലി സോളമന്‍റെ ഭാര്യ അനിത സ്റ്റീഫൻ (39) ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിലാണിവരെ കണ്ടെത്തിയത്. 

ഇവരുടെ ഭർത്താവ് ആരോഗ്യവകുപ്പ് ജീവനക്കാരനായ ആഷ്‌ലി ഒളിവിലാണ്. അടൂർ ചന്ദനനപ്പള്ളി ഗവൺമെന്‍റ് എൽപി സ്കൂൾ അധ്യാപികയാണ് അനിത. പിതാവ് സ്റ്റീഫൻ വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് അനിതയെ മരിച്ച നിലയിൽ കണ്ടത്. രണ്ടു മക്കളുണ്ട്.

കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒന്നിനും മൂന്നിനുമിടയിലാണ് സംഭവം. വീടിന്‍റെ ഹാളിൽ മുൻഭാഗത്തെ വാതിലിനോട് ചേർന്ന് രക്തംവാർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്റ്റ് മുറിവേറ്റിട്ടുണ്ട്. സംഭവസമയം ഭാര്യയും ഭർത്താവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇയാൾക്കായി അന്വേഷണം തുടരുന്നു.

ഏറെക്കാലമായി ദമ്പതികൾ തമ്മിൽ മാനസികമായി അകൽച്ചയിലായിരുന്നുവെന്നു പൊലീസ് പറയുന്നു. പലതവണ അനിത പിണങ്ങി പോകുകയും ചെയ്‌തിട്ടുണ്ട്. പൊലീസും ബന്ധുക്കളും ഇടപെട്ട് മധ്യസ്ഥ ചർച്ച നടത്തിയാണ് അനിതയെ വീട്ടിലെത്തിച്ചത്. ഇതിനിടെ അനിതയെ ഭർത്താവ് അന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും വിട്ടുകിട്ടണമെന്നും കാണിച്ച് സുഹൃത്തായ ചവറ സ്വദേശി ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച് കോടതി അനിതയെ കണ്ട് മൊഴിയെടുത്ത് സമർപ്പിക്കാനും 15ന് ഇവരെ കോടതിയിൽ ഹാജരാക്കാനും ശാസ്താംകോട്ട പൊലീസിന് നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ തിങ്കളിന് പൊലീസ് വീട്ടിലെത്തി ഇവരുടെ മൊഴിയെടുത്ത് കോടതിയിൽ സമർപ്പിച്ചു. 15 ന് ഹാജരാക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടെയാണ് അനിതയുടെ മരണം. ഫൊറൻസിക് സംഘത്തിന്‍റെ പരിശോധനയ്ക്ക് ശേഷം മേൽനടപടികൾ സ്വീകരിക്കുമെന്നും പൊലീസ്. 
 

 


വാർത്തകൾ

Sign up for Newsletter



top